കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഡി സതീശന്റെ നിലവാരത്തില്‍ രാഹുല്‍ ഗാന്ധി സംസാരിക്കരുത്; കടുപ്പിച്ച് എംഎ ബേബി

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ അവസാന വാക്കായ രാഹുല്‍ ഗാന്ധി സിപിഎമ്മിനെ വിമര്‍ശിച്ചതിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. രാഹുല്‍ ഗാന്ധി കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ അഭിപ്രായം പറയണമെന്ന് ബേബി പ്രതികരിച്ചു. സിപിഎമ്മും ബിജെപിയും ധാരണയുണ്ടെന്ന അഭിപ്രായം ശരിക്കും രാഹുല്‍ ഗാന്ധിക്കുണ്ടോ? രാജ്യത്തെ പ്രതിപക്ഷ ഐക്യനിരയില്‍ എപ്പോഴും ഇടതുപക്ഷത്തിന്റെ സാന്നിധ്യമുണ്ട്. ഇടതുപക്ഷത്തിന്റെ പങ്കില്ലാത്ത പ്രതിപക്ഷ ഐക്യമാണോ രാഹുല്‍ ഗാന്ധി വിഭാവനം ചെയ്യുന്നത്. കെ സുധാകരന്റെയും വിഡി സതീശന്റെയും നിലവാരത്തില്‍ രാഹുല്‍ ഗാന്ധി സംസാരിക്കരുതെന്നും എംഎ ബേബി പറഞ്ഞു.

p

ആര്‍എസ്എസിനെ നേരിടാനുള്ള പ്രത്യയശാസ്ത്രം കോണ്‍ഗ്രസിനില്ല. ടീസ്റ്റ സെറ്റല്‍വാദിനെയും ആര്‍ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്യുമ്പോള്‍ മൗനം പാലിക്കുന്നത് അതുകൊണ്ടാണ്. പ്രത്യയശാസ്ത്ര പരിമിതി കോണ്‍ഗ്രസ് നേരിടുന്നു. ആ പരിമിതിയാണ് ഇന്ത്യയില്‍ ആര്‍എസ്എസിന് ഫലപ്രദമായ ബദല്‍ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാത്തത്. ആര്‍എസ്എസിന് എതിരായ പ്രത്യയ ശാസ്ത്ര ബദല്‍ മുന്നോട്ട് വെക്കുന്നത് ഇടതുപക്ഷമാണെന്നും ബേബി പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...

പസ്മന്ത മുസ്ലിങ്ങളെ നോക്കൂ...; ബിജെപിക്ക് മോദി ട്രിക്‌സ്... ഇന്ത്യന്‍ രാഷ്ട്രീയം അടിമുടി മാറുംപസ്മന്ത മുസ്ലിങ്ങളെ നോക്കൂ...; ബിജെപിക്ക് മോദി ട്രിക്‌സ്... ഇന്ത്യന്‍ രാഷ്ട്രീയം അടിമുടി മാറും

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആയ രാഹുല്‍ ഗാന്ധി കുറച്ചു കൂടെ ഉത്തരവാദിത്തത്തോടെ അഭിപ്രായം പറയണം.
സിപിഐഎമ്മും ബിജെപിയും ധാരണയിലാണെന്ന്
രാഹുല്‍ ഗാന്ധിക്ക് ശരിക്കും അഭിപ്രായമുണ്ടോ? ഇന്ത്യയിലെ പ്രതിപക്ഷത്തെ വലിയ കക്ഷിയുടെ - അതില്‍നിന്ന് അനേകം നേതാക്കളും പ്രവര്‍ത്തകരും ബിജെപി ഉള്‍പ്പെടെയുള്ളപാര്‍ട്ടികളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണെന്നത് മറ്റൊരുകാര്യം - നേതാവായ കോണ്‍ഗ്രസ്സിന്റെ ഹൈക്കമാന്‍ഡ് എന്ന ഉത്തരവാദിത്തത്തോടെ വേണം രാഹുല്‍ ഗാന്ധി സംസാരിക്കാന്‍. ഇടതുപക്ഷത്തിന്റെ പങ്ക് ഇല്ലാത്ത ഒരു പ്രതിപക്ഷ ഐക്യമാണോ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡായ രാഹുല്‍ഗാന്ധി വിഭാവനം ചെയ്യുന്നത്?
കെ സുധാകരന്റെയും വിഡി സതീശന്റെയും സംസ്ഥാനരാഷ്ട്രീയനിലവാരത്തില്‍ അല്ല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അനിഷേധ്യ പ്രതീകമായ രാഹുല്‍ഗാന്ധി സംസാരിക്കേണ്ടത്.
രാഹുല്‍ ഗാന്ധി ഒരു കാര്യം മനസ്സിലാക്കണം, ആര്‍എസ്എസിനെ നേരിടാനുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രം കോണ്‍ഗ്രസിന് തല്ക്കാലം ഇല്ല. ഹിന്ദു രാഷ്ട്രം എന്ന് ആര്‍എസ്എസ് പറയുമ്പോള്‍ ഹിന്ദു രാജ്യം എന്നാണ് ഹൈക്കമാന്‍ഡിന്റെ അവസാനവാക്കായ രാഹുല്‍ഗാന്ധി പറയുന്നത്. (ഔപചാരികപദവി എ ഐ സി സി അദ്ധ്യക്ഷയായ സ്വന്തം അമ്മയായ ശ്രീമതി സോണിയാഗാന്ധിക്കാണെന്നത് നമുക്കങ്ങ് സൌകര്യപൂര്‍വ്വംമറക്കാം. )
ടീസ്റ്റ സെതല്‍വാദിനെയും ആര്‍ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്യുമ്പോള്‍ ഹൈക്കമാന്‍ഡ് ഗാന്ധി മണ്ണില്‍ തലപൂഴ്ത്തുന്ന ഒട്ടകപ്പക്ഷി ആകുന്നതും നിങ്ങളുടെ നേതൃത്വത്തിന്റെ. ആക്ഷേപം വ്യാപകമായപ്പോഴാണ് ജയ്‌റാം രമേഷിനെക്കൊണ്ട് ഒരുപ്രസ്താവന പുറത്തിറക്കിച്ചത്! ഇത് സംശയരഹിതമായും നിങ്ങളുടെ പ്രത്യശാസ്ത്രത്തിന്റെ പരിമിതി ആണ്. അതുകൊണ്ടാണ് നിങ്ങള്‍ക്ക് ഇന്ത്യയില്‍ ആര്‍എസ്എസിന് ഫലപ്രദമായ ഒരു ബദല്‍ സൃഷ്ടിക്കാന്‍ കഴിയാത്തത്.
ആര്‍എസ്എസിനെതിരായ കൃത്യമായ പ്രത്യയശാസ്ത്രബദല്‍ മുന്നോട്ട് വയ്ക്കുന്നത് ഇന്ത്യന്‍ ഇടതുപക്ഷം ആണ്. അതുകൊണ്ടാണ് ആര്‍എസ്എസ് എപ്പോഴും ഇടതുപക്ഷത്തെ ഒന്നാം ശത്രുവായി കാണുന്നതും.

English summary
MA Baby Against Rahul Gandhi Over His Anti CPM Comments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X