Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഇല്ലെങ്കില്‍ വയനാട്ടില്‍ പ്രിയങ്ക? സുധാകരന് പകരം മുല്ലപ്പള്ളി, സിറ്റിംഗ് എംപിമാര്‍ക്ക് ഒരവസരം കൂടി?

തിരുവനന്തപുരം: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാനൊരുങ്ങി കോണ്‍ഗ്രസ്. 2019 ല്‍ 20 ല്‍ 19 സീറ്റും നേടി ചരിത്രം കുറിച്ച വിജയം ആവര്‍ത്തിക്കാനാണ് യു ഡി എഫും കോണ്‍ഗ്രസും ശ്രമിക്കുന്നത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നല്‍കിയ ആത്മവിശ്വാസത്തോടൊപ്പം രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യവും തങ്ങള്‍ക്ക് മേല്‍ക്കൈ നല്‍കും എന്ന വിശ്വാസത്തിലാണ് മുന്നണി.

കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ മത്സരിക്കാന്‍ സാധ്യത വളരെ കുറവാണ്. ഈ സാഹചര്യത്തില്‍ മുന്‍ കെ പി സി സി അധ്യക്ഷനും മുന്‍ ആഭ്യന്തര സഹമന്ത്രിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരാണ് പരിഗണനയില്‍ ഉള്ളത് എന്നാണ് റിപ്പോര്‍ട്ട്. കെ മുരളീധരനും ലോക്‌സഭയിലേക്ക് ഇനി ഇല്ല എന്ന് അറിയിച്ചിട്ടുണ്ട്. എങ്കിലും പാര്‍ട്ടി തീരുമാനം അംഗീകരിച്ചേക്കാനാണ് സാധ്യത.

2024 LOKSABHA ELECTION

2019 ല്‍ എല്‍ ഡി എഫ് ജയിച്ച ഏക സീറ്റായ ആലപ്പുഴയില്‍ എ ഐ സി സി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ മത്സരിപ്പിക്കാനാണ് സാധ്യത. എന്നാല്‍ ആലപ്പുഴ മുന്‍ എം പിയും നിലവില്‍ രാജ്യസഭാംഗവുമായ കെ സി വേണുഗോപാല്‍ ഇത് സംബന്ധിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കും എന്ന് ഉറപ്പാണെങ്കിലും ഇന്ത്യാ മുന്നണിയുടെ സാഹചര്യത്തില്‍ ബി ജെ പിയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ മറ്റ് സീറ്റിലേക്ക് മാറാനും സാധ്യതയുണ്ട്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മാറുന്ന സാഹചര്യം ഉണ്ടായാല്‍ പ്രിയങ്ക ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. ശശി തരൂര്‍ തിരുവനന്തപുരത്ത് നിന്ന് ഒരിക്കല്‍ കൂടി ജനവിധി തേടിയേക്കും. മണ്ഡലത്തില്‍ ബി ജെ പി ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നതിനാല്‍ തരൂരിനെ മാറ്റുന്നത് ഗുണപരമായേക്കില്ല എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. അടൂര്‍ പ്രകാശും കൊടിക്കുന്നില്‍ സുരേഷും വീണ്ടും മത്സരിച്ചേക്കും.

ആന്റോ ആന്റണി (പത്തനംതിട്ട), ഡീന്‍ കുര്യാക്കോസ് (ഇടുക്കി), ഹൈബി ഈഡന്‍ (എറണാകുളം), ബെന്നി ബഹനാന്‍ (ചാലക്കുടി), ടി എന്‍ പ്രതാപന്‍ (തൃശൂര്‍), രമ്യ ഹരിദാസ് (ആലത്തൂര്‍), വി കെ ശ്രീകണ്ഠന്‍ (പാലക്കാട്), എം കെ രാഘവന്‍ (കോഴിക്കോട്), രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (കാസര്‍കോട്) എന്നിവരേയും മാറ്റാന്‍ സാധ്യതയില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

കഴിഞ്ഞ തവണ യു ഡി എഫിലായിരുന്ന കേരള കോണ്‍ഗ്രസ് എം ഇപ്പോള്‍ എല്‍ ഡി എഫിലാണ്. ഈ സാഹചര്യത്തില്‍ ഇവിടെ യു ഡി എഫില്‍ നിന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജ്, പി സി തോമസ് എന്നിവരില്‍ ആരെങ്കിലും മത്സരിക്കും. അതിനിടെ മൂന്നാം സീറ്റ് എന്ന ആവശ്യവുമായി മുസ്ലീം ലീഗ് രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ ഇതില്‍ അനുകൂല തീരുമാനം ഉണ്ടാകാനിടയില്ല. ഇ ടി മുഹമ്മദ് ബഷീര്‍ ഒരിക്കല്‍ കൂടി മത്സരിക്കുമെങ്കിലും ഇത്തവണ മലപ്പുറത്തേക്ക് മാറിയേക്കും എന്നാണ് വിവരം. അബ്ദുസമദ് സമദാനി വീണ്ടും മത്സരിക്കാനില്ലെങ്കില്‍ കെ എം ഷാജിയെ പരിഗണിച്ചേക്കും. ആര്‍ എസ് പിയുടെ സീറ്റായ കൊല്ലത്ത് ഇത്തവണയും എന്‍ കെ പ്രേമചന്ദ്രന്‍ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+