'എല്‍പി സ്‌കൂളുകളില്‍ അധ്യാപക വിദ്യാര്‍ഥി അനുപാതം 1:19, ചില ജില്ലകളില്‍ അതിലും കുറവ്'
എല്‍പിഎസ്‌സി സമരം ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തുവെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. സമരവുമായി ബന്ധപ്പെട്ട അഞ്ച് ആവശ്യങ്ങളാണ് മുന്നോട്ട് വെച്ചിരുന്നത്. സര്‍ക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാവുമെങ്കിലും അഞ്ചില്‍ നാല് ആവശ്യങ്ങളും അംഗീകരിച്ചു. 1:30 എന്ന വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം 1:25 ആയി കുറയ്ക്കണമെന്നതാണ് അഞ്ചാമത്തെ ആവശ്യം. അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ അവരോട് പറഞ്ഞു. പക്ഷേ അത് വേണമെന്നുള്ള നിലപാടിലാണ് അവര്‍ നില്‍ക്കുന്നത്.
യഥാര്‍ത്ഥ സാഹചര്യം എല്ലാവരും അറിയണം. കേരളത്തിലെ മൊത്തം സര്‍ക്കാര്‍ എല്‍പി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം ഏകദേശം മൂന്നര ലക്ഷമാണ്. അധ്യാപകരുടെ എണ്ണം 18856 ആണ്. നിലവിലെ അനുപാതം 1:30 ആണ്. പക്ഷെ എല്‍പി സ്‌കൂളില്‍ കുട്ടികളുടെയും അധ്യാപകരുടെയും യാഥാര്‍ത്ഥ അനുപാതം 1:19 ആണ്. 19 എല്‍ പി കുട്ടികള്‍ക്ക് ഇപ്പോള്‍ ഒരു അധ്യാപകന്‍ ഉണ്ട്.

ഇനി പല ജില്ലകളിലേത് കേട്ടാല്‍ നമ്മള്‍ ഷോക്ക്ഡ് ആകും. ഏറ്റവും വലിയ അനുപാതമുള്ള ജില്ല മലപ്പുറമാണ്. അവിടെ പോലും 1:25 ആണ് ഇപ്പോഴത്തെ വിദ്യാര്‍ത്ഥി അധ്യാപക അനുപാതം. ബാക്കി ചില ജില്ലകളില്‍, പത്തനംതിട്ട 1:11 ആണ്. 11 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ ഉണ്ട്. കോട്ടയം 1:11, ഇടുക്കി 1:12 പിന്നെ കണ്ണൂര്‍ 1:14. പല ജില്ലകളിലും 11-ഉം 12-ഉം 13-ഉം കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ ഉണ്ട് ഇപ്പോള്‍. അപ്പോള്‍ അനുപാതം 1:25 ആക്കിയാലും അധ്യാപകരുടെ എണ്ണം കൂടില്ല.
കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുകയാണ്. പത്താം ക്ലാസ്സില്‍ എത്ര കുട്ടികള്‍ പഠിക്കുന്നുണ്ട്, ഒന്നാം ക്ലാസ്സില്‍ എത്ര കുട്ടികള്‍ പഠിക്കുന്നുണ്ട് എന്നുള്ള എണ്ണം നോക്കിയാല്‍ തന്നെ അറിയാന്‍ കഴിയും. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് പി.എസ്.സി ചെയ്തതും ഒരു തെറ്റാണ്. ഇല്ലാത്ത വേക്കന്‍സികളില്‍ ഇന്റര്‍വ്യൂ നടത്തി റാങ്ക്‌ലിസ്റ്റ്് പബ്ലിഷ് ചെയ്യുകയാണ്. ഇക്കാര്യം ഗൗരവപരമായി പരിശോധിക്കുകയാണ്.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഒരു കമ്മിറ്റിയെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അവര്‍ ഇക്കാര്യം പരിശോധിക്കും. ഇല്ലാത്ത വേക്കന്‍സിയില്‍ പതിനായിരവും പതിനയ്യായിരവും പേരുടെ ലിസ്റ്റ് പബ്ലിഷ് ചെയ്തിട്ട്, അവര്‍ക്ക് ജോലി കിട്ടിയിട്ടില്ല എന്ന് പറഞ്ഞ് നടക്കുകയാണ്. ഇല്ലാത്ത വേക്കന്‍സിയില്‍ നിയമനം നടത്താന്‍ ഒരു ഗവണ്‍മെന്റിനും പറ്റില്ല. പി.എസ്.സിയുമായി കൂടിയാലോചന നടത്തി ആവശ്യമായ ഭേദഗതികള്‍ വരുത്തി ഒരു സിസ്റ്റം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും.
ഡിവിഷന്‍ ഫോള്‍ ഉണ്ടാകുമ്പോള്‍ ആ അധ്യാപകരെ പ്രൊട്ടക്ട് ചെയ്യുകയാണ്. ഗവണ്‍മെന്റ് സ്‌കൂളിലെ അധ്യാപകരെയും എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെയും നമ്മള്‍ പ്രൊട്ടക്ട് ചെയ്യുകയാണ്. വേക്കന്‍സി ഉണ്ടാകുന്നതിനേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ ഡിവിഷന്‍ ഫോള്‍ ഉണ്ടാവുകയാണ്. എല്‍പിഎസ്ടി സമരക്കാരുടെ ഡിമാന്റുകളില്‍ സര്‍ക്കാര്‍ എത്രയോ പ്രാവശ്യം ചര്‍ച്ച ചെയ്തു. ചെയ്യാന്‍ പറ്റാവുന്ന അവരുദ്ദേശിച്ച അഞ്ചിലെ നാല് കാര്യവും നമ്മള്‍ ചെയ്യാമെന്ന് ഉറപ്പുകൊടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.





Click it and Unblock the Notifications
