'ലൗ ജിഹാദ് എന്ന സംഘ് പരിവാർ നുണ പ്രചരണം, അതേപടി ഏറ്റെടുത്ത് ജോർജ് എം തോമസ്' - വിടി ബൽറാം
കോഴിക്കോട്: സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോർജ് എം തോമസിന് എതിരെ കോണ്‍ഗ്രസ് നേതാവ് വിടി ബൽറാം രംഗത്ത്.ലൗ ജിഹാദിനെ കണ്ണടച്ച് എതിർക്കാൻ സാധിക്കില്ലെന്ന് ജോർജ് എം തോമസ് പറഞ്ഞിരുന്നു. ഇതിന് എതിരെ ആണ് വി.ടി ബൽറാമിന്റെ പ്രതികരണം.
ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവ ഉൾപ്പെടെ ഉളള സംഘടനകൾ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥിനികളെ ലൗ ജിഹാദിൽ കുടുക്കുന്നുണ്ടെന്ന് ജോർജ് എം തോമസ് ആരോപിച്ചിരുന്നു.
ഡി വൈ എഫ് ഐ നേതാവ് ഷെജിൻ, ജോയ്‌സ്ന എന്നിവർ തമ്മിലുള്ള വിവാഹം വിവാദമായ സാഹചര്യത്തിലായിരുന്നു പ്രതികരണം. ഇതിന് എതിരെ ആയിരുന്നു വിടി ബൽറാമിന്‍റെ പ്രതികരണം എത്തിയത്.

നിലവിൽ ഒരു ഉപതെരഞ്ഞെടുപ്പ് അടുത്ത് വരുന്നുണ്ടെന്ന് വച്ച് എന്തിനാണ് ഈ പാർട്ടി കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തെ ഇങ്ങനെ വിഷലിപ്തമാക്കുന്നത്?, എന്നായിരുന്നു വി ടി ചോദിച്ചത്. ഇവിടെ സംഘ് പരിവാർ നുണ പ്രചരണം നടത്തുന്നു. എന്നാൽ, ഇത് അതേപടി ഏറ്റെടുത്ത് ആവർത്തിക്കുന്നത് തിരുവമ്പാടിയിലെ മുൻ സി പി എം എം എൽ എ ജോർജ് എം തോമസ് എന്നാണ് വിടി ബലറാം പറയുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെ ആണ് വിടി ബൽറാമിന്‍റെ പ്രതികരണം ഉണ്ടായത്.

വിടി ബൽറാമിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ ; -
കേരളത്തിൽ "ലൗ ജിഹാദ്" എന്ന സംഘ് പരിവാർ നുണ പ്രചരണം അതേപടി ഏറ്റെടുത്ത് ആവർത്തിക്കുന്നത് തിരുവമ്പാടിയിലെ മുൻ സിപിഎം എം എൽ എ ജോർജ് എം തോമസ്. രാജ്യം ഭരിച്ച രണ്ട് പ്രധാനമന്ത്രിമാരുടെ കുടുംബചരിത്രം വക്രീകരിച്ച് അപമാനിക്കുന്ന സംഘ് പരിവാർ വാട്ട്സ്ആപ്പ് പ്രചരണം അതേപടി ഏറ്റെടുത്ത് ആവർത്തിക്കുന്നത് തിരുവമ്പാടിയിലെ ഇപ്പോഴത്തെ സിപിഎം എംഎൽഎ ലിന്റോ ജോസഫ്. ഒരു ഉപതെരഞ്ഞെടുപ്പ് അടുത്തുവരുന്നുണ്ടെന്ന് വച്ച് എന്തിനാണ് ഈ പാർട്ടി കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ ഇങ്ങനെ വിഷലിപ്തമാക്കുന്നത്?

അതേസമയം, ഒരു സാധാരണ പ്രണയ വിവാഹം മാത്രം ആണിതെന്ന് ജോർജ് എം തോമസ് വ്യക്തമാക്കി. മുന്നൂറിൽ അധികം പേർ പങ്കെടുത്ത് പ്രതിഷേധം കോടഞ്ചേരി അങ്ങാടിയിൽ നടന്നു. ഇതിൽ കന്യാസ്ത്രീകൾ അടക്കം പങ്കെടുത്തു. പ്രതിഷേധത്തിന് പിന്നാലെ ഡി വൈ എഫ് ഐ ക്കാരൻ നേതാവ് ധൈര്യം ഉണ്ടെങ്കിൽ പുറത്ത് വാടാ എന്നിങ്ങനെ ഉളള മുദ്രാ വാക്യങ്ങൾ ആണ് വിളിച്ചത്.

ഈ വിവാഹത്തിന് സി പി എം മുൻ കൈ എടുത്തു. പാർട്ടി അറിഞ്ഞ് തന്നെ ആണ് ഈ വിവാഹം എന്നായിരുന്നു പ്രചാരണം. ഷെജിൻ പാർട്ടി ലോക്കൽ കമ്മിറ്റി അംഗം ആയതിനാൽ മറ്റ് ആളുകൾ പാർട്ടിയെ സംശയത്തോടെ ആണ് നോക്കുക. വളരെ നല്ല നിലയിൽ തന്നെ ക്രിസ്ത്യൻ വിഭാഗം പാർട്ടിയെയും സർക്കാരിനെയും അംഗീകരിക്കുന്നു. ബിഷപ്പ് അടക്കം ഉള്ളവർ നിലപാടുകൾ എടുത്ത് മുന്നോട്ട് വരുന്നുണ്ട്. ഈ സാഹചര്യത്തിൽ ക്രിസ്ത്യൻ വിഭാഗത്തെ ഞങ്ങൾക്ക് എതിര് ആക്കേണ്ടത് യു ഡി എഫിന്റെയും പ്രത്യേകിച്ച് കോൺഗ്രസിന്റെയും ആവശ്യമാണ്. ഇവരാണ് അജണ്ടയ്ക്ക് പിന്നിൽ ഉളളതെന്നും ജോർജ് എം തോമസ് വ്യക്തമാക്കിയിരുന്നു.
ഞാനായി കണ്ടുപിടിച്ച 3 ഭാവങ്ങൾ..അതാണിത്; അനുശ്രീയുടെ പുത്തൻ ഭാവങ്ങൾ കണ്ടാല്ലോ ?

സാധാരണ ജനത്തെ ബോധവത്കരിക്കേണ്ടത് സി പി എമ്മിന്റെ കടമയാണ്. അതിനാലാണ് വിശദീകരണ യോഗം വെക്കാൻ തീരുമാനിച്ചത്. ലൗ ജിഹാദാണ് ഇതെന്നാണ് പ്രചാരണം. എന്നാൽ, ലൗ ജിഹാദും പ്രണയ വിവാഹവും വേറെയാണ്. ഇതിനോട് രണ്ടിനോടും ഉളള സി പി എം നിലപാട് എന്താണ്, ഈ വിവാദത്തിന്റെ ആവശ്യം എന്താണ് എന്നിങ്ങനെ ഉളള ചോദ്യങ്ങൾ വിശദീകരിക്കാൻ യോഗം വിളിച്ചു ചേർത്തതെന്നും ജോർജ് എം തോമസ് പറഞ്ഞു.


Click it and Unblock the Notifications