ശബരിമല വന്നാൽ ബിജെപിക്കും പിന്നിൽ ഇടത്, സിപിഎമ്മിനെ ഞെട്ടിച്ച് 24 ന്യൂസ് പോള്‍ ട്രാക്കര്‍ സര്‍വ്വേ
കൊച്ചി: പൗരത്വ ഭേദഗതി നിയമവും ശബരിമലയും നിയമസഭാ തിരഞ്ഞെടുപ്പിൽ ആർക്ക് ഗുണം ചെയ്യുമെന്ന് പരിശോധിച്ച ട്വന്റി ഫോര്‍ ന്യൂസ് പോള്‍ ട്രാക്കര്‍ സര്‍വ്വേ . പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ല എന്നുളള നിലപാട് എല്‍ഡിഎഫിന് നേട്ടമാകും എന്നാണ് ട്വന്റി ഫോര്‍ പോള്‍ ട്രാക്കര്‍ സര്‍വ്വേ പ്രവചിക്കുന്നത്. നേട്ടമുണ്ടാക്കുമെന്ന് 46 ശതമാനം പേരാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. 36 ശതമാനം പേര്‍ ഇടത് മുന്നണിക്ക് നേട്ടം ഉണ്ടാകില്ലെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. അതേസമയം 18 ശതമാനം പേര്‍ ഇക്കാര്യത്തില്‍ അറിവില്ലെന്നാണ് ഉത്തരം നല്‍കിയിരിക്കുന്നത്
ശബരിമല ആചാര സംരക്ഷണ നിയമം ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായാല്‍ നേട്ടം ഏത് മുന്നണിക്കാവും എന്ന ചോദ്യത്തിന് ട്വന്റി ഫോര്‍ പോള്‍ ട്രാക്കര്‍ സര്‍വ്വേയിലെ ഉത്തരം ഇടത് മുന്നണിക്ക് അപായമണി മുഴക്കുന്നതാണ്. യുഡിഎഫിനും ബിജെപിക്കും പിറകിലാണ് ഈ സര്‍വ്വേ ഫലത്തില്‍ എല്‍ഡിഎഫിന്റെ സ്ഥാനം എന്നത് ശ്രദ്ധേയമാണ്.
ശബരിമല വിഷയം ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായാല്‍ നേട്ടം യുഡിഎഫിനാണ് എന്നാണ് 46 ശതമാനം പേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. യുഡിഎഫിന് പിന്നില്‍ രണ്ടാമത് എത്തിയിരിക്കുന്നത് ബിജെപിയാണ്. 32 ശതമാനം പേരാണ് ബിജെപിക്കാണ് ശബരിമല വിഷയം ഗുണം ചെയ്യുക എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. അതേസമയം ശബരിമല എല്‍ഡിഎഫിന് നേട്ടമുണ്ടാക്കും എന്ന് കരുതുന്നവര്‍ 22 ശതമാനം പേര്‍ മാത്രമാണെന്ന് ട്വന്റി ഫോര്‍ പോള്‍ ട്രാക്കര്‍ സര്‍വ്വേ പറയുന്നു.
നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍
ശബരിമല വിഷയം ഇടതിന് തിരിച്ചടിയാവും എന്നുളള സൂചനയാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വ്വേ ഫലവും നല്‍കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയം ശബരിമല വിഷയം കൈകാര്യം ചെയ്തത് ആണെന്നാണ് ഏഷ്യാനെറ്റ് സര്‍വ്വേയിലെ കണ്ടെത്തല്‍. ശബരിമല വിഷയം കൈകാര്യം ചെയ്ത് പരാജയമായി എന്ന് 34 ശതമാനം പേരാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
താരറാണി തമന്നയുടെ വൈറല്‍ ഫോട്ടോകള്‍ കാണാം