Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതെന്റെ അച്ഛന്റെ കോളജ്.. എനിക്കൊത്ത് നിന്നാല്‍ നിനക്കൊക്കെ കൊള്ളാം: ലക്ഷ്മി നായര്‍ പറയുന്നത്...

തിരുവനന്തപുരം: ലോ അക്കാദമിയില്‍ സമരം തുടരുന്നതിനിടെ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കും മകന്‍ വിഷ്ണു നായര്‍ക്കും എതിരെ ആരോപണങ്ങളുമായി കൂടുതല്‍ വിദ്യാര്‍ഥികള്‍ രംഗത്ത്. ലോ അക്കാദമിയില്‍ പഠിക്കുന്നവരും അവിടെ നിന്നും പഠനം ഉപേക്ഷിച്ച് പോയവരും അടക്കമുള്ള പെണ്‍കുട്ടികളാണ് പ്രിന്‍സിപ്പാളിനും മകനും എതിരെ രംഗത്ത് വന്നിരിക്കുന്നത്.

Read Also: ലക്ഷ്മി നായരുടെ ഹോട്ട് വീഡിയോ വാട്സ് ആപ്പിലും ഫേസ്ബുക്കിലും വൈറലാകുന്നു!

ലോ അക്കാദമിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരയായ അധ്യാപിക എന്നാണ് വിദ്യാര്‍ഥിനിയായ ആര്യ വി ജോണ്‍ മാതൃഭൂമിയുടെ ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ പറഞ്ഞത്. അതേസമയം, അര്‍ഹതയില്ലാഞ്ഞിട്ടും ലക്ഷ്മി നായരുടെ മകനെ മൂട്ട് കോര്‍ട്ടിന്റെ ട്രെയിനറും കണ്‍വീനറും ആക്കിയതിനെതിരെ മറ്റൊരു വിദ്യാര്‍ഥി ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ചയ്ക്കിടെ പരസ്യമായി പ്രതികരിക്കുകയായിരുന്നു.

എനിക്കൊത്ത് നിന്നാ കൊള്ളാം

എനിക്കൊത്ത് നിന്നാ കൊള്ളാം

ഇതെന്റെ അച്ഛന്റെ കോളജാണ്. എനിക്കിഷ്ടമുള്ളത് ചെയ്യും. എനിക്കൊത്ത് നിന്നാല്‍ നിനക്കൊക്കെ കൊള്ളാം. - അക്കാദമിക് ഇയര്‍ തുടങ്ങുമ്പോള്‍ തന്നെ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ ഇങ്ങനെ പറഞ്ഞതായി ലോ അക്കാദമിയില്‍ നിന്നും പുറത്ത് പോയ വിദ്യാര്‍ഥിനി ഇങ്കു പറയുന്നു. നിനക്കൊക്കെ എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ തന്നെ അറിയാം പ്രിന്‍സിപ്പാളിന്റെ നിലവാരം.

ഓര്‍ഡിനറി പോലുമല്ലാത്ത മകന്‍

ഓര്‍ഡിനറി പോലുമല്ലാത്ത മകന്‍

കേരളത്തിലെ ഏറ്റവും സജീവമായ മൂട്ട് കോര്‍ട്ട് സൊസൈറ്റി ലോ അക്കാദമിയിലാണ്. എക്‌സ്ട്രാ ഓര്‍ഡിനറി ആയ ആളുകളാണ് ഇതില്‍ കണ്‍വീനര്‍ ആകാറുള്ളത്. എന്നാല്‍ എക്‌സ്ട്രാ ഓര്‍ഡിനറി പോയിട്ട് ഓര്‍ഡിനറി പോലുമല്ലാത്ത പ്രിന്‍സിപ്പാളിന്റെ മകന്‍ മൂട്ട് കോര്‍ട്ടില്‍ കണ്‍വീനറും ട്രെയിനറും ആയതിലും കുട്ടികള്‍ക്ക് ആക്ഷേപമുണ്ട്.

നമ്മളെ എന്തും പറയാം

നമ്മളെ എന്തും പറയാം

മൂട്ട് കോര്‍ട്ട് ട്രെയിനറായ പ്രിന്‍സിപ്പാളിന്റെ മകന് ഞങ്ങളെ എന്തും പറയാം എന്തും ചെയ്യാം. അത് പുറം ലോകം അറിയത്തില്ല. അങ്ങനെ ഒരു കാടത്തം അവിടെ നടന്നുവരുന്നത് സത്യം പറഞ്ഞാല്‍ സമരക്കാര് പോലും അറിയുന്നില്ല. പ്രിന്‍സിപ്പാളിന്റെ മകന്‍ ഭീഷണിപ്പെടുത്തിയെന്ന് പോലും ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ സംസാരിക്കവേ ഈ കുട്ടി പറഞ്ഞിരുന്നു.

ഇവിടെ പണി കിട്ടും

ഇവിടെ പണി കിട്ടും

എല്ലാവര്‍ക്കും തുല്യ അവസരം വേണം എന്ന് പറഞ്ഞതിന് അഭിപ്രായം ഉള്ളതൊക്കെ കൊള്ളാം എന്നാല്‍ ഇവിടെ പണി കിട്ടും എന്നാണ് പ്രിന്‍സിപ്പാളിന്റെ മകന്‍ മറുപടി പറഞ്ഞത്. അര്‍ഥം വെച്ചുള്ള ഒരു നോട്ടവും നോക്കി. ഇത് മാത്രമല്ല പലപ്പോഴും പല കമന്റുകളും പാസാക്കിയിട്ടുണ്ട്. വേറെ വല്ല കുട്ടികളും ആയിരുന്നെങ്കി ക്രിമിനല്‍ കുറ്റത്തിന് അകത്ത് പോയേനെ.

പ്രിന്‍സിപ്പാള്‍ അപവാദം പറഞ്ഞു

പ്രിന്‍സിപ്പാള്‍ അപവാദം പറഞ്ഞു

ഈ സംഭവത്തിന് ശേഷം പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ തന്റെ വീട്ടില്‍ വിളിച്ച് അപപവാദ പ്രചാരണം നടത്തി എന്നാണ് ഈ വിദ്യാര്‍ഥിനി പറയുന്നത്. ഭയങ്കര റിബലാണ് എന്നതായിരുന്നു പരാതി. കോളജ് നശിപ്പിക്കാന്‍ വന്നിരിക്കുകയാണ് എന്ന് പറഞ്ഞു. എന്റെ ബ്ലാക്ക് ലിസ്റ്റിലുള്ളതാണ് എന്ന് വരെ പറഞ്ഞു. പ്രിന്‍സിപ്പാളിന്റെ മകനോട് അഭിപ്രായം പറഞ്ഞതിനാണ് ബ്ലാക്ക് ലിസ്റ്റിലാകാന്‍ കാരണം.

അവരുടെ സ്വാധീനം അറിയാമല്ലോ

അവരുടെ സ്വാധീനം അറിയാമല്ലോ

ഇങ്ങനെയാണ് ഞാന്‍ കോളജില്‍ നിന്നും പുറത്ത് വന്നത്. പരാതിപ്പെടാന്‍ നോക്കിയെങ്കിലും എല്ലാവരും നിരുത്സാഹപ്പെടുത്തുകയായിരുന്നു. അവരുടെ പണവും സ്വാധീനവും ബന്ധങ്ങളും അറിയാമല്ലോ. നമുക്കൊന്നും അവരുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റില്ല എന്ന് അഭിഭാഷകര്‍ വരെ പറഞ്ഞു. എല്ലാം മനസില്‍ അടക്കുകയായിരുന്നു ഏക പോംവഴി.

സൗന്ദര്യമുള്ളതും കുറ്റമാണ്

സൗന്ദര്യമുള്ളതും കുറ്റമാണ്

കാണാന്‍ കൊള്ളാവുന്നത് ഞങ്ങളുടെ കോളജില്‍ ഒരു കുറ്റമാണ് എന്ന് ഇതേ ചര്‍ച്ചയില്‍ ആര്യ എന്ന വിദ്യാര്‍ഥിനി പറയുന്നു. കാണാന്‍ കൊള്ളാവുന്ന, ഫെയര്‍ ആയിട്ടുള്ള, സ്റ്റൈലിഷായി വരുന്ന.. ഇതൊക്കെ കുറ്റമാണ്. സൗന്ദര്യമുണ്ടോ, സ്മാര്‍ട്ടാണോ, സംസാരിക്കുമോ എങ്കില്‍ ഞാനുമായി ചേര്‍ന്നുപോകത്തില്ല - ഇത് പ്രിന്‍സിപ്പാള്‍ തന്നെ കുട്ടികളോട് പറഞ്ഞിട്ടുള്ള കാര്യമാണ് പോലും.

ക്രൂരയായ അധ്യാപിക

ക്രൂരയായ അധ്യാപിക

ലക്ഷ്മി നായരെപ്പോലെ ക്രൂരയായ ഒരു അധ്യാപിക ലോ അക്കാദമിയിടെ ചരിത്രത്തില്‍ ഇതുവരെ സ്ഥാപന മേധാവിയുടെ പദവിയില്‍ എത്തിയിട്ടില്ല എന്നാണ് വിദ്യാര്‍ഥിനിയായ ആര്യ വി ജോണ്‍ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞത്. അക്കാദമിയിലെ പ്രശ്നങ്ങളില്‍ പ്രതികരിക്കുകയായിരുന്നു ആര്യ. എനിക്കിഷ്ടമുള്ള പോലെ മാര്‍ക്ക് കൊടുക്കുമെന്ന് തന്നോട് നേരിട്ട് പറഞ്ഞതായും ഈ വിദ്യാര്‍ഥിനി പറഞ്ഞു.

വിദ്യാര്‍ഥികളെ മാത്രമല്ല

വിദ്യാര്‍ഥികളെ മാത്രമല്ല

ദിസ് ഈസ് മൈ കോളജ് ആന്‍ഡ് മൈ അതോറിറ്റി, എനിക്ക് തോന്നുന്നവര്‍ക്ക് തോന്നുന്ന പോലെ മാര്‍ക്ക് കൊടുക്കും. ഇതാണ് പറയാറ്. കുട്ടികളെ മാത്രമല്ല, അധ്യാപകരെപ്പോലും ലക്ഷ്മി നായര്‍ അവഹേളിച്ചിട്ടുണ്ട്. കുട്ടികളുടെ മുന്നില്‍വച്ച് പോലും അധ്യാപകരെ അവഹേളിച്ചിട്ടുണ്ട്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഹോസ്റ്റലില്‍ ഒരുമിച്ച് കഴിയുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആര്യ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+