ആറ്റിങ്ങല്‍ സന്പത്തിനെ കൈവിടുമോ?
തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലം നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് എല്‍ഡിഎഫ്. സിറ്റിംഗ് എംപിയായ എ സന്പത്തിനെ തന്നെ ഇത്തവണയപും പരീക്ഷിയ്ക്കുന്നത് വിജയം ഉറപ്പാക്കാന്‍ വേണ്ടിയാണ്. ആറ്റിങ്ങല്‍ വിട്ട കൊടുക്കില്ലെന്ന വാശിയോടെ തന്നെയാണ് സന്പത്ത് പ്രചാരണത്തിനിറങ്ങിയത്.
വര്‍ക്കല, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നീ നിയമ സഭാമണ്ഡലങ്ങളില്‍ കൂടിച്ചേര്‍ന്നതാണ് ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലം. മണ്ഡലത്തിലെ വാമനപുരം ഉള്‍പ്പടെയുള്ള പല നിയോജക മണ്ഡലങ്ങളും പാര്‍ട്ടിയ്‌ക്കൊപ്പം നില്‍ക്കുന്നവയാണ്.
എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ബിന്ദു കൃഷ്ണയെയും സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഗിരിജ കുമാരിയെന്ന ബിജെപി സ്ഥാനാര്‍ത്ഥിയെയും നേരിടുക അത്ര എളുപ്പമല്ല. പ്രചാരണ രംഗത്ത് സജീവമായിരിയ്ക്കുകയാണ് സമ്പത്ത്. കൂടുതല്‍ ദൃശ്യങ്ങളിലേക്ക്..

നാമനിര്‍ദ്ദേശം പത്രിക
കളക്ടര്‍ക്ക് മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക നല്‍കുന്ന എ സന്പത്ത്

വിഎസിനൊപ്പം
പ്രചാരണത്തിന് മുന്പ് വിഎസിനെ സന്ദര്‍ശിയ്ക്കുന്ന സന്പത്ത്

പ്രചാരണം
പ്രചാരണം നടത്തുന്ന എ സന്പത്ത്

ജനങ്ങള്‍ക്കിടയിലേക്ക്
മണ്ഡലത്തിലെ പലയിടങ്ങളിലും ജനങ്ങള്‍ക്കിടയിലേക്കിറങ്ങി വോട്ട് തേടുകയാണ് സന്പത്ത്

അഭിവാദ്യങ്ങള്‍
സമ്പത്തിനെ സ്വീകരിയ്ക്കുന്ന ജനങ്ങള്‍

എനിയ്ക്കല്ല നിനക്ക്
പ്രചരണ വാഹനത്തില്‍ നിന്ന് തനിയ്ക്ക് ലഭിച്ച ഹാരം കുഞ്ഞിന് നല്‍കുന്ന സന്പത്ത്












Click it and Unblock the Notifications