കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ ഒതുക്കാന്‍ ബാഹുബലി? ലിബര്‍ട്ടി ബഷീര്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ നിന്നും രാജിവെച്ചു

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ കോര്‍ കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്.

Google Oneindia Malayalam News

കണ്ണൂര്‍: തിയേറ്റര്‍ സമരത്തിന് ശേഷം ഒറ്റപ്പെട്ട ലിബര്‍ട്ടി ബഷീര്‍, എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ നിന്നും രാജിവെച്ചു. നാലു മാസത്തോളമായി തന്റെ തിയേറ്ററുകള്‍ക്ക് മാത്രം വിലക്കേര്‍പ്പെടുത്തിയിട്ടും സംഘടനയില്‍ നിന്ന് ഒരുതരത്തിലുള്ള പിന്തുണയും ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ബഷീര്‍ രാജിവെച്ചത്.

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ കോര്‍ കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്. തിയേറ്റര്‍ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സമരം പ്രഖ്യാപിച്ചത്.

ഇതിനെ തുടര്‍ന്നാണ് തിയേറ്ററുകള്‍ക്ക് സിനിമ നല്‍കാതെ നിര്‍മ്മാതാക്കളും വിതരണക്കാരും സമരം ആരംഭിച്ചത്. മലയാള ചലച്ചിത്ര വ്യവസായത്തെ പ്രതിസന്ധിയിലാക്കിയ സമരത്തില്‍ ലിബര്‍ട്ടി ബഷീര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. പിന്നീട് നടന്‍ ദിലീപ് മുന്‍കൈ എടുത്ത് തിയേറ്റര്‍ ഉടമകളുടെ പുതിയ സംഘടനയുണ്ടാക്കിയാണ് സമരം പൊളിച്ചത്. ഇതിന് ശേഷമായിരുന്നു മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്തത്.

സംഘടന പിന്തുണച്ചില്ല...

സംഘടന പിന്തുണച്ചില്ല...

ലിബര്‍ട്ടി ബഷീറിന്റെ പിടിവാശി കാരണമാണ് തിയേറ്റര്‍ സമരം നീണ്ടുപോയതെന്നായിരുന്നു വിതരണക്കാരുടെ ആരോപണം. സമരം അവസാനിച്ചതിന് ശേഷം ചിത്രങ്ങള്‍ റിലീസ് ചെയ്തപ്പോള്‍ ലിബര്‍ട്ടി ബഷീറിന്റെ തിയേറ്ററുകള്‍ക്ക് സിനിമ നല്‍കിയിരുന്നില്ല. നാലു മാസങ്ങളിലായി തന്റെ ആറോളം തിയേറ്ററുകളില്‍ സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടും ഫെഡറേഷനില്‍ നിന്ന് ഒരു പിന്തുണയും ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ലിബര്‍ട്ടി ബഷീര്‍ സംഘടനയില്‍ നിന്ന് രാജിവെയ്ക്കുന്നത്.

പ്രതിസന്ധിയിലായി...

പ്രതിസന്ധിയിലായി...

സമരം അവസാനിച്ച് സിനിമകള്‍ റിലീസ് ചെയ്തപ്പോള്‍ ലിബര്‍ട്ടി ബഷീറിന്റെ ഉടമസ്ഥതയിലുള്ള ആറ് തിയേറ്ററുകള്‍ക്ക് സിനിമ നല്‍കിയിരുന്നില്ല. വിലക്ക് നീണ്ടുനിന്നപ്പോള്‍ ലിബര്‍ട്ടി ബഷീര്‍ വലിയ പ്രതിസന്ധിയാണ് നേരിട്ടത്. എഴുപതോളം തൊഴിലാളികളാണ് ലിബര്‍ട്ടി ബഷീറിന്റെ തിയേറ്ററുകളില്‍ ജോലി ചെയ്യുന്നത്.

ഒടുവില്‍ സിനിമ ലഭിക്കാനുള്ള ശ്രമങ്ങള്‍...

ഒടുവില്‍ സിനിമ ലഭിക്കാനുള്ള ശ്രമങ്ങള്‍...

പ്രതിസന്ധി രൂക്ഷമായപ്പോള്‍ തിയേറ്ററുകള്‍ ഷോപ്പിംഗ് മാളാക്കി മാറ്റാന്‍ വരെ ലിബര്‍ട്ടി ബഷീര്‍ ആലോചിച്ചിരുന്നു. പിന്നീടാണ് സിനിമ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. നിര്‍മ്മാതാക്കളുമായി സഹകരിച്ച് സിനിമ ലഭ്യമാക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.

ബാഹുബലിയും...

ബാഹുബലിയും...

നിര്‍മ്മാതാക്കളുമായി സഹകരിച്ച് സിനിമ റിലീസ് ചെയ്യാനാണ് ലിബര്‍ട്ടി ബഷീറിന്റെ ശ്രമം. ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, മോഹല്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ദി ബോര്‍ഡേഴ്‌സ്, ബാഹുബലി 2 എന്നിവ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ബാഹുബലി റിലീസ് ചെയ്യുന്ന ദിവസം മുതല്‍ പ്രദര്‍ശിപ്പിക്കും.

English summary
Liberty basheer resigned from film exhibitors federation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X