Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹമുറപ്പിച്ച കമിതാക്കളെ ലോഡ്ജില്‍ നിന്ന് പൊലീസ് പിടികൂടി

കൊട്ടാരക്കര: വിവാഹം ഉറപ്പിച്ച കമിതാക്കള്‍ മധുവിധു ആഘോഷിയ്ക്കാന്‍ ലോഡ്ജില്‍ മുറിയെടുത്തു. പൊലീസെത്തി ഇവരെ പിടികൂടി കല്യാണം നടത്താന്‍ തീരുമാനിച്ചു.കൊട്ടാരക്കരയിലെ ഒരു ലോഡ്ജിലാണ് കമിതാക്കള്‍ മുറിയെടുത്തത്. ലോഡ്ജ് റെയ്ഡ് ചെയ്ത പൊീസ് ഇവരെ പിടികൂടി. ചോദ്യം ചെയ്യലില്‍ തങ്ങളുടെ വിവാഹം നിശ്ചയിച്ചുറപ്പിച്ചതാണെന്ന് ഇവര്‍ പറഞ്ഞു. തുടര്‍ന്ന് കൊട്ടാരക്കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് പൊലീസ് വിവാഹം നടത്താന്‍ തീരുമാനിച്ചത്.

പന്തളം സ്വദേശികളായ 26കാരനും 21 കാരിയുമാണ് പൊലീസ് സാന്നിദ്ധ്യത്തില്‍ വിവാഹിതരായത്. ഇരുവരും തിങ്കളാഴ്ച ഉച്ചയോടെയാണ് കൊട്ടാരക്കര ചന്തമുക്കിന് സമീപമുള്ള ലോഡ്ജില്‍ മുറിയെടുത്തത്. വീട്ടുകാരുടെ അനുമതിയോടെയാണ് ഇരുവരും കറങ്ങാനിറങ്ങിയത്.

Lovers

കമിതാക്കള്‍ ലോഡ്ജിലേയ്ക്ക് കയറുന്നത് ശ്രദ്ധയില്‍പെട്ട ചിലരാണ് വിവരം പൊലീസിനെ അറിയിച്ചത്. അധികം വൈകാതെ പൊലീസ് ലോഡ്ജിലെത്തുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ലോഡ്ജ് ഉടമയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

വിവാഹം ഉറപ്പിച്ച കാര്യം പറഞ്ഞതോടെ ബന്ധുക്കളെ വിളിച്ച് വരുത്തി.ചൊവ്വാഴ്ച കൊട്ടാരക്കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വിവാഹം നടത്താമെന്ന ധാരണയില്‍ വിട്ടയച്ചു. ചൊവ്വാഴ്ച രാവിലെ പത്ത് മണിയ്ക്കാണ് വിവാഹം തീരുമാനിച്ചിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+