Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാറുകള്‍ വീണ്ടും തുറക്കുന്നു: ലൈസന്‍സ് ഫീസ് കുറയ്ക്കും, നാലുകാലില്‍ നിര്‍ത്താന്‍ സര്‍ക്കാര്‍!!

വിനോദ സഞ്ചാര മേഖലകളില്‍ അടഞ്ഞുകിടക്കുന്ന 35 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് നടന്നത്.

തിരുവനന്തപുരം: നിലവില്‍ അടഞ്ഞുകിടക്കുന്ന ബാറുകളില്‍ ചിലത് വീണ്ടും തുറക്കാന്‍ നീക്കം നടക്കുന്നു. വിനോദ സഞ്ചാര മേഖലകളില്‍ അടഞ്ഞുകിടക്കുന്ന 35 ബാറുകള്‍ തുറക്കാനാണ് ശ്രമം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇതു സംബന്ധിച്ച് ധാരണയുണ്ടാക്കിയെന്നാണ് വിവരം.

വിനോദ സഞ്ചാര മേഖലകളില്‍ അടഞ്ഞുകിടക്കുന്ന 35 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് നടന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യും.

ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടും

മുന്നണിയില്‍ ചര്‍ച്ച ചെയ്ത ശേഷമേ അന്തിമ പ്രഖ്യാപനമുണ്ടാവൂ. തുറക്കുന്ന ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടാനും തീരുമാനമായിട്ടുണ്ട്. മുന്നണി യോഗത്തില്‍ ആരെങ്കിലും എതിര്‍പ്പുന്നയിച്ചാല്‍ പ്രഖ്യാപനം വൈകും.

 ലൈസന്‍സ് ഫീസ് കുറയ്ക്കും

മദ്യസല്‍ക്കാരത്തിനുള്ള ലൈസന്‍സ് ഫീസ് കുറയ്ക്കാനും സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായിട്ടുണ്ട്. വിനോദ സഞ്ചാര മേഖല പാടേ തകരാനും സര്‍ക്കാരിന്റെ വരുമാനം കുറയാനും ഇടയാക്കിയ സാഹചര്യം മറികടക്കാനാണ് ബാറുകള്‍ വീണ്ടും തുറക്കുന്നത്.

 വിദേശികള്‍ വരുന്നത് കുറഞ്ഞു

ബാറുകള്‍ അടച്ചുപൂട്ടിയ യുഡിഎഫ് സര്‍ക്കാരിന്റെ നടപടി സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്തുവെന്നാണ് ഇടതുസര്‍ക്കാരിലെ മിക്ക നേതാക്കളുടെയും അഭിപ്രായം. വിനോദ സഞ്ചാര മേഖലകളിലേക്ക് വിദേശികള്‍ വരുന്നത് കുറഞ്ഞുവെന്നും വിലയിരുത്തലുണ്ട്. ഈ സാഹചര്യം മറികടക്കാനാണ് 35 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നത്.

ചില്ലറ മദ്യവില്‍പ്പന ശാലകള്‍ പൂട്ടില്ല

ഓരോ വര്‍ഷവും ഗാന്ധിജയന്തി ദിനത്തില്‍ 10 ശതമാനം ചില്ലറ മദ്യവില്‍പ്പന ശാലകള്‍ പൂട്ടാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. ഈ തീരുമാനം പിന്‍വലിക്കാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്. കള്ളുഷാപ്പുകള്‍ പ്രോല്‍സാഹിപിക്കാനും നടപടികള്‍ സ്വീകരിക്കും.

പ്രഖ്യാപനം ഉടനെയുണ്ടാവും

എല്ലാ തീരുമാനങ്ങളും അന്തിമമല്ല. മുന്നണി യോഗത്തില്‍ ചര്‍ച്ച നടത്തും. എല്ലാ വിഭാഗങ്ങള്‍ക്കും അനുകൂലമാണെങ്കില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാവും. അല്ലെങ്കില്‍ ബദല്‍ മാര്‍ഗങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യും.

പ്രത്യേക മുന്നണി യോഗം ചേര്‍ന്നേക്കും

ബാറുകള്‍ തുറക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മുന്നണി യോഗം ചേരാനും സിപിഎം ആലോചിക്കുന്നുണ്ട്. ഉടന്‍ തീരുമാനമെടുക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. പുതിയ മദ്യനയം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നേരത്തെ ധാരണയിലെത്തിയിരുന്നു.

മുന്നണിയില്‍ തടസമുണ്ടാവില്ല

തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ യുഡിഎഫിന്റെ മദ്യനയം പൊളിച്ചെഴുതി പുതിയ മദ്യനയം പ്രഖ്യാപിക്കുമെന്ന് എല്‍ഡിഎഫ് പറഞ്ഞിരുന്നു. മദ്യനയം മാറ്റുന്നത് സംബന്ധിച്ച് എല്‍ഡിഎഫില്‍ തര്‍ക്കത്തിന് സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ ബാറുകള്‍ തുറക്കുന്നതിനും മറ്റും തടസങ്ങള്‍ക്കും സാധ്യതയില്ല.

തടസവാദങ്ങള്‍ ഉയര്‍ന്നേക്കാം

എന്നാല്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് എതിര്‍പ്പ് ഉയരാനുള്ള സാധ്യതയും സിപിഎം കാണുന്നുണ്ട്. യുഡിഎഫും വിഷയം വിവാദമാക്കിയേക്കാം. ചിലപ്പോള്‍ കോടതി നടപടികളിലേക്കും നീളും. അങ്ങനെയാവുമ്പോള്‍ പുതിയ മദ്യനയം നടപ്പാക്കല്‍ ഉടനെ സാധ്യമാവില്ലെന്ന അഭിപ്രായവും മുന്നണിയില്‍ ഉയരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+