സ്ഥാനമൊഴിയുന്ന ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് സേനാംഗങ്ങളുടെ യാത്രയപ്പ്; വിടവാങ്ങൽ പ്രസംഗത്തിൽ വികാരാധീനനായി ബെഹ്റ

തിരുവനന്തപുരം: 36 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം സംസ്ഥാന പൊലീസ് മേധാവിയായി സർവീസിൽ നിന്ന് വിരമിക്കുന്ന ലോക്നാഥ് ബെഹ്റയ്ക്ക് സേനാംഗങ്ങള്‍ യാത്രയപ്പ് നല്‍കി.പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ടിലായിരുന്നു ചടങ്ങ്. മറുപടി പ്രസംഗത്തിൽ ബെഹ്റ വികാരാധീനനായി.''ബൂട്ടഴിക്കുമ്പോൾ ദുഖമില്ല.കൃത്യമായി തൻ്റെ ജോലി ചെയ്തു.കേരളം മികച്ച സ്ഥലമാണെന്നതിൽ തർക്കമില്ല. കുറേ മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചുവെന്നും ഡിജിപി പറഞ്ഞു.

സാമൂഹികമായ മാറ്റത്തിനായിരുന്നു ഇക്കാലയളവിൽ പൊലീസ് കൂടുതൽ ഊന്നൽ നൽകിയത്.പൊലീസ് ട്രെയിനിങ്ങിലും, കുറ്റാന്വേഷണത്തിലും സാങ്കേതിക സംവിധാനങ്ങൾ നടപ്പിലാക്കിയെന്നും സ്ഥാനമൊഴിയുന്ന ഡിജിപി അഭിപ്രായപ്പെട്ടു.താനൊരു മലയാളിയാണ് മുണ്ടുടുക്കും,ഇതൊന്നും ആരെയും കാണിക്കാൻ വേണ്ടിയല്ലെന്നും ബെഹ്റ പറഞ്ഞു.

കേരള പൊലീസ് നമ്പർ വണ്ണാണ്, കുറച്ചു നാൾ കൂടി കേരളത്തിലുണ്ടാകും. കേരള പൊലീസിലെ നവീകരണം ഇനിയും തുടരേണ്ടതുണ്ട്. കേരളത്തില്‍ ഡ്രോണ്‍ ഉപയോഗം നിയന്ത്രിക്കണം. ഇതിനായി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ബെഹ്റ കൂട്ടിച്ചേർത്തു. നാല് പ്ലറ്റുണുകളുടെ നേതൃത്വത്തിൽ ഡിജിപിക്ക് ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന്, അദ്ദേഹം പ്രത്യേകം തയ്യാറാക്കിയ ജീപ്പിൽ യാത്ര ചെയ്ത് പരേഡ് പരിശോധിച്ചു.
Recommended Video

ഡിജിപിമാരായ ടോമിൻ ജെ തച്ചങ്കരി, ബി സന്ധ്യ, അനിൽകാന്ത്, സുധേഷ് കുമാർ, എഡിജിപിമാരായ മനോജ് എബ്രഹാം, ഷെയ്ക്ക് ദർവേഷ് സാഹിബ്, പി.പത്മകുമാർ,എസ് ശ്രീജിത്ത് ഐജിമാരായ ഹർഷിത അട്ടല്ലൂരി, ബൽറാംകുമാർ ഉപാധ്യായ, ജി സ്പർജൻകുമാർ, ഗോപേഷ് അഗർവാൾ തുടങ്ങി ഉന്നത ഉദ്യോഗസ്ഥരെല്ലാം യാത്രയയപ്പ് ചടങ്ങിൽ സംബന്ധിച്ചു.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സേനാംഗങ്ങൾ ഡിജിപിക്ക് യാത്രയയപ്പ് സംഘടിപ്പിച്ചത്.












Click it and Unblock the Notifications