തരൂരിനെ പേടിച്ച് ബെന്നറ്റിനെ നിര്‍ത്തി?
തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ശശി തരൂരിനും ഒ രാജഗോപാലിനും എതിരെ മത്സരിക്കാന്‍ സിപിഐയില്‍ ആര്‍ക്കും ധൈര്യം ഉണ്ടായിരുന്നില്ലേ... തോറ്റ സ്ഥാനാര്‍ത്ഥി ബെന്നറ്റ് അബ്രഹാം പറയുന്നത് അങ്ങനെയാണ്.
തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ക്രമക്കേട് നടന്നു എന്ന് സിപിഐ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതിനോട് പ്രതികരിക്കുകയായിരുന്നു ബെന്നറ്റ്. സ്ഥാനാര്‍ത്ഥിത്വത്തിനായി ബെന്നറ്റ് കോഴ നല്‍കി എന്നാണ് ആരോപണം.

സിപിഐയുടെ സമുന്നത നേതാക്കളായ സി ദിവാകരന്‍, പി രാമചന്ദ്രന്‍ നായര്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി എന്നിവര്‍ക്കെതിരെ പാര്‍ട്ടി നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ രാമചന്ദ്രന്‍ നായര്‍ പാര്‍ട്ടി പത്രമായ ജനയുഗത്തിന്റെ സിഎംഡി സ്ഥാനത്ത് നിന്ന് അവധിയില്‍ പ്രവേശിച്ചു.
പാര്‍ട്ടി നിര്‍ബന്ധിച്ചിട്ടാണ് താന്‍ സ്ഥാനാര്‍ത്ഥിയായതെന്നാണ് ബെന്നറ്റ് നല്‍കുന്ന വിശദീകരണം. ഇതിനായി ആര്‍ക്കും പണം നല്‍കിയിട്ടില്ല. വേറെ ആരെങ്കിലും തന്റെ പേരില്‍ പണം കൊടുത്തിട്ടുണ്ടോ എന്ന് അറിയില്ലെന്നും ബെന്നറ്റ് പറയുന്നു. സ്ഥാനാര്‍ത്ഥിയാകാന്‍ മോഹിച്ച് നടന്ന ചിലരാണ് ഇപ്പോഴത്തെ വിവാദത്തിന് പിറകിലെന്നും അദ്ദേഹം ആരോപിച്ചു.
പാര്‍ട്ടിയാണ് തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്നാണ് സി ദിവാകരന്റെ വാദം. അതില്‍ തനിക്ക് ഒന്നും പറയാനില്ല. സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications