Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകായുക്ത, ചാൻസിലർ പദവി ബില്ലുകള്‍ പിന്‍വലിക്കണം: സർക്കാറിന് ഗൂഢലക്ഷ്യമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോകായുക്തയുടെ പ്രസക്തി നഷ്ടപ്പെടുത്തുന്ന ബില്ലും ചാൻസിലർ പദവിയിൽ നിയന്ത്രണം കൊണ്ടുവരുന്നതിനുള്ള ബില്ലിനു പിന്നിൽ ഗൂഢലക്ഷ്യമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരുബില്ലുകളുംകൊണ്ടു വരുന്നതിൽനിന്ന് സർക്കാർ പിൻതിരിയണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. അഴിമതിക്കെതിരായ സി പി എമ്മിൻ്റെ കവലപ്രസംഗം പൊള്ളയാണെന്ന് ജനങ്ങൾക്ക് ഇതോടെ ബോധ്യമായി. സ്വന്തക്കാരെയും ബന്ധുക്കളെയും മാനദണ്ഡം മറികടന്നു തിരുകിക്കയറ്റിയത് നാം കണ്ടതാണ്. ഇതിനിടയിലാണു ചാൻസിലർ എന്ന നിലയിൽ ഗവർണ്ണറുടെ അധികാരം കവരുന്ന ബിൽ കൊണ്ടുവരുന്നതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. രമേശ് ചെന്നിത്തലയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ലോകായുക്തയുടെ പ്രസക്തി നഷ്ടപ്പെടുത്തുന്ന ബില്ലും ചാൻസിലർ പദവിയിൽ നിയന്ത്രണം കൊണ്ടുവരുന്നതിനുള്ള ബില്ലിനു പിന്നിൽ ഗൂഢലക്ഷ്യ൦. ഇരുബില്ലുകളുംകൊണ്ടു വരുന്നതിൽനിന്ന് സർക്കാർ പിൻതിരിയണം. ലോകായുക്ത ബിൽ പാസ്സായാൽ സർക്കാർ തലത്തിൽ നടക്കുന്ന ഒരഴിമതിയും വെളിച്ചം കാണില്ല .മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ഇപ്പോൾ ലോകായുക്തയിൽ നിലനിൽക്കുന്ന അഴിമതി ക്കേസുകളുടെ പ്രസക്തി തന്നെയില്ലാതാകും. ഇതു തന്നെയാണു പിണറായിയുടെയും ലക്ഷ്യം . അഴിമതിക്കെതിരായ സി പി എമ്മിൻ്റെ കവലപ്രസംഗം പൊള്ളയാണെന്ന് ജനങ്ങൾക്ക് ഇതോടെ ബോധ്യമായി.

 ramesh-chennithala

സർവ്വകലാശാല പൂർണ്ണമായും തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കാനാണു ഗവർണ്ണർ ചാൻസിലർ പദവിയിൽ നിയന്ത്രണൾ കൊണ്ട് വരുന്നത്. വൈസ് ചാൻസിലറെ നിയമിക്കുന്നതിനു സർക്കാരിനു കൂടുതൽ അധികാരം നൽകുന്ന ബില്ലാണിത്. ഈ ബില്ല് സർവ്വകലാശാലകളുടെ സ്വയംഭരണ അവകാശം പൂർണ്ണമായും ഇല്ലാതാക്കും. ഇപ്പോൾത്തന്നെ സെനറ്റും സിൻഡിക്കേറ്റും പൂർണ്ണമായി ഇടത്പക്ഷത്തിൻ്റെ കൈയിലാണ്.

സ്വന്തക്കാരെയും ബന്ധുക്കളെയും മാനദണ്ഡം മറികടന്നു തിരുകിക്കയറ്റിയത് നാം കണ്ടതാണ്. ഇതിനിടയിലാണു ചാൻസിലർ എന്ന നിലയിൽ ഗവർണ്ണറുടെ അധികാരം കവരുന്ന ബിൽ കൊണ്ടുവരുന്നത്. ഇത് രണ്ടും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. നിയമവിരുദ്ധമായ കാര്യങ്ങൾക്ക് നിയമത്തിൻ്റെ പരിരക്ഷ നൽകി അഴിമതിയും സ്വജനപക്ഷപാതവും പ്രോത്സാഹിപ്പിക്കുന്ന രണ്ട് ബില്ലുകളും പിൻവലിക്കണം- രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

അതേസമയം, ലോകായുക്ത ബില്ലിനെ ചൊല്ലി മന്ത്രിസഭയിലും ഭിന്നതയുണ്ടായി. ബില്ലില്‍ വിയോജിപ്പ് അറിയിച്ച് സി പി ഐ മന്ത്രിമാര്‍ രംഗത്തെത്തുകയായിരുന്നു. മന്ത്രിമാരായ കെ. രാജനും പി. പ്രസാദുമാണ് മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പ് അറിയിച്ചത്. ഈ രൂപത്തില്‍ ബില്‍ അവതരിപ്പിക്കുന്നതിനോട് യോജിക്കാനാകില്ല എന്നാണ് സി പി ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചത്. ബില്ലില്‍ ഭേദഗതി വേമെന്നാണ് സി പി ഐയുടെ നിലപാട്. നേരത്തെ മുന്നണി യോഗത്തിലും പാർട്ടി ഇതേ നിലപാടായിരുന്നു സ്വീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+