• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യോഗി ആദിത്യ നാഥിന്റെ 'മോദി സേനാ' പരാമർശം വിവാദത്തിൽ; തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി

Newest First Oldest First
6:01 PM, 2 Apr
കോണ്‍ഗ്രസ് പ്രകടനപത്രികയ്‌ക്കെതിരെ അരുണ്‍ ജെയ്റ്റ്‌ലി. തീവ്രവാദികള്‍ക്കും മാവോയിസ്റ്റുകള്‍ക്കും സഹായം നല്‍കുന്നതാണ് പ്രകടന പത്രികയെന്നും, രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഇതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
5:11 PM, 2 Apr
കേരളത്തിലെത്തിയ രാഷ്ട്രീയ അഭയാർത്ഥിയാണ് രാഹുൽ ഗാന്ധിയെന്ന് പിഎസ് ശ്രീധരൻ പിള്ള. ഉത്തരേന്ത്യയിൽ പരാജയപ്പെടുമെന്ന ഭയമുള്ളതിനാലാണ് വയനാട്ടിൽ മത്സരിക്കാനെത്തിയതെന്നും ശ്രീധരൻ പിള്ള.
5:11 PM, 2 Apr
ഞാനും കാവൽക്കാരൻ എന്നെഴുതിയ കപ്പ് ഉപയോഗിച്ചതിന് റെയിൽവേ മന്ത്രാലയത്തിന് തിരഞ്ഞെടുപ്പ കമ്മീഷൻ കത്തയച്ചു
2:14 PM, 2 Apr
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ന്യായ് അടക്കമുള്ള പദ്ധതികൾ കൂടാതെ യുവാക്കൾക്കും കർഷകർക്കും പ്രത്യേക പരിഗണന നൽകുന്ന പട്ടികയാണഅ രാഹുൽ ഗാന്ധി പുറത്ത് വിട്ടത്.
12:12 PM, 2 Apr
പട്ടേൽ പ്രക്ഷോഭ കേസിൽ ഹാർദിക് പട്ടേലിന് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി. ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യം കോടതി തള്ളി. ഇതോടെ ഹാർദിക് പട്ടേലിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.
12:12 PM, 2 Apr
സ്മൃതി ഇറാനിക്കെതിരെ അപകീർത്തികരമായ പരാമർശവുമായി യുപിഎ സഖ്യകക്ഷി. നെറ്റിയിൽ വലിയ പൊട്ടുളള സ്ത്രീകൾ അടിക്കടി ഭർത്താക്കന്മാരെ മാറ്റുമെന്നായിരുന്നു പീപ്പിൾസ് റിപ്പബ്ലിക്കൻ പാർട്ടി നേതാവിന്റെ പരാമർശം.
12:12 PM, 2 Apr
രാഹുൽ ഗാന്ധിക്കുള്ള മറുപടി വയനാട്ടിലെ തോൽവിയായിരിക്കണമെന്ന് സീതാറാം യെച്ചൂരി
12:12 PM, 2 Apr
സുരേഷ് ഗോപി തൃശൂരിൽ ബിജെപി സ്ഥാനാർത്ഥിയായേക്കും. സുരേഷ് ഗോപിയെ ദില്ലിക്ക് വിളിപ്പിച്ചു
10:28 AM, 2 Apr
വയനാട്ടിൽ രാഹുൽ ഗാന്ധി വെല്ലുവിളിയാകുമെന്ന് കരുതുന്നില്ലെന്ന് തുഷാർ വെള്ളാപ്പളളി. വികസനമില്ലായ്മയാണ് മണ്ഡലത്തിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമെന്നും വെള്ളാപ്പള്ളി
10:27 AM, 2 Apr
ബിജെപി അനുകൂല പ്രസ്താവന നടത്തിയ രാജസ്ഥാൻ ഗവർണർ കല്യാൺ സിംഗ് ചട്ടലംഘനം നടത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.
10:27 AM, 2 Apr
ഇന്ത്യൻ സൈന്യത്തെ മോദി സേനയെന്ന് വിശേഷിപ്പിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശം വിവാദത്തിൽ. തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി.
10:27 AM, 2 Apr
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗയയിലേയും ജമിവിലെയും പ്രചാരണ റാലികളിൽ പങ്കെടുക്കും.
10:27 AM, 2 Apr
ബിർഭും മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ വെല്ലുവിളിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ്. അമിത് ഷാ മണ്ഡലത്തിൽ നിന്നും മത്സരിച്ചാൽ ചുരുങ്ങിയത് ആറ് ലക്ഷം വോട്ടുകൾക്കെങ്കിലും പരാജയപ്പെടുമെന്ന് തൃണമൂൽ നേതാവ് അനുബ്രത് മോന്ദൽ.
10:27 AM, 2 Apr
മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നി സംസ്ഥാനങ്ങളിൽ നിന്നായി 9 പേരടങ്ങുന്ന സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പുറത്ത് വിട്ടു

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നിർണായക രാഷ്ട്രീയ നീക്കങ്ങളാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും പത്രിക സമർപ്പണത്തിനുമായി രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും. രാഹുൽ ഗാന്ധിയുടെ വരവോടെ പ്രചാരണരംഗത്ത് മൂന്നേറ്റമുണ്ടാക്കാനാകുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങളുടെ പ്രതീക്ഷ. അതേ സമയം രാഹുൽ ഗാന്ധിക്കെതിരെ പാർട്ടി സ്ഥാനാർത്ഥിയെ നിർത്താത്തതിനെ തുടർന്ന് ബിജെപിയിൽ അമർഷം പുകയുകയാണ്.

live

English summary
Lok Sabha Election Live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X