കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയെ അടുപ്പിക്കില്ല, നിയമസഭ വളയും; എല്‍ഡിഫ് ഉറപ്പിച്ച് തന്നെ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ കെഎം മാണിയെ വെറുതേ വിടാന്‍ ഇടതുമുന്നണി തയ്യാറല്ല. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന വിഎസ് അച്യുതാനന്ദന്റെ പ്രഖ്യാപനം ഇടതുമുന്നണി ഔദ്യോഗികമായി ഏറ്റെടുത്തുകഴിഞ്ഞു.

ബജറ്റ് അവതരിപ്പിക്കുന്ന മാര്‍ച്ച് 13 ന് നിയമസഭ വളയാനാണ് തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനിച്ചത്. ഈ ദിവസം സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Niyamasabha Protest

മാണിയുടെ രാജി ആവശ്യപ്പെട്ട് ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. നയപ്രഖ്യാപനത്തിനായി ഗവര്‍ണര്‍ സഭയിലെത്തിയപ്പോള്‍ തന്നെ മുദ്രാവാക്യം വിളികള്‍ തുടങ്ങി. പിന്നീട് നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കുകയും ചെയ്തു.

KM Mani

പാര്‍ട്ടി പരിപാടികളില്‍ നിന്ന് പൂര്‍ണമായും മാറി നില്‍ക്കുന്ന വിഎസ് അച്യുതാനന്ദന്‍ നിയമസഭയിലെ പ്രതിഷേധത്തിന് നേതൃത്വം നല്‍കാനെത്തി എന്നതും ശ്രദ്ധേയമാണ്. മാണിക്കെതിരെ മാത്രമല്ല, അഴിമതി കാണിക്കുന്ന ഒരു മന്ത്രിക്ക് നേരേയും വിട്ടുവീഴ്ചയില്ലെന്ന സൂചനയാണ് വിഎസ് നല്‍കിയത്.

കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടത്. ഇക്കാര്യം പരിഗണിക്കാമെന്നാണ് ഗവര്‍ണര്‍ മറുപടി നല്‍കിയതെന്നാണ് വിഎസ് പിന്നീട് പറഞ്ഞത്. അത് എങ്ങനെ സംഭവിക്കുമെന്ന് കണ്ടറിാമെന്നും വിഎസ് പറഞ്ഞു.

English summary
LDF Meeting decides to stop KM Mani from Budget presentation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X