കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് മൂന്നാമങ്കത്തിലും തരൂര്‍, ഒരു ലക്ഷം പിന്നിട്ട് ഭൂരിപക്ഷം, തകര്‍ന്നടിഞ്ഞ് ബിജെപി!!

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും ശക്തമായ പോരാട്ടം നടന്ന തിരുവനന്തപുരത്ത് ശശി തരൂരിന് വമ്പന്‍ വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ തരൂര്‍ മൂന്നാം തവണയാണ് അനന്തപുരിയില്‍ വിജയം നേടുന്നത്. 100132 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തരൂര്‍ വിജയിച്ചത്. 2009ല്‍ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച തരൂരിന് കഴിഞ്ഞ തവണ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടായിരുന്നു.

അതേസമയം ബിജെപി വന്‍ നേട്ടമുണ്ടാക്കുമെന്ന് കരുതിയ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ശബരിമല അടക്കമുള്ള കാര്യങ്ങള്‍ മണ്ഡലത്തില്‍ സ്വാധീന ശക്തിയാവുമെന്ന് കരുതിയെങ്കിലും എല്ലാ പ്രതീക്ഷകളെയും തെറ്റിച്ച് തരൂര്‍ വമ്പന്‍ ജയമാണ് നേടിയത്. ഇടതുമുന്നണിയുടെ സി ദിവാകരന്‍ മൂന്നാം സ്ഥാനത്തേക്ക് വീണത് മുന്നണിക്ക് വന്‍ തിരിച്ചടിയാവുകയും ചെയ്തു.

എതിരില്ലാതെ തരൂര്‍

എതിരില്ലാതെ തരൂര്‍

എല്ലാ പ്രവചനങ്ങളെയും കാറ്റില്‍പറത്തിയാണ് തരൂര്‍ തിരുവനന്തപുരത്ത് വിജയിച്ചത്. ഭൂരിപക്ഷത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാക്കുകയും ചെയ്തു. ശശി തരൂര്‍ 414057 വോട്ടുകളാണ് നേടിയത്. വിജയം 100132 വോട്ടിനാണ്. അതേസമയം കുമ്മനം രാജശേഖരന്‍ 313925 വോട്ടുകളാണ് നേടിയത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ മണ്ഡലത്തില്‍ ഉണ്ടായിരുന്ന സ്വാധീനം, പിന്നീടുള്ള വോട്ടെണ്ണലില്‍ കുമ്മനത്തിന് ലീഡ് കുറഞ്ഞ് വരുന്നതാണ് കണ്ടത്. സിപിഐ സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്.

ത്രികോണ പോരാട്ടം

ത്രികോണ പോരാട്ടം

ഇടതു വലതു മുന്നണികള്‍ക്കും ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്കും ഒരുപോലെ ശക്തമായ അടിത്തറയുള്ള തലസ്ഥാന നഗരം ഉള്‍ക്കൊള്ളുന്ന തിരുവനന്തപുരത്ത് കരുത്തരെയാണ് എല്ലാ മുന്നണികളും ഇറക്കിയത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി മൂന്നാം വട്ടവും അങ്കത്തിനിറങ്ങിയിറങ്ങിയത് ശശി തരൂരാണ്, മുന്‍ സംസ്ഥാന ഭക്ഷ്യമന്ത്രിയും സിപിഐ നേതാവുമായ സി. ദിവാകരനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായത്. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് മത്സരിക്കാനിറങ്ങിയ മുന്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ബിജെപിയുടെ കരുത്ത് വര്‍ധിപ്പിച്ചു. ഇതോടെ ആര് ജയിക്കുമെന്ന കാര്യവും അപ്രവചീനയമായിരുന്നു. ശക്തമായ ത്രികോണ പോരാട്ടമാണ് നടന്നത്.

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

മുന്നണി വ്യത്യാസമില്ലാതെ പ്രഗത്ഭരെ വിജയിപ്പിച്ചും പരാജയപ്പെടുത്തിയും ചരിത്രമെഴുതിയിട്ടുള്ളതാണ് തിരുവനന്തപുരം. ഇടതു വലത് മുന്നണികളെ വിജയിപ്പിച്ചിട്ടുള്ള അനന്തപുരിക്ക് പക്ഷെ കൂടുതല്‍ ചായ്‌വ് വലതുപക്ഷത്തോടാണ്. 2014ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടപ്പോള്‍ വോട്ടെണ്ണലിന്റെ അവസാന ഘട്ടം വരെ ഉദ്വേഗം നിലനിര്‍ത്തി ശശി തരൂര്‍ 15,470 വോട്ടുകള്‍ക്കാണ് ജയിച്ച് കയറിയത്. കഴക്കൂട്ടം, നേമം, നെയ്യാറ്റിന്‍കര, വട്ടിയൂര്‍ക്കാവ്, പാറശാല, തിരുവനന്തപുരം, കോവളം എന്നിങ്ങനെ ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ഈ പാര്‍ലമെന്റ് മണ്ഡലം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സിപിഐ പ്രതിനിധി ഡോ. ബെനറ്റ് എബ്രഹാം കഴിഞ്ഞ വട്ടം മൂന്നാം സ്ഥാനത്തേയ്ക്കു തള്ളപ്പെട്ടത് മുന്നണിക്ക് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു.

ബിജെപിക്ക് തിരിച്ചടി

ബിജെപിക്ക് തിരിച്ചടി

ബിജെപിക്ക് ഉറച്ച വിജയ പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലമായിരുന്നു തിരുവനന്തപുരം. എന്നാല്‍ അപ്രതീക്ഷിത തിരിച്ചടിയാണ് ബിജെപി നേരിട്ടത്. എന്നാല്‍ ത്രികോണ മത്സരത്തില്‍ വലിയ തിരിച്ചടിയാണ് കുമ്മനം നേരിട്ടത്. കഴക്കൂട്ടവും വട്ടിയൂര്‍കാവും അടക്കം ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ തവണ 18000 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്ന നേമത്ത് പകുതി വോട്ട് മാത്രം ലീഡ് നേടാനേ കുമ്മനത്തിന് സാധിച്ചുള്ളൂ. തിരുവനന്തപുരത്തും ശശി തരൂരിനോട് പിടിച്ച് നില്‍ക്കാന്‍ കുമ്മനത്തിന് സാധിച്ചില്ല. പാറശ്ശാല നെയ്യാറ്റിന്‍കര മേഖലയില്‍ വന്‍ വോട്ട് വ്യത്യാസം ശശി തരൂര്‍ ഉറപ്പാക്കിയതോടെയാണ് ബിജെപി തലസ്ഥാനത്തെ പിടിവിട്ടത്.

ശബരിമല നേട്ടമായോ?

ശബരിമല നേട്ടമായോ?

ശബരിമല സ്ത്രീപ്രവേശന പ്രശ്‌നം ഏറ്റവും അധികം സ്വാധീനിക്കാനിടയുള്ള മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. ഈ പശ്ചാത്തലത്തില്‍ വലതുപക്ഷ വോട്ടര്‍മാരുടെ ഗണ്യമായ പങ്ക് ബിജെപിയിലേക്ക് കൂടുതലായി മാറിയേക്കുമെന്ന ആശങ്ക യുഡിഫിനും എല്‍ഡിഎഫിനും ഉണ്ടായിരുന്നു. അതേസമയം വലിയ മാറ്റം ഇത് ഉണ്ടാക്കിയിട്ടില്ല. ശബരിമല യുഡിഎഫും ആയുധമാക്കിയതിനാല്‍ അവര്‍ക്കും ഗുണം ചെയ്തിട്ടുണ്ട്. യുവതീപ്രവേശന വിഷയത്തെ വോട്ടാക്കി മാറ്റാന്‍ ബിജെപി നടത്തിയ ശ്രമങ്ങളെ ജനങ്ങള്‍ തള്ളിക്കളഞ്ഞതായിട്ടാണ് വ്യക്തമാകുന്നത്.

ഇടതുപക്ഷത്തിന് നാണക്കേട്

ഇടതുപക്ഷത്തിന് നാണക്കേട്

മൂന്നാം സ്ഥാനത്താണ് ഇടതുപക്ഷം തിരുവനന്തപുരത്ത് ഫിനിഷ് ചെയ്തത്. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ച മണ്ഡലത്തില്‍ എവിടെയും എത്തിന്‍ സി ദിവകാരന് സാധിച്ചില്ല. പരമാവധി 30000 വോട്ടിന്റെ ലീഡായിരുന്നു യുഡിഎഫ് കണക്കുകൂട്ടിയത്. എന്നാല്‍ ഗ്രാമീണ മേഖലയിലെ പാറ്റശ്ശാല, കോവളം, നെയ്യാറ്റിന്‍കര, മണ്ഡലത്തില്‍ വന്‍ ലീഡാണ് യുഡിഎഫ് നേടിയത്. ന്യൂനപക്ഷ സമുദായങ്ങള്‍ പൂര്‍ണമായും തരൂരിന് പിന്നില്‍ അണിനിരന്നതോടെ സി ദിവാകരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗ്രാമീണ മേഖലയില്‍ കുമ്മനം സി ദിവാകരനും പിന്നിലാണ് എത്തിയത്.

English summary
lok sabha elections 2019 shashi tharoor gets huge victory in tvm kummanam face setback
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X