സംസ്ഥാനത്ത് എലിപ്പനി രോഗികള്‍ വര്‍ധിക്കുന്നു; ഇതുവരെ സ്ഥിരീകരിച്ചത് 1195 പേര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മാലിന്യ നിര്‍മാര്‍ജനത്തിലെ പോരായ്മകളാണ് എലിപ്പനി വര്‍ധിക്കുന്നവരുടെ എണ്ണം കൂടാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
ഈ വര്‍ഷം ഇതുവരെ 1195 പേര്‍ക്കാണ് എലിപ്പനി ബാധിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്നലെ മാത്രം 14 പേര്‍ക്കാണ് സംസ്ഥാനത്ത് എലിപ്പനി ബാധിച്ചത്. ഇതുവരെ രോഗം ബാധിച്ച് 45 പേര് മരിക്കുകരയും ചെയ്തു. പത്തനംതിട്ട തിരുമൂലപുരം ഞവനാകുഴി പെരുമ്പള്ളിക്കാട്ട് മലയില്‍ വീട്ടില്‍ അമ്പിളിയാണ് ഇന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.

കൂടാതെ ഇന്നലെ വരെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം 1795പേരാണ് രോഗ ലക്ഷണങ്ങളോടെ ചികില്‍സ തേടിയതെന്നാണ് കണക്കുകള്‍. രോഗ ലക്ഷണങ്ങളോടെ 160പേരാണ് മരണമടഞ്ഞത്. മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമല്ലാത്തതാണ് രോഗ വ്യാപനത്തിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. മഴ പെയ്ത് മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞതും വീടുകളില്‍ വെള്ളപൊക്കം കയറിയതുമെല്ലാം രോഗ വ്യാപനത്തിന്റെ ആക്കം കൂട്ടിയെന്നാണ് വിലയിരുത്തുന്നത്. എലികളുടേയും കന്നുകലാകളുടേയും പൂച്ച, പട്ടി എന്നിവയുടെ മൂത്രം വെള്ളത്തിലൂടെ പകരുന്ന രോഗമാണ് എലിപ്പനി.

ശക്തമായ പനി, തലവേദന, പേശികള്‍ക്ക് വേദന, കണ്ണുകള്‍ക്ക് ചുവപ്പുനിറം, ഛര്‍ദി എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് തുടക്കത്തില്‍ തന്നെ ചികില്‍സ എടുത്താല്‍ മരണം ഒഴിവാക്കാം. അല്ലാത്തപക്ഷം ശ്വാസകോശം,കരള്‍,വൃക്കകള്‍,ഹൃദയം എന്നിവയെ രോഗം ബാധിക്കും. പത്തു മുതല്‍ 15 ശതമാനം വരെയാണ് മരണ സാധ്യത.ശരീരത്തിലെ മിറിവുകളിലൂടേയോ അധിക സമയം വെള്ളത്തില്‍ നില്‍ക്കുന്നത് വഴിയോ അണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാം.മലിന ജലവുമായി സമ്പര്‍ക്കം ഉണ്ടായാല്‍ മൂന്ന് മുതല്‍ ആറ് ആഴ്ച വരെ കൃത്യമായ അളവില്‍ ഡോക്സി സൈക്ലിന്‍ ഗുളിക കഴിക്കണം. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ ഇക്കാര്യത്തില്‍ കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

കേരളത്തില്‍ ഡങ്കിപ്പനിയും ഉയര്‍ന്ന തോതില്‍ വര്‍ധിക്കുന്നതായി കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം പറഞ്ഞിരുന്നു. ഡങ്കിപ്പനിയെ സംബന്ധിച്ച് മുന്കരുതലകുളെടുക്കാനും പ്രാഥമിക നിര്‍ദ്ദേശങ്ങള്‍ നല്കാനുമാ.ി വിദഗ്ധ സംഘത്തെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഹരിയാന, കേരളം, പഞ്ചാബ്, ഉത്തരാഖണ്ഡ്, ജമ്മുകാശ്മീര്‍, രാജസ്ഥാന്, തമിഴ്നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് ഡങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്‍പ്പെടെ 1,16,991 ഡങ്കി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ മാത്രം ഈ വര്‍ഷം ഇതുവരെ 2783പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. 8849പേരാണ് രോഗ ലക്ഷണങ്ങളുമായി ചികില്‍സ തോടിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളോടെ മരിച്ച 19 പേരും രോഗം സ്ഥീകരിച്ച 12 പേരും ഉള്‍പ്പെടെ 31 പേരാണ് ഇതുവരെ മരിച്ചത്. ഇത് കഴിഞ്ഞ വര്ഷങ്ങളിലേക്കാള് കുറവാണെന്നതാണ് ആശ്വാസം.
Recommended Video

തോട്ടം മേഖലകള്‍, തീരദേശ മേഖലകള്‍ , നഗരങ്ങള്‍ എന്നിവിടങ്ങളിലാണ് കൂടുതലായി രോഗ ബാധ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. വീടിനുള്ളിലും വീടിന് പുറത്തുമുള്ള വെള്ളക്കെട്ടുകള്‍ , വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങള്‍, ഫ്രിഡ്ജിന്റെ ട്രേ , ചെടിച്ചട്ടി , ടയര്‍, ചിരട്ട അങ്ങനെ കൊതുകിന് വളരാനുള്ള സാഹചര്യമുള്ള ഇടങ്ങളില്‍ കര്‍ശന നിരീക്ഷണം അനിവാര്യമാണെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ വരുന്ന ജൂണ്‍ , ജൂലൈ മാസങ്ങളില്‍ ഡെങ്കിപ്പനി വലിയ തോതില്‍ പടരുമെന്നും കൊതുകു നിവാരണം ഉള്‍പ്പെടെ പ്രതിരോധം ശക്തിപ്പെടുത്തിയില്ലെങ്കില്‍ കാത്തിരിക്കുന്നത് വലിയ പകര്‍ച്ചവ്യാധിയാകുമെന്നും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications