കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയോടുള്ള സ്‌നേഹമല്ല തദ്ദേശത്തില്‍ കണ്ടത്, ഇടതുമുന്നണി ജയിച്ചത് വ്യാജ വോട്ടിലെന്ന് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: ഇടതുമുന്നണി തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ചത് വ്യാജ വോട്ടിലൂടെയെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി സര്‍ക്കാരിനോടുള്ള സ്‌നേഹം കൊണ്ടല്ല തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജയം നേടിയത്. ഒരാള്‍ക്ക് ഒരു വോട്ട് എന്നത് ഉറപ്പാക്കണം. ഇപ്പോള്‍ നിയമ നടപടിക്ക് നീങ്ങിയത് ഈ പരിശോധനയുടെ അടിസ്ഥാനത്തിലാണ്. വ്യാജ വോട്ട് വിഷയം ഹൈക്കോടതി ഗൗരവമായി എടുത്തെന്നും, ആ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

1

കേരളത്തില്‍ വ്യാജ വോട്ടുകളുടെ എണ്ണം അമ്പരിപ്പിക്കുന്നതാണ്. കണ്ടുപിടിക്കാന്‍ കഴിയാത്ത വിധമാണ് കള്ളവോട്ടുകള്‍ ചേര്‍ത്തിരിക്കുന്നത്. ഏഴ് മാസത്തോളം എടുത്താണ് ഇതൊക്കെ കണ്ടുപിടിച്ചത്. ഒരുപാട് കേസുകളിലേക്ക് ഇത് പോകും. പോസ്റ്റല്‍ ബാലറ്റിലും കൃത്രിമം നടക്കുന്നുണ്ട്. മരിച്ചുപോയവരുടെ പേരുകള്‍ വരെ പോസ്റ്റല്‍ ബാലറ്റിലുണ്ട്. അപേക്ഷ നല്‍കാത്തവര്‍ പോലും പോസ്റ്റല്‍ ബാലറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതില്‍ പോലീസ് അസോസിയേഷന്‍ അനധികൃതമായി ഇടപെടുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രി അഴിമതിക്ക് എതിരെ സംസാരിക്കുന്നത് ചെകുത്താന്‍ വേദം ഓതുന്നതിന് സമാനമാണ്. ലാവ്‌ലിന്‍ കേസ് അദ്ദേഹം ഓര്‍ക്കുന്നത് നല്ലതാണ്. അതില്‍ ഒമ്പതാം പ്രതിയാണ് പിണറായി. ആ കേസ് അവസാനിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവ കേന്ദ്രമാണ്. അഴിമതി കേസുകള്‍ കുറഞ്ഞതിന് മുഖ്യമന്ത്രി നന്ദി പറയേണ്ടത് മോദിയോടാണ്. ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന അഴിമതി കേസുകളില്‍ മോദി വെള്ളം ചേര്‍ത്തു. സ്പീക്കറാണെങ്കില്‍ ഈ പറഞ്ഞ മുഖ്യമന്ത്രിയേക്കാള്‍ കഷ്ടമാണ്. സ്പീക്കര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളൊക്കെ ശരിയായി. ആ മൊഴി ഉപയോഗിച്ചാണ് ബിജെപി-സിപിഎം ഡീലെന്നും ചെന്നിത്തല ആരോപിച്ചു.

കോവിഡില്‍ നിറം മങ്ങാതെ ഹോളി; കാണാം ഹോളി ആഘോഷചിത്രങ്ങള്‍

കേരളത്തില്‍ ശബരിമല ഒരു വികാരമാണ്. പിണറായിക്ക് ഒരിക്കലും വിശ്വാസ സമൂഹം മാപ്പുനല്‍കില്ല. യുവതീപ്രവേശനത്തില്‍ അദ്ദേഹത്തിന്റെ നിലപാട് ആദ്യം വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ എസ്എസ് ലാലിനെ ആരോഗ്യ മന്ത്രിയാക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കൊവിഡ് കാലത്ത് യുഡിഎഫാണ് അധികാരത്തിലിരുന്നതെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ സഹായം ജനങ്ങള്‍ക്ക് ലഭിക്കുമായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ വർഷിണി, ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
വോട്ട് ഇവിടം സ്വർഗം ആക്കിയ ടീന്റി 20ക്ക്. കുന്നത്തുനാട് പറയുന്നു | Oneindia Malayalam

English summary
ldf win local body election through fake votes says ramesh chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X