കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

17 സീറ്റില്‍ വിജയം ഉറപ്പ്; 3 സീറ്റുകളില്‍ ഭൂരിപക്ഷം ലക്ഷം കടക്കും, യുഡിഎഫ് കണക്ക് കൂട്ടലുകള്‍ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: പ്രചരണത്തിലെ പോരാട്ടച്ചൂട് പോളിങിലും പ്രതിഫലിച്ചുകൊണ്ടാണ് പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാനിച്ചത്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പോളിങ്ങായിരുന്നു കേരളത്തില്‍ രേഖപ്പെടുത്തിയത് (77.13). 2014 ല്‍ 74.02 ശതമാനവും 2009 ല്‍ 73.37 ശതമാനവുമായിരുന്നു കേരളത്തിലെ പോളിങ്.

<strong>കൂത്തുപറമ്പിലും തലശ്ശേരിയിലും കനത്ത പോളിങ്; വടകരയില്‍ ജയരാജന്‍റെ വിജയം പ്രതീക്ഷിച്ച് സിപിഎം</strong>കൂത്തുപറമ്പിലും തലശ്ശേരിയിലും കനത്ത പോളിങ്; വടകരയില്‍ ജയരാജന്‍റെ വിജയം പ്രതീക്ഷിച്ച് സിപിഎം

പോളിങ് ശതമാനം ഉയര്‍ന്നത് പ്രത്യാശ നല്‍കുന്നെന്നാണ് മൂന്ന് മുന്നണികളും അവകാശപ്പെടുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജയപരാജയങ്ങളെക്കുറിച്ചുള്ള പുതിയ കണക്ക് കൂട്ടലുകള്‍ക്ക് മുന്നണികള്‍ തുടക്കം കുറിച്ചു കഴിഞ്ഞു. രാഹുല്‍ തരംഗമാണ് കേരളത്തില്‍ അലയടിച്ചെന്നും 17 സീറ്റുകളില്‍ വരെ വിജയം നേടാന്‍ കഴിയുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. യുഡിഎഫിന്‍റെ കണക്ക് കൂട്ടലുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇങ്ങനെ..

രാഹുല്‍ തരംഗം

രാഹുല്‍ തരംഗം

സമീപകാല ചരിത്രത്തിലെ റെക്കോര്‍ഡുകള്‍ ഭേദിച്ച് പോളിങ് ശതമാനം ഉയര്‍ന്നത് യുഡിഎഫിന്‍റെ ആത്മവിശ്വാസം ഇരട്ടിയാക്കുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ ജനവികാരവും രാഹുല്‍ തരംഗവുമാണ് പോളിങ് ഇത്തരത്തില്‍ ഉയരാന്‍ കാരണമെന്ന് യുഡിഎഫ് വിലയിരുത്തുന്നു.

കനത്ത പോളിങ്

കനത്ത പോളിങ്

പതിവില്‍ നിന്ന് വ്യത്യസ്തമായി ന്യൂനപക്ഷ മേഖലകളില്‍ ഉണ്ടായ കനത്ത പോളിങ് യുഡിഎഫിന്‍റെ പ്രതീക്ഷ വര്‍ധിപ്പിക്കുകയാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് മൂന്ന് ലക്ഷത്തിലേറെ ഭൂരിപക്ഷം ഉണ്ടാവുമെന്നാണ് യുഡിഎഫ് നേതൃത്വം കണക്ക്കൂട്ടുന്നത്.

വയനാട്ടില്‍

വയനാട്ടില്‍

കഴിഞ്ഞ 20 വര്‍ഷത്തിലെ ഉയര്‍ന്ന പോളിങാണ് മണ്ഡലത്തിലുണ്ടായത്. ഇത് രാഹുലിന്‍റെ വരവ് യുവജനങ്ങളിലും സ്ത്രീകളിലും ഉണ്ടാക്കിയ ഉണര്‍വാണ്. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം വയനാട്ടില്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷ.

തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത്

ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് നഗരമേഖലകളില്‍ ബിജെപി നേടുന്ന മേല്‍ക്കൈ തീരമേഖലകളിലെ വോട്ടുകള്‍ കൊണ്ട് മറികടക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. തീരമേഖലകളിലെല്ലാം ഇത്തവണ വോട്ടിങ് ശതമാനം 75 ന് മുകളിലാണ്.

പത്തനംതിട്ടയില്‍

പത്തനംതിട്ടയില്‍

അതേസമയം ശബരിമല വിഷയം ചര്‍ച്ചയായ പത്തനംതിട്ടയില്‍ ഈ ആത്മവിശ്വാസം മുന്നണിക്കില്ല. വലിയതോതില്‍ ഹിന്ദുവോട്ടുകള്‍ ബിജെപിക്ക് അനുകൂലമായി ഏകീകരിക്കപ്പെട്ടതായി ബിജെപി അവകാശപ്പെടുന്നു.

ജയം ഉറപ്പ്

ജയം ഉറപ്പ്

വയനാട്, ഇടുക്കി, എറണാകുളം, മാവേലിക്കര, ത‍ൃശൂര്‍ മണ്ഡലങ്ങളിലെ വിജയത്തില്‍ യുഡിഎഫിന് സംശയമൊന്നുമില്ല. ഘടകക്ഷികള്‍ മത്സരിച്ച മലപ്പുറം, പൊന്നാനി, കോട്ടയം എന്നിവിടങ്ങളിലും ജയം ഉറപ്പമെന്നും കോണ്‍ഗ്രസ് വിലയിരിത്തുന്നു.

മലപ്പുറത്ത്

മലപ്പുറത്ത്

മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയും കോട്ടത്ത് തോമസ് ചാഴിക്കാടനും ഒരു ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം നേടും. എറണാകുളത്ത് അമ്പതിനായിരത്തിന് മുകളിലാണ് ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്.

ജയിച്ചു കയറാം

ജയിച്ചു കയറാം

കണ്ണൂരില്‍ ഉയര്‍ന്ന പോളിങ് നേട്ടമാകും. ശക്തമായ മത്സരം നടന്ന വടകര, ആലത്തൂര്‍, ആലപ്പൂഴ, കൊല്ലം, കോഴിക്കോട്, ചാലക്കുടി എന്നിവിടങ്ങളിലും വലിയ ഭുരിപക്ഷം നേടാനായില്ലെങ്കിലും ജയിച്ചു കയറാന്‍ കഴിയുമെന്നാണ് പാര്‍ട്ടി പ്രതീക്ഷ.

കാസര്‍കോട്, പാലക്കാട്, ആറ്റിങ്ങല്‍

കാസര്‍കോട്, പാലക്കാട്, ആറ്റിങ്ങല്‍

ഇടതുപക്ഷത്തിന് വലിയ മേല്‍ക്കൈ ഉള്ള കാസര്‍കോട്, പാലക്കാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ഒപ്പത്തിനൊപ്പമെന്നാണ് കീഴ്ഘടകങ്ങളില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. നരേന്ദ്ര മോദിയുടെ വര്‍ഗീയ നിലപാടുകള്‍ക്കും ശബരിമല അടക്കമുള്ള വിഷയം സംസ്ഥാന സര്‍ക്കാറിനും എതിരായിട്ടുണ്ടെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.

മറുവശത്ത്

മറുവശത്ത്

മറുവശത്ത് ആറ് മണ്ഡലങ്ങളില്‍ വിജയം ഉറപ്പുണ്ടെന്നും എട്ടിടത്ത് മുന്‍തൂക്കമുണ്ടെന്നുമാണ് ഇടതുമുന്നണി നേതാക്കള്‍ വ്യക്തമാക്കുന്നത്. ബൂത്തുകളില്‍ നിന്നുള്ള കണക്കുകള്‍ ശേഖരിച്ച ശേഷം സംസ്ഥാന നേതൃയോഗങ്ങള്‍ ചേര്‍ന്നുള്ള അന്തിമ വിലയിരുത്തല്‍ ഉടന്‍ നടത്തും.

ഉറച്ച വിജയ പ്രതീക്ഷ

ഉറച്ച വിജയ പ്രതീക്ഷ

കാസര്‍കോട്, കണ്ണൂര്‍, വടകര, പാലക്കാട്, ആലത്തൂര്‍, ആലപ്പുഴ മണ്ഡലങ്ങളിലാണ് ഇടതുമുന്നണിക്ക് ഉറച്ച വിജയ പ്രതീക്ഷയുള്ളത്ത്. ആറ്റിങ്ങല്‍, ഇടുക്കി, ചാലക്കുടി എന്നിവിടങ്ങളില്‍ കടുത്ത മത്സരമുണ്ടായിരുന്നെങ്കിലും മുന്‍തൂക്കം നേടാനായെന്നും മുന്നണി വിലിയിരുത്തുന്നു.

ബിജെപി പറയുന്നത്

ബിജെപി പറയുന്നത്

അതേസമയം തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയം ഉറപ്പെന്നാണ് ബിജെപി പറയുന്നത്. തൃശൂരില്‍ സുരേഷ് ഗോപിയും കോട്ടയത്ത് പിസി തോമസും അത്ഭുത വിജയം നേടുമെന്നും പോളിങ് ശതമാനം കൂടിയത് പിണറായി വിജയനെതിരായ വിധിയെഴുത്താണെന്നും ബിജെപി അവകാശപ്പെടുന്നു

<strong> കോപ്റ്ററിന് കാത്ത് നിന്നു, കമ്മീഷന്‍ 'ചതിച്ചു'.. വോട്ട് ചെയ്യാനൊകാതെ സുരേഷ് ഗോപി</strong> കോപ്റ്ററിന് കാത്ത് നിന്നു, കമ്മീഷന്‍ 'ചതിച്ചു'.. വോട്ട് ചെയ്യാനൊകാതെ സുരേഷ് ഗോപി

English summary
Lok Sabha Elections 2019 - udf seat analysis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X