കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്‌: വിമതരെ വെച്ചുപൊറുപ്പിക്കില്ലെന്നു കോണ്‍ഗ്രസ്‌

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമതരായി മത്സരിക്കുന്നവരെ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ നിന്നും ആജീവനാന്തം പുറത്താക്കും. സമീപകാല തിരഞ്ഞെടുപ്പകളില്‍ ഉണ്ടായ വിമത നീക്കം കണക്കിലെടുത്താണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം കടുത്ത തീരുമാനത്തിലേക്ക്‌ എത്തിയത്‌. വിമതരെ മുന്‍പും പുറത്താക്കാറുണ്ടെങ്കിലും വിജയിച്ചാല്‍ പാര്‍ട്ടി നോമിനിയായി മാറുന്നതാണ്‌ പലപ്പോഴും കണ്ടുവരുന്നത്‌. ഈപ്രവണത നല്‍കുന്ന ആത്മവിശ്വാസമാണ്‌ പലരേയും വിമത നീക്കം നടത്താന്‍ പ്രേരിപ്പിക്കുന്നതെന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വം കരുതുന്നു. അതുകൊണ്ട്‌ നിര്‍ണായക തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വെട്ടിലാക്കുന്നവരുടെ സേവനം കോണ്‍ഗ്രസിനു വേണ്ട. റിബലുകള്‍ക്കു സഹായം ചെയ്യുന്നവരേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും.

തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരെ കോണ്‍ഗ്രസ്‌ നേതൃത്വം തന്നെയാകും തീരുമാനിക്കുകയെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അധ്യക്ഷ പദവി ലക്ഷ്യമിട്ടു തിരഞ്ഞെടുപ്പില്‍ പരസ്‌പരം കാലു വാരുന്നവരെ നിയന്ത്രിക്കാനാണ്‌ തീരുമാനം . ഭരണ സമിതികളിലെ ഭൂരിപക്ഷം നോക്കി കച്ചകെട്ടിയിറങ്ങണ്ട. പ്രദേശിക സാഹചര്യങ്ങള്‍ വിലയിരുത്തി നേതൃത്വം നിര്‍ദേശിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

mullappay

മണ്ഡലം ബ്ലോക്ക്‌ പ്രസിഡന്റുമാര്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുകയാണെങ്കില്‍ അവര്‍ പദവി താല്‍കാലികമായി ഒഴിഞ്ഞു മറ്റൊരാള്‍ക്ക്‌ ചുമതല നല്‍കണം .സഹകരണ ബാങ്ക്‌,വിവിധ സൊസൈറ്റികള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ രാജി വെച്ച ശേഷം മാത്രമേ തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാവൂ എന്നും കോണ്‍ഗ്രസ്‌ നേതൃത്വം വ്യക്തമാക്കി. നിയമ സഭാ തിരഞ്ഞെടുപ്പിന്‌ ഒരുവര്‍ഷം മാത്രം ബാക്കി നില്‍ക്കേ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ്‌്‌ വളരെ ഗൗരവമായണ്‌ കോണ്‍ഗ്രസ്‌ കാണുന്നത്‌. നിയമ സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സെമിഫൈനല്‍ എന്ന നിലയിലാണ്‌ കോണ്‍ഗ്രസ്‌ തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്‌. തിരഞ്ഞെടുപ്പ്‌ ഫലം നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാവി നിശ്ചയിക്കുമെന്നതിനാല്‍ കടുത്ത ജാഗ്രതയോടെ ഒറ്റക്കെട്ടായി തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാനാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ ശ്രമം

Recommended Video

cmsvideo
Mullappally Ramachandran makes anti woman statement

English summary
Panchayat election congress warned rebels, will take strong action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X