• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വീണ്ടും ട്വിസ്റ്റോ? കെ സുധാകൻ യുഡിഎഫ് കൺവീനറാവും?കെപിസിസി അധ്യക്ഷൻ മറ്റൊരു നേതാവ്..ചരടുവലിച്ച് യുവാക്കൾ

തിരുവനന്തപുരം; തിരഞ്ഞെടുപ്പ് തോൽവിയിൽ പരസ്പരം വിഴുപ്പലക്കുകയാണ് കോൺഗ്രസിലെ നേതാക്കൾ. പാർട്ടിയുടെ കനത്ത തോൽവിക്ക് കാരണക്കാർ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയുമാണെന്നാണ് ഒരുവിഭാഗം നേതാക്കൾ ആരോപിക്കുന്നത്. അതേസമയം ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കിയത് തോൽവിക്ക് കാരണമായെന്നാണ് മുല്ലപ്പള്ളി കുറ്റപ്പെടുത്തിയത്.നിയമനം ഹിന്ദുവോട്ടുകൾ നഷ്ടപ്പെടുത്താൻ കാരണമായത്രേ.

അതേമയം മുതിർന്ന നേതാക്കൾ പരസ്പരം പഴിചാരുന്നതിനിടെ ഇനയൊരു ഉയർത്തെഴുന്നേൽപ്പിന് അടിമുടി മാറ്റം പാർട്ടിയിൽ ഉണ്ടാകണമെന്ന ആവശ്യമാണ് കോൺഗ്രസ് യുവ നിര ഉയർത്തുന്നത്.

ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ

സംഘടന ദൗർബല്യം

സംഘടന ദൗർബല്യം

സംഘടനാ ദൗർബല്യവും ഗ്രൂപ്പിസവുമാണ് കോൺഗ്രസിന്റെ തകർച്ചയ്ക്ക് വഴിവെച്ചതെന്ന് നേതാക്കൾ ആവർത്തിക്കുന്നു. എൽഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചപ്പോൾ അതേ മാതൃക പിന്തുടരാൻ യുഡിഎഫിന് കഴിഞ്ഞില്ല. ഇനിയും ഇതേ നില തുടരുകയാണെങ്കിൽ തിരിച്ചുവരവെന്നത് സ്വപ്നം മാത്രമായി അവശേഷിക്കുമെന്ന കടുത്ത മുന്നറിയിപ്പാണ് ഒരുവിഭാഗം നേതാക്കൾ നൽകുന്നത്.

നേതാക്കളുടെ ആവശ്യം

നേതാക്കളുടെ ആവശ്യം

പാർട്ടിയിൽ സമ്പൂർണ അഴിച്ച് പണിക്ക് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് നേതാക്കൾ ഒരേ സ്വരത്തിൽ ആവർത്തിക്കുന്നു. കേരളത്തിലെ പാർട്ടിയുടെ തോൽവി പഠിക്കുന്ന അശോക് ചവാൻ സമിതിക്ക് മുൻപിലും എഐസിസി ജനറൽ സെക്രട്ടറ് താരിഖ് അൻവറിന് മുന്നിലും നേതാക്കൾ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

തലമുറമാറ്റം

തലമുറമാറ്റം

തലമുറമാറ്റം കോൺഗ്രസിൽ വേണമെന്നതാണ് പ്രധാന ആവശ്യം. പ്രതിപക്ഷ നേതാവ് വിഡി സതീശനെ നിയമിച്ച രീതിയിൽ ഗ്രൂപ്പ് അതീതമായിരിക്കണം നേതാക്കളുടെ നിയമനം. യുവനേതാക്കൾ തന്നെ മുൻനിരയിൽ വരണമെന്നതാണ് പ്രധാന ആവശ്യം. ഹൈക്കമാന്റിനും സമാന നിലപാടാണ്.

70 വയസ് കഴിഞ്ഞവർ

70 വയസ് കഴിഞ്ഞവർ

യുവാക്കളെ ഉൾപ്പെടുത്തി കൊണ്ട് ജില്ലാ, മണ്ഡലം ബൂത്ത് കമ്മിറ്റികൾ പുനസംഘടിപ്പിക്കണമെന്നതാണ് നേതാക്കൾ പറയുന്നത്. മാത്രമല്ല പുനസംഘടന വേളയിൽ 70 വയസ് കഴിഞ്ഞ നേതാക്കളെ രാഷ്ട്രീയ കാര്യസമിതിയിൽ ഉൾപ്പെടുത്തിയാൽ മതിയെന്ന അഭിപ്രായവും യുവനേതാക്കൾ പറഞ്ഞു.

നേതൃനിരയിലേക്ക്

നേതൃനിരയിലേക്ക്

മുതിർന്ന നേതാക്കളെ ഇനി നേതൃനിരയിലേക്ക് അല്ല ഉൾപ്പെടുത്തേണ്ടത്,അവർ പാർട്ടിയുടെ താഴെ തട്ടിലാണ് പ്രവർത്തിക്കേണ്ടത്. സംഘടന താഴെ തട്ടിൽ ദുർബലമാണെന്നിരിക്കെ മുതിർന്ന നേതാക്കളുടെ ഇടപെടലിലൂടെ പാർട്ടിയെ കെട്ടിപടുക്കാൻ സാധിക്കുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതത് മേഖലയിലെ നേതാക്കൾക്ക് ഈ ചുമതല നൽകണം.

ബൂത്തുതല കമ്മിറ്റികൾ

ബൂത്തുതല കമ്മിറ്റികൾ

തിരഞ്ഞെടുപ്പ് പരാജയത്തിൽ ബൂത്ത് തല കമ്മിറ്റികൾക്കെതിരെ നേരത്തേ കടുത്ത വിമർശനം ഉയർന്നിരുന്നു. ബൂത്തുകമ്മിറ്റികൾ പലതും നിർജീവമാണെന്ന വിമർശനമായിരുന്നു മുൻ പ്രതിപക്ഷ നേതാവായിരുന്ന ചെന്നിത്തല ഉയർത്തിയത്. വോട്ടർമാരെ വിഷയങ്ങൾ നേരിട്ട് ബോധിപ്പിക്കാൻ ബൂത്തുതല പ്രവർത്തകർ തയ്യാറായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.

കെ സുധാകരനെ ലക്ഷ്യം വെച്ച്

കെ സുധാകരനെ ലക്ഷ്യം വെച്ച്

അതേസമയം 70 കഴിഞ്ഞ നേതാക്കളെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന നിർദ്ദേശം കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത് കെ സുധാകരന്റെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള നീക്കത്തിന് തടയിടാനാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. മുല്ലപ്പള്ളിയുടെ രാജിയോടെ കെ സുധാകരൻ അധ്യക്ഷസ്ഥാനത്തേക്ക് ചരടുവലികൾ ശക്തമാക്കുന്നതിനിടെയാണ് ഇപ്പോഴത്തെ നിർദ്ദേശങ്ങൾ എന്നതും ശ്രദ്ധേയമാണ്.

ചരടുവലിച്ച് നേതാക്കൾ

ചരടുവലിച്ച് നേതാക്കൾ

നിലവിൽ സുധാകരൻ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്. ഹൈക്കമാന്റും സുധാകരന്റെ പേര് കാര്യമായി പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.എന്നാൽ സുധാകരനെ അധ്യക്ഷനാക്കാനുള്ള തിരുമാനത്തിനെതിരെ എ,ഐ ഗ്രൂപ്പുകൾ ഒറ്റക്കെട്ടായി ചരടുവലി നടത്തുന്നുണ്ട്.

എഐസിസിക്ക് മുന്നറിയിപ്പ്

എഐസിസിക്ക് മുന്നറിയിപ്പ്


ഇതിനോടകം തന്നെ ഇക്കാര്യത്തിൽ എഐസിസിക്ക് നേതാക്കൾ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. സുധാകരൻ അധ്യക്ഷസ്ഥാനത്ത് എത്തിയാൽ കോൺഗ്രസ് തിരിച്ചടി നേരിടുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്. സുധാകരന്റെ തീവ്രനിലപാടുകൾ ഗുണകരമാകില്ലെന്നും ഇവർ പറയുന്നു.

പിടി തോമസിനെ

പിടി തോമസിനെ

അതേസമയം കെ സുധാകരൻ അധ്യക്ഷനാക്കിയാൽ പിടി തോമസിനെ യുഡിഎഫ് കൺവീനറാക്കിയേക്കുമെന്നായിരുന്നു ആദ്യഘട്ട ചർച്ചകൾ.എന്നാൽ നിലവിൽ സുധാകരന് പകരം പിടി തോമസ് കോൺഗ്രസ് അധ്യക്ഷനാകട്ടെയെന്നാണ് നേതാക്കൾ ഇപ്പോൾ ഉയർത്തുന്ന ആവശ്യം.

നിലപാട് കടുപ്പിച്ച് ഷിബു ബേബി ജോൺ..ആർഎസ്പി യുഡിഎഫ് വിടും?കത്ത് നൽകി നേതാക്കൾ..നിരീക്ഷിച്ച് സിപിഎംനിലപാട് കടുപ്പിച്ച് ഷിബു ബേബി ജോൺ..ആർഎസ്പി യുഡിഎഫ് വിടും?കത്ത് നൽകി നേതാക്കൾ..നിരീക്ഷിച്ച് സിപിഎം

ദളിത് നേതാവ്

ദളിത് നേതാവ്

മുന്നണിയിലെ ഘടകക്ഷികളെ എല്ലാം ഒന്നിച്ച് നിർത്താൻ കെ സുധാകരന് സാധിക്കും, അതിനാൽ പ്രായപരിഗണന കൂടാതെ സുധാകരനെ കൺവീനർ ആക്കണമെന്നും നേതാക്കൾ ആവശ്യപ്പെടുന്നു. അതേസമയം എന്തുകൊണ്ട് കേരളത്തിൽ ഒരു ദളിത് നേതാവ് കോൺഗ്രസ് അധ്യക്ഷനാവുന്നില്ലെന്ന വാദം ഉയരുന്നുണ്ട്.

cmsvideo
  MM Hassan Press Meet | Oneindia Malayalam
  തമിഴ്നാട് മോഡൽ

  തമിഴ്നാട് മോഡൽ

  തമിഴ്നാട്ടിൽ ഉൾപ്പെടെ നിയമസഭാ കക്ഷി നേതാവായി ദളിത് നേതാവായി തിരഞ്ഞെടുത്ത സാഹചര്യത്തിൽ കോൺഗ്രസ് അത്തരമൊരു നിർണായക നീക്കം കേരളത്തിലും നേതൃത്വം കൈക്കൊള്ളണമന്ന ആവശ്യം ഉയരുന്നുണ്ട്. ദളിത് നേതാവിനെ പരിഗണിച്ചാൽ കോൺഗ്രസ് ലോക്‌സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷിനായിരിക്കും അവസരം ലഭിച്ചേക്കുക.

  മോഡേൺ,നാടൻ വേഷങ്ങളിൽ ഒരു പോലെ തിളങ്ങി നടി നിഖിത സ്വാമി, പുതിയ ഫോട്ടോകൾ

  English summary
  leaders above the age of 70 should not be given any party position; congress youth leaders
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X