ഒടുവില്‍ ലേബി സമ്മതിച്ചു.. ആ ശബ്ദം തന്റേത് തന്നെ, പക്ഷേ വിഷയം വേറെയാണ്
കൊച്ചി: കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച ടെലിഫോണ്‍ സംഭാഷണത്തിലെ ശബ്ദം തന്റേത് തന്നെയാണെന്ന് മാതൃഭൂമി ചാനല്‍ ലേഖിക ലേബി സജീന്ദ്രന്‍ സമ്മതിച്ചു. എന്നാല്‍ പലപ്പോഴായി പറഞ്ഞ കാര്യങ്ങളില്‍ പലതും എഡിറ്റ് ചെയ്ത് മാറ്റിയാണ് ഇപ്പോള്‍ പ്രചരിയ്ക്കുന്ന സംഭാഷണം സൃഷ്ടിച്ചിരിയ്ക്കുന്നത് എന്നാണ് ലേബി ആരോപിയ്ക്കുന്നത്.
കുന്നത്ത്‌നാട് എംഎല്‍എയും ഇത്തവണത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ആയ വിപി സജീന്ദ്രന്റെ ഭാര്യകൂടിയാണ് ലേബി സജീന്ദ്രന്‍. വാര്‍ത്തകള്‍ വരുന്നതിന് വേണ്ടി പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോഴ വാഗ്ദാനം ചെയ്യുന്നതും ജാതീയമായി സംസാരിയ്ക്കുന്നതും എല്ലാം സംഭാഷണത്തില്‍ ഉണ്ടായിരുന്നു.
പല കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും ലേബി പറയുന്നതായി സംഭാഷണത്തിലുണ്ട്. ശബ്ദം തന്റേത് തന്നെ എന്ന് സമ്മതിച്ച ഫേസ്ബുക്കിലൂടെ വിശദീകരണവും നല്‍കുന്നു. നേതാക്കളുടെ കാര്യത്തില്‍ കൃത്യമായ വിശദീകരണം നല്‍കുന്നുണ്ടെങ്കിലും മറ്റ് ചില കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തതയില്ല.

ഫാബ്രിക്കേറ്റഡ്
പല ദിവസങ്ങളില്‍ പലപ്പോഴായി പല വിഷയങ്ങളില്‍ സംസാരിച്ച വാക്കുകള്‍ അടര്‍ത്തിയെടുത്ത് കൃത്രിമമായി സൃഷ്ടിച്ചതാണ് ഇപ്പോഴത്തെ ടെലിഫോണ്‍ സംഭാഷണം എന്നാണ് ലേബി സജീന്ദ്രന്‍ ആരോപിയ്ക്കുന്നത്.

തെറ്റിദ്ധരിപ്പിച്ചു
ശ്രീനിജനുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചതിനാലാണ് ബെന്നി ബെഹനാന്‍ അടക്കമുള്ള നേതാക്കളെ കുറിച്ച് അങ്ങനെയെല്ലാം പറഞ്ഞതെന്നാണ് ലേബി പറയുന്നത്.

ആരാണ് ശ്രീനിജന്‍?
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ മരുമകനാണ് ശ്രീനിജന്‍.

ടിഎച്ച് മുസ്തഫ
ടിഎച്ച് മുസ്തഫക്കെതിരേയും ശബ്ദരേഖയില്‍ ഉണ്ട്. എന്നാല്‍ അദ്ദേഹത്തെ കുറിച്ച് മനസ്സുകൊണ്ട് പോലും മോശം വിചാരിച്ചിട്ടില്ലെന്നാണ് ലേബി പറയുന്നത്.

ബിജു പങ്കജ്
മാതൃഭൂമിയിലെ തന്നെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ബിജു പങ്കജിനോട് തനിയ്ക്ക് ഒരു താത്പര്യവും ഇല്ലെന്ന രീതിയിലാണ് ശബ്ദരേഖയില്‍ ഉണ്ടായിരുന്നത്. ഇതിന് ലേബി ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണം നല്‍കുന്നുണ്ട്.

തെറ്റിദ്ധരിപ്പിച്ചു
പങ്കജ് എന്ന് വിളിയ്ക്കുന്ന ഒരാളാണ് ശ്രീനിജനെ തനിയ്‌ക്കെതിരെ തെറ്റിദ്ധരിപ്പിച്ചത് എന്ന് ലേബിയെ തെറ്റിദ്ധരിപ്പിച്ചുവത്രെ. എന്തായാലും ബിജു പങ്കജിനെ തെറ്റിദ്ധരിച്ചതില്‍ ലേബി മാപ്പ് ചോദിയ്ക്കുന്നുണ്ട്.

തെറ്റിദ്ധാരണ മാത്രമോ?
ബിജു പങ്കജിന്റെ കാര്യത്തില്‍ തെറ്റിദ്ധാരണ മാത്രമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്ന് ശബ്ദരേഖ കേട്ടാല്‍ തോന്നുകയില്ല. ബിജുവിനെ കുറിച്ച് പറയുന്ന കാര്യങ്ങൡ ഏതെങ്കിലും തരത്തിലുള്ള എഡിറ്റിംഗ് നടന്നതായും കരുതാനാവില്ല.

സജീന്ദ്രനോട് തോന്നരുത്
തന്നോട് തോന്നുന്ന നീരസം ഒരിയ്ക്കലും ഭര്‍ത്താവും സ്ഥാനാര്‍ത്ഥിയും ആയ വിപി സജീന്ദ്രനോട് തോന്നരുതെന്ന അഭ്യര്‍ത്ഥനയും ലേബി നടത്തുന്നുണ്ട്.

അക്കാര്യം മിണ്ടാത്തതെന്തേ...?
ശബ്ദരേഖയില്‍ മറ്റൊരു കാര്യം ലേബി സജീന്ദ്രന്‍ പറയുന്നുണ്ട്. ജോസ് തെറ്റയിലിന്റെ കാര്യം. അന്ന് ആ വാര്‍ത്ത പുറത്ത് വിടാന്‍ കാരണം ചാനല്‍ മാനേജ്‌മെന്റിന്റെ താത്പര്യമായിരുന്നു എന്നായിരുന്നു അത്. എന്നാല്‍ ഫേസ്ബുക്ക് വിശദീകരണത്തില്‍ അക്കാര്യം എവിടേയും പറയുന്നില്ല.
ചതിച്ച് തോല്‍പിച്ചു
ശ്രീനിജന്‍ തന്നെ ചതിച്ചു തോല്‍പിച്ചു എന്നാണ് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ ലേബി പറയുന്നത്.
വിശദീകരണ പോസ്റ്റ്
ഇതാണ് കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് ലേബി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്
ശബ്ദരേഖ
ഇതാണ് ലേബി സജീന്ദ്രന്‍റെ വിവാദമായ ശബ്ദരേഖ












Click it and Unblock the Notifications