മസ്തിഷ്‌കത്തിൽ മാലിന്യം പേറി നിൽക്കുന്ന അൽപൻ; നിരോധിക്കപ്പെടേണ്ട മനുഷ്യൻ- ബൽറാമിനെ വലിച്ചൊട്ടിച്ചു

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: എകെ ഗോപാലനെ അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ട വിടി ബല്‍റാം കോണ്‍ഗ്രസ്സില്‍ ഒറ്റപ്പെട്ട സ്ഥിതിയാണുള്ളത്. കോണ്‍ഗ്രസ്സിന്റെ പ്രധാനപ്പെട്ട നേതാക്കളെല്ലാം ബല്‍റാമിനെ തള്ളിപ്പറഞ്ഞെങ്കിലും യൂത്ത് കോണ്‍ഗ്രസ്സിന്റേയും കെഎസ് യുവിന്റേയും പിന്തുണ ഇപ്പോഴും ബല്‍റാമിനുണ്ട്. കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ ടി സിദ്ദിഖും ബല്‍റാമിനെ പിന്തുണച്ച് രംഗത്തെത്തി. അപ്രതീക്ഷിത കോണില്‍ നിന്ന്, കെ സുരേന്ദ്രന്റെ വക പിന്തുണയും ലഭിച്ചു.

പാർവ്വതിക്ക് ആശ്വാസം, ബൽറാമിന് പൊങ്കാല, ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ അതുക്കും മേലെ പൊങ്കാല, സംഘികളും!

എന്നാല്‍ കഴിഞ്ഞ ദിവസം മനോരമ ന്യൂസിലെ കൗണ്ടര്‍ പോയന്റ് എന്ന പരിപാടിയില്‍ ബല്‍റാമിനെ പൂര്‍ണമായും 'വലിച്ചൊട്ടിക്കുക' ആയിരുന്നു അവതാരകയായ ഷാനിയും ചര്‍ച്ചയില്‍ പങ്കെടുത്ത എം സ്വരാജ്, കെജെ ജേക്കബ്, ഡോ ആസാദ് എന്നിവരും ചേര്‍ന്ന്. കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത ജ്യോതികുമാര്‍ ചാമക്കാല പോലും ഈ വിഷയത്തില്‍ ബല്‍റാമിനെ പിന്തുണച്ചില്ല എന്നതാണ് സത്യം.

ഒരു അച്ഛനും മകനും ഈ ഗതി വരുത്തരുതേ...!!! ഫോട്ടോയിട്ട മോഹന്‍ലാലിനും പ്രണവിനും അടപടലം ട്രോളുകള്‍

എം സ്വരാജ് ബല്‍റാമിന്റെ രാഷ്ട്രീയ നിലനില്‍പ് തന്നെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ചര്‍ച്ചയില്‍ സംസാരിച്ചത്.

മസ്തിഷ്‌കത്തില്‍ മാലിന്യം

മസ്തിഷ്‌കത്തില്‍ മാലിന്യം

മസ്തിഷ്‌കത്തില്‍ മാലിന്യം പേറി നടക്കുന്ന ഒരു അല്‍പന്‍ എന്നായിരുന്നു വിടി ബല്‍റാമിനെ എം സ്വരാജ് വിശേഷിപ്പിച്ചത്. മഹാരഥനായ ഒരു നേതാവിനെതിരെ ഒരു ആരോപണം ഉന്നയിക്കുകയല്ല ബല്‍റാം ചെയ്തത് എന്നും സ്വരാജ് പറയുന്നു.

നിരോധിക്കേണ്ട മനുഷ്യന്‍

നിരോധിക്കേണ്ട മനുഷ്യന്‍

എകെജി ബാലപീഡനം നടത്തി എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്നും ബല്‍റാം ചോദിക്കുന്നു. കള്ളം പറയാന്‍ മടിയില്ലാത്ത കാലത്ത്, നിരോധിക്കേണ്ട മനുഷ്യനാണ് വിടി ബല്‍റാം എന്ന അതി രൂക്ഷമായ പ്രതികരണമാണ് എം സ്വരാജ് നടത്തിയിരിക്കുന്നത്.

ഫേസ്ബുക്കില്‍ പിച്ചവച്ച നേതാവ്

ഫേസ്ബുക്കില്‍ പിച്ചവച്ച നേതാവ്

ഫേസ്ബുക്കില്‍ മാത്രം പിച്ചവച്ച് നടന്ന ആളാണ് വിടി ബല്‍റാം എന്നും എം സ്വരാജ് പറയുന്നു. കേരളത്തിലെ മറ്റ് യുവ കോണ്‍ഗ്രസ് എംഎല്‍എ മാരെ പോലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തന ചരിത്രം ബല്‍റാമിനില്ല. പാര്‍ട്ടിയുടെ നിഴലായി നിന്നാണ് ബല്‍റാം രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത് എന്നും സ്വരാജ് ആരോപിക്കുന്നുണ്ട്.

അറിയപ്പെടുന്ന നേതാക്കളെല്ലാം

അറിയപ്പെടുന്ന നേതാക്കളെല്ലാം

കോണ്‍ഗ്രസ്സിലെ നാലാള്‍ അറിയുന്ന നേതാക്കളെല്ലാം തന്നെ ബല്‍റാമിനെ തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്രയും ഹീനമായ ഒരു ആരോപണം ഉന്നയിച്ച ആള്‍ മാത്രം ഇതുവരെ അതിന് തയ്യാറായിട്ടില്ല എന്നും ബല്‍റാം പറയുന്നു. ബല്‍റാമിനെ പിന്തുണക്കാന്‍ മാത്രം അസാധാരണമായ ചര്‍മബലം ഉള്ളവര്‍ കോണ്‍ഗ്രസ്സില്‍ ഇല്ല എന്നത് സ്വാഗതാര്‍ഹമാണെന്നും സ്വരാജ് പറയുന്നു.

കോണ്‍ഗ്രസ്സിന്റെ പരാജയം

കോണ്‍ഗ്രസ്സിന്റെ പരാജയം

പരാമര്‍ശത്തെ മുതിര്‍ന്ന നേതാക്കള്‍ തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും അതിനെ തിരുത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല എന്നും സ്വരാജ് കുറ്റപ്പെടുത്തുന്നുണ്ട്. നീച് ആദ്മി പ്രയോഗത്തില്‍ മണിശങ്കര്‍ അയ്യര്‍ക്കെതിരെ നടപടിയെടുത്ത കോണ്‍ഗ്രസ്സിന് കേരളത്തില്‍ അതിന് സാധിച്ചിട്ടില്ലെന്നും ബല്‍റാം പറയുന്നു.

ഗാന്ധിയോ നെഹ്‌റുവോ

ഗാന്ധിയോ നെഹ്‌റുവോ

മഹാത്മ ഗാന്ധിയെ കുറിച്ചോ, ജവഹര്‍ ലാല്‍ നെഹ്‌റുവിനെ കുറിച്ചോ ഇത്തരത്തില്‍ ഒരു ഇടതുപക്ഷ എംഎല്‍എ എന്തെങ്കിലും പറഞ്ഞിരുന്നെങ്കില്‍ കേരളത്തില്‍ അത് ഇതിലേറെ ചര്‍ച്ച ചെയ്യപ്പെടുമായിരുന്നു എന്നും ബല്‍റാം പറയുന്നുണ്ട്. മണ്‍മറഞ്ഞുപോയ മഹാത്മാക്കളെ കുറിച്ച് ഹീനമായ കാര്യങ്ങള്‍ പറയുന്നത് ശരിയല്ലെന്നും സ്വരാജ് പറയുന്നുണ്ട്.

എകെജിയെ അറിയില്ലെങ്കില്‍

എകെജിയെ അറിയില്ലെങ്കില്‍

ബല്‍റാമിന് എകെജിയെ കുറിച്ച് അറിയില്ലെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം അത് പറഞ്ഞുകൊടുക്കണം എന്നും സ്വരാജ് ആവശ്യപ്പെടുന്നുണ്ട്. എകെജിയോട് ചേര്‍ത്ത് വയ്‌ക്കേണ്ട പേരാണോ മന്‍മോഹന്‍ സിങ്ങിന്റേത് എന്ന ചോദ്യവും ബല്‍റാം ഉന്നയിച്ചു.

സമാനതയില്ലാത്ത കാര്യം

സമാനതയില്ലാത്ത കാര്യം

സിപിഎം നേതാക്കള്‍ മുമ്പ് ഉയര്‍ത്തിയ ആക്ഷേപങ്ങളെ കുറിച്ച് കോണ്‍ഗ്രസ് പ്രതിനിധി ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു. അത്തരം വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് എന്ന് തന്നെ ആയിരുന്നു സ്വരാജിന്റെ നിലപാട്. എന്നാല്‍ എകെജിയെ കുറിച്ച് ബല്‍റാം ഉന്നയിച്ച അധിക്ഷേപം സമാനതകളില്ലാത്ത ഒന്നാണെന്നും സ്വരാജ് പറഞ്ഞു.

ഓഫീസ് ആക്രമണം

ഓഫീസ് ആക്രമണം

ബല്‍റാമിന്റെ ഓഫീസിന് നേര്‍ക്കുണ്ടായ ആക്രമണം സ്വാഭാവിക പ്രതികരണം ആയിരുന്നു എന്നാണ് ബല്‍റാം പറയുന്നത്. ഓഫീസ് തകര്‍ക്കാന്‍ തങ്ങള്‍ തീരുമാനിച്ചിട്ടില്ല, തീരുമാനിച്ചിരുന്നെങ്കില്‍ ഇങ്ങനെയാവില്ല സംഭവിക്കുക എന്നും ബല്‍റാം പറയുന്നുണ്ട്.

ക്രിമിനല്‍ കുറ്റാരോപണം

ക്രിമിനല്‍ കുറ്റാരോപണം

എകെജിക്കെതിരെ വിടി ബല്‍റാം നടത്തിയത് ക്രിമിനല്‍ കുറ്റാരോപണം ആണ് എന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകന്‍ കെജെ ജേക്കബ് പറഞ്ഞത്. മാത്രമല്ല, എകെജിയുടെ ആത്മകഥയിലേതെന്ന പേരില്‍ വ്യാജ വരികള്‍ സൃഷ്ടിച്ചു എന്ന കുറ്റവും ചെയ്തിട്ടുണ്ട്. ഇതിനെതിരെ എകെജിയുടെ മകള്‍ നിയമനടപടി സ്വീകരിക്കണം എന്നും കെജെ ജേക്കബ് ആവശ്യപ്പെട്ടു.

ചര്‍ച്ച കാണാം...

മനോരമ ന്യൂസില്‍ നടന്ന ചര്‍ച്ച കാണാം...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
M Swaraj criticise VT Balram on AKG Controversy on Manorama News' counter point.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്