എം സ്വരാജും 'ഉത്തമനായോ'? നിലമ്പൂര്‍ കൊലയില്‍ മാത്രമല്ല, ബല്‍റാമിനെതിരെയുള്ള ഫോട്ടോഷോപ്പിലും

Subscribe to Oneindia Malayalam

കൊച്ചി: സിപിഎമ്മിലെ യുവനേതാക്കളില്‍ ഏറ്റവും ശ്രദ്ധേയനായ ആളകളില്‍ ഒരാളാണ് തൃപ്പൂണിത്തുറ എംഎല്‍എ ആയ എം സ്വരാജ്. ഔദ്യോഗിക പാര്‍ട്ടി നേതൃത്വത്തിന്റെ ആളായി എപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന ആളാണ് സ്വരാജ്.

എന്നാല്‍ നിലമ്പൂര്‍ ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചാല്‍ ആരും ഒന്ന് അമ്പരക്കും. കാരണം 'കമ്യൂണിസ്റ്റ് ഉത്തമന്‍മാര്‍' എന്ന് പാര്‍ട്ടി അന്ധവിശ്വാസികള്‍ വിശേഷിപ്പിക്കുന്നവരുടെ ശൈലിയിലാണോ സ്വരാജ് അത് എഴുതിയത് എന്ന് തോന്നും.

പിണറായി വിജയനെ കിം ജോങ് ഉന്നിനോട് താരതമ്യം ചെയ്ത് ഫോട്ടോയിട്ട ബല്‍റാമിനെതിരെ അതിശക്തമായ ഫോട്ടോഷോപ്പ് ആക്രമണമാണ് സൈബര്‍ സഖാക്കള്‍ നടത്തിയിരുന്നത്. അതിനേയും സ്വരാജ് വിമര്‍ശിക്കുന്നുണ്ട്.

 മൂന്ന് കാര്യങ്ങള്‍

മൂന്ന് കാര്യങ്ങള്‍

നിലമ്പൂരിലെ സംഭവം, മാവോയിസം, 'മോര്‍ഫിങ് കലാകാരന്‍മാര്‍' എന്നിങ്ങനെ തല്ലക്കെട്ടുകളില്‍ മൂന്ന് കാര്യങ്ങളെ കുറിച്ചാണ് സ്വരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ ഇത് പതിവ് രീതിയില്‍ ആയിരുന്നില്ലെന്ന് മാത്രം.

 ശീതള്‍

ശീതള്‍

ബല്‍റാമിനെതിരെയുള്ള മോര്‍ഫിങ് പോസ്റ്റുകളില്‍ ഒന്നില്‍ ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ആയ ശീതള്‍ ശ്യാമിനേയും അധിക്ഷേപിച്ചിരുന്നു. അതിനൊന്നും ഒരു ന്യയീകരണവും ഇല്ലെന്നാണ് സ്വരാജ് പറയുന്നത്. ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ ഏറെ വിവാദമായിരുന്നു.

 ബല്‍റാം

ബല്‍റാം

മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രതിഷേധിച്ചവരില്‍ വിടി ബല്‍റാം എംഎല്‍എയും ഉണ്ട്. ഇങ്ങനെയൊക്കെ ചെയ്യുന്ന അല്‍പന്‍മാരുടെ അതേ നിലവാരമാണ് തനിക്കുമെന്ന് തെളിയിക്കാനുള്ള ബല്‍റാമിന്‌റെ സ്വാതന്ത്ര്യത്തെ താന്‍ എതിര്‍ക്കുന്നില്ലെന്നും ബല്‍റാം പരിഹസിക്കുന്നുണ്ട്.

തുല്യനാണയം

തുല്യനാണയം

ബല്‍റാമിന് മറുപടിയായി അദ്ദേഹത്തിന്റെ ചിത്രങ്ങളും മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കപ്പെട്ടിരുന്നു. സഖാക്കള്‍ എന്ന് അവകാശപ്പെട്ടാണ് ചിലര്‍ ഇത് ചെയ്തത്. തുല്യനാണയ പ്രതികരണം എന്ന നിലയ്ക്കാവാം ഇത്. അതും അംഗീകരിക്കാനാവില്ലെന്നാണ് സ്വരാജ് പറയുന്നത്.

 അത് ചേരില്ല

അത് ചേരില്ല

'ചിത്രവധങ്ങള്‍' ഇടുങ്ങിയ മനസ്സിന്റെ ദുഷ്ടലാക്കാണ് വെളിപ്പെടുത്തുന്നത് എന്നാണ് ബല്‍റാമിന്റെ പക്ഷം. സഖാക്കള്‍ എന്ന് എന്ന് അവകാശപ്പെട്ടാല്‍ ആരം സഖാവ് ആകില്ല. ബല്‍റാമിന്റെ നിലവാരം സഖാക്കള്‍ക്ക് ചേരുകയും ഇല്ല.

 നിലമ്പൂര്‍ കൊല

നിലമ്പൂര്‍ കൊല

നിലമ്പൂരിലെ ഏറ്റുമുട്ടല്‍ കൊലയെ കുറിച്ച് സ്വരാജ് പറയുന്ന കാര്യങ്ങള്‍ സാധാരണ സിപിഎം നേതാക്കളെ ഞെട്ടിച്ചിട്ടുണ്ടാകും. ലഭ്യമായ വിവരം വച്ച് നോത്തിയാല്‍ നിലമ്പൂര്‍ സംഭവത്തില്‍ പോലീസിനെ കണ്ണടച്ചു വിശ്വസിക്കാന്‍ പ്രയാസമാണെന്ന് തോന്നുന്നു എന്നാണ് സ്വരാജ് പറയുന്നത്.

 രാജനും വര്‍ഗ്ഗീസും

രാജനും വര്‍ഗ്ഗീസും

നക്‌സല്‍ വര്‍ഗ്ഗീസ് വധവും എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ആയിരുന്ന രാജന്റെ മരണവും എല്ലാം സ്വരാജ് പരാമര്‍ശിക്കുന്നുണ്ട്. അന്വേഷണം നടത്തി സത്യം പറത്ത് വരണം എന്നാണ് സ്വരാജിന്റെ പക്ഷം. പോലീസ് ഭാഷ്യം അപ്പാടെ വിശ്വസിച്ച് ഫയല്‍ അടയ്ക്കുന്ന സര്‍ക്കാര്‍ അല്ല ഇപ്പോള്‍ കേരളത്തില്‍ ഉള്ളതെന്നും സ്വരാജ് പറയുന്നുണ്ട്.

 മാവോയിസ്റ്റകളെ

മാവോയിസ്റ്റകളെ

മാവോയിസ്റ്റുകളെ കൊല്ലണം എന്ന നിലപാട് സിപിഎമ്മിന് ഇല്ല. സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരും. കൊലപാതകം സിറിയയില്‍ ആയാലം നിലമ്പൂരില്‍ ആയാലും എതിര്‍ക്കപ്പെടണം എന്നാണ് സ്വരാജിന്റെ പക്ഷം.

 ആരേയും ആക്കും

ആരേയും ആക്കും

ഇന്നത്തെ സാഹചര്യത്തില്‍ രാജ്യത്തിന്റെ അവസ്ഥ ആരേയും ഒര നക്‌സലൈറ്റോ തീവ്ര ചിവ്താഗതിക്കാരനോ ആക്കി മാറ്റാം എന്നാണ് ബല്‍റാം പറയുന്നത്. ഇന്നത്തെ വ്യവസ്ഥിതി തച്ചുടയ്ക്കപ്പടേണ്ടതാണെന്ന് കരുതുന്ന ആരേയും കുറ്റപ്പെടുത്താന്‍ തനിക്ക് ആവില്ലെന്നും സ്വരാജ് പറയുന്നുണ്ട്.

അവരും ഇവരും

അവരും ഇവരും

എന്നാല്‍ ഇന്ന് 'മാവോയിസ്റ്റുകള്‍' എന്ന് വിളിക്കപ്പെടുന്നവരുടെ പ്രവര്‍ത്തനങ്ങളോട് തനിക്ക് ശക്തമായ വിയോജിപ്പാണ് ഉള്ളതെന്നും സ്വരാജ് പറയുന്നുണ്ട്.

ഫേസ്ബുക്കില്‍

ഇതാണ് എം സ്വരാജ് ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്ത പോസ്റ്റ്.

English summary
M Swaraj's Facebook post on Nilambur Encounter and Attack against VT Balram.
Please Wait while comments are loading...