കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോട്ടറി സെക്രട്ടറിയെ മാറ്റിയതെന്തിനെന്ന് ജേക്കബ് തോമസ്

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: മാധ്യമങ്ങളോട് അനുവാദമില്ലാതെ സംസാരിച്ചെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ഡി.ജി.പി ജേക്കബ് തോമസ് സര്‍ക്കാരിനെതിരെ വീണ്ടും രംഗത്തെത്തി. കൊച്ചിയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ലോട്ടറി സെക്രട്ടറിയെ മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് ജേക്കബ് തോമസ് സൂചന നല്‍കി.

ഓണ്‍ലൈന്‍ ലോട്ടറിക്കെതിരെ ശക്തമായ നടപടിയെടുത്തതിന്റെ പിറ്റേദിവസം ലോട്ടറി സെക്രട്ടറിയെ മാറ്റിയത് എന്തിനാണെന്ന് ജേക്കബ് തോമസ് ചോദിക്കുന്നു. 50 കോടിയുടെ ലോട്ടറിയാണ് പലസ്ഥലങ്ങളില്‍ നിന്നും റെയ്ഡ് നടത്തി പിടിച്ചെടുത്തത്. ഇതിന്റെ പിറ്റേദിവസം തന്നെ ലോട്ടറി സെക്രട്ടറിയെ മാറ്റിയത് ആര്‍ക്കുവേണ്ടിയാകുമെന്നും ജേക്കബ് തോമസ് ചോദിച്ചു.

jacob-thomas

സ്ഥാനത്തു തുടരാന്‍ രാഷ്ട്രീയക്കാരുടെ പിന്നാലെ പോകേണ്ട സ്ഥിതിയാണ്. എന്നാല്‍, താനിരിക്കുന്ന സ്ഥാനം ദുര്‍ബലമാകുമെന്നതിനാലാണ് അങ്ങനെ ചെയ്യാത്തതെന്ന് അദ്ദേഹം പറഞ്ഞു. വിജിലന്റ് കേരള പദ്ധതിയില്‍ തുടരാന്‍ തനിക്ക് താല്‍പ്പര്യമുണ്ടായിരുന്നു. രാഷ്ട്രീയ സ്വാധീനം ഉണ്ടാകുന്നതു കണ്ടാണ് ഇതില്‍ നിന്നും പിന്‍വാങ്ങിയതെന്നും അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചു.

ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്ന ജേക്കബ് തോമസിനെ മാറ്റിയത് ഏറെ വിവാദമായിരുന്നു. ഫ് ളാറ്റ് ലോബിക്കെതിരെ ശക്തമായ നടപടിയെടുത്തതിനെ തുടര്‍ന്നാണ് ജേക്കബ് തോമസിനെ മാറ്റിയതെന്നാണ് പ്രധാന ആരോപണം. എന്നാല്‍, ഒട്ടേറെ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ജേക്കബ് തോമസിനെ മാറ്റിയതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം, രേഖാമൂലം ആരും പരാതി നല്‍കിയിട്ടില്ലെന്ന് വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ വ്യക്തമായിരുന്നു.

English summary
lottery secretary transfer; Jacob Thomas speaks against Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X