മാതൃഭൂമിക്കെതിരായ ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് പിണറായിയുടെ നിര്‍ദ്ദേശപ്രകാരം?

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മാതൃഭൂമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംവി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് സൂചന. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ ജയരാജന്‍ അടുത്തിടെ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തുക പതിവില്ല. എന്നാല്‍, തിരുവനന്തപുരത്ത് മേയര്‍ ആക്രമിക്കപ്പെട്ട സംഭവത്തിലെ മാതൃഭൂമി വാര്‍ത്തയ്‌ക്കെതിരെ ശക്തമായാണ് പ്രതികരിച്ചിട്ടുള്ളത്.

സിപിഐ ഹീറോ കളിക്കുന്നു.. സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഎമ്മിനില്ലെന്ന് എംഎം മണി

മുഖ്യമന്ത്രി പരോക്ഷമായി ചില മാധ്യമങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയതിന്റെ പിന്നാലെയാണ് മാതഭൂമിയെ കടന്നാക്രമിച്ച് ജയരാജന്‍ രംഗത്തെത്തിയത്. അടുത്തിടെ മാതൃഭൂമിയുടെ പല വാര്‍ത്തകളും സംഘപരിവാര്‍ ചായ്‌വ് വ്യക്തമാക്കുന്നതാണ്. ഇതും ജയരാജന്റെ വിമര്‍ശനത്തിന് കാരണമായി.

pinarayi

തോമസ് ചാണ്ടി വിഷയത്തില്‍ ഉള്‍പ്പെടെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ പല ആരോണങ്ങളിലും മാതൃഭൂമിക്ക് മുഖ്യ പങ്കുണ്ടായിരുന്നു. ബിജെപിക്കെതിരായ വാര്‍ത്തകള്‍ പ്രാധാന്യമില്ലാതെ നല്‍കുകയും സിപിഎമ്മിനെതിരായവ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നതും മാതൃഭൂമിയുടെ പതിവാണ്. അടുത്തിടെ സംഘപരിവാര്‍ അനുകൂല പത്രം എന്ന നിലയില്‍ മാതൃഭൂമിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനവുമുണ്ടായി.

ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തന്നെ പത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. മാതൃഭൂമിയെ പരസ്യമായി വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായിക്ക് പരിമിതിയുണ്ട്. ഇതേതുടര്‍ന്നാണ് ജയരാജനോട് പരസ്യപ്രതികരണം നടത്താന്‍ നിര്‍ദ്ദേശിച്ചതെന്നാണ് സൂചന.

English summary
mv jayarajan slams mathrubhumi on facebook
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്