• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'എന്റെ രാജ്യം പൊരുതുന്നവരുടേത്, മുട്ടിലിഴയുന്നവരുടേതല്ല', ആയിഷക്കെതിരായ നീക്കത്തിൽ രോഷം പുകയുന്നു

കൊച്ചി: ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവർത്തകയുമായ ആയിഷ സുൽത്താനയ്ക്ക് മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ബയോ വെപ്പൺ പരാമർശത്തിന്റെ പേരിൽ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആയിഷയ്ക്ക് എതിരെ രാജ്യദ്രോഹത്തിന് കവരത്തി പോലീസ് കേസെടുത്തിരിക്കുന്നത്.

ആയിഷയ്ക്ക് പിന്തുണയുമായി ക്യാംപെയ്ന് തുടക്കമിട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ. എംപിമാരായ എഎം ആരിഫ്, വി ശിവദാസൻ, ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവ് ഐഷെ ഘോഷ് അടക്കമുളളവർ ആയിഷ സുൽത്താനയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.

പഞ്ചാബിലെ അമൃതസറിലെ കര്‍ഷകര്‍- കണ്ണിന് കുളിര്‍മയേകുന്ന ചിത്രങ്ങള്‍ കാണാം

1

രാജ്യദ്രോഹക്കുറ്റം ചുമത്തി എതിർശബ്ദങ്ങളെ അടിച്ചമർത്താനാകില്ലെന്നും ആയിഷ സുൽത്താനയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും ഐഷെ ഘോഷ് പ്രതികരിച്ചു. എഎം ആരിഫ് എംപിയുടെ പ്രതികരണം: '' ഉയരാത്ത കൈയ്യും പറയാത്ത നാവും അടിമത്വത്തിന്റേതാണ്. #Support #ഐഷ_സുൽത്താന. ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹ കേസ്‌ . ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ വിമര്‍ശിച്ചതിന് ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹക്കുറ്റത്തിന് കവരത്തി പൊലീസ് കേസെടുത്തു. ഐഷ പങ്കെടുത്ത ചാനല്‍ ചര്‍ച്ചയില്‍ പ്രഫുല്‍ പട്ടേലിനെ 'ജൈവായുധം' എന്ന് വിശേഷിപ്പിച്ചുവെന്ന് കാട്ടി ബിജെപി ലക്ഷദ്വീപ് അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് കേസ്.

2

124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി പ്രതിനിധി പരാമര്‍ശം പിന്‍വലിക്കണമെന്ന് ഐഷയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഐഷ തയ്യാറായില്ല. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യദ്രോഹ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് കേസെടുത്തത്. ദ്വീപില്‍ കോവിഡ് പടരാനിടയാക്കിയ ആള്‍ എന്ന നിലയിലാണ് അദ്ദേഹത്തെ 'ജൈവായുധം' എന്ന് വിശേഷിപ്പിച്ചതെന്ന് ഐഷ സുല്‍ത്താന വ്യക്തമാക്കിയിരുന്നു.

3

ഈയിടെ TV5, ABN, ആന്ധ്രാജ്യോതി എന്നീ ചാനലുകള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ആരോപിച്ച് കേസെടുത്തതിൽ, സുപ്രീംകോടതി ആന്ധ്രാ സര്‍ക്കാരിന്റെ പ്രതികരണം തേടിയിരിക്കുന്ന അവസരത്തിലും ഇത്തരം അധികാര പ്രമത്തതയുമായി കേന്ദ്ര ഭരണകൂടത്തിൻ്റെ പ്രതിനിധി മുന്നോട്ട് പോവുകയാണ്. ഐപിസിയുടെ 124 എ, 153 എന്നീ വകുപ്പുകള്‍ക്ക് വ്യാഖ്യാനം ആവശ്യമാണെന്ന് ബഹുമാനപ്പെട്ട കോടതി പറഞ്ഞിരുന്നു. പ്രത്യേകിച്ച് മാധ്യമ സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങള്‍ സംബന്ധിച്ച്''.

4

വി ശിവദാസൻ എംപിയുടെ പ്രതികരണം: '' ഐഷ സുൽത്താനയല്ല, പ്രഫുൽ പട്ടേലാണ് രാജ്യദ്രോഹി. ഒരു ജനതയുടെ സ്വാതന്ത്രത്തോടെ ജീവിക്കാനുള്ള അവകാശത്തിനായി ധീരമായി നിലകൊള്ളുന്നത് രാജ്യദ്രോഹമാണോ? മണ്ണും തീരവും കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള നീക്കത്തിനെതിരെ ശബ്ദമുയർത്തുന്നത് രാജ്യദ്രോഹമാണോ? തെറ്റായ നയങ്ങളിലൂടെ ദ്വീപിൽ മഹാമാരി പടർത്താൻ കാരണക്കാരായവരെ ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹമാണോ?

5

ഭക്ഷണത്തിനും സംസ്കാരത്തിനും മേലുള്ള കടന്നുകയറ്റം ചെറുക്കുന്നത് രാജ്യദ്രോഹമാണോ? സ്വാതന്ത്രത്തിനും ജനാധിപത്യത്തിനും വേണ്ടി നിവർന്നു നിൽക്കുന്നത് രാജ്യദ്രോഹമാണോ? ആവർത്തിക്കുന്നു, ഒരു കോവിഡ് കേസ് പോലും ഇല്ലാതിരുന്ന ലക്ഷദ്വീപിൽ കോവിഡ് അതിതീവ്രമായി പടരാൻ കാരണക്കാരനായ ഒരു ഭരണാധികാരിയെ വിമർശിച്ചു എന്നതാണ് ഐഷ ചെയ്ത കുറ്റം. ആ കുറ്റത്തിൻ്റെ കൂടെ മാത്രമേ രാജ്യസ്നേഹമുള്ളവർക്ക് നിൽക്കാൻ സാധിക്കുകയുള്ളൂ.

cmsvideo
  'Covid used as bio-weapon in Lakshadweep'; Aisha Sultana facebook post | Oneindia Malayalam
  6

  ക്രിമിനൽ വിചാരണ ചെയ്യപ്പെടേണ്ട കുറ്റവാളി ദ്വീപിനെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്ട്രേറ്ററാണ്. എൻ്റെ രാജ്യം സ്വാതന്ത്രത്തിൻ്റേതാണ്, അടിമത്തത്തിൻ്റേതല്ല. എൻ്റെ രാജ്യം ജനങ്ങളുടേതാണ്, പരമാധികാരികളുടേതല്ല. എൻ്റെ രാജ്യം സ്നേഹിക്കുന്നവരുടേതാണ്, വെറുപ്പിൻ്റെ വ്യാപാരികളുടേതല്ല. എൻ്റെ രാജ്യം പൊരുതുന്നവരുടേതാണ്, മുട്ടിലിഴയുന്നവരുടേതല്ല. ഐഷ സുൽത്താനയ്ക്കും

  പൊരുതുന്ന ലക്ഷദ്വീപിനും ഐക്യദാർഢ്യം''.

  കറുപ്പിൽ അഴകായി മധു ശാലിനി; തെന്നിന്ത്യൻ താരത്തിന്റെ ഹോട്ട്, ക്യൂട്ട് ചിത്രങ്ങൾ വൈറലാകുന്നു

  English summary
  Left MPs and Social Media comes in support of Aisha Sultana over sedition case against her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X