കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രേമചന്ദ്രനെതിരെ മത്സരിക്കുന്നതില്‍ ബേബിക്ക്ദു:ഖം

  • By ബിനു ഫല്‍ഗുനന്‍
Google Oneindia Malayalam News

കൊല്ലം: ഏപ്രില്‍ 3, സമയം രാവിലെ അറര. സഖാവ് എംഎ ബേബി കൊല്ലത്തെ സഹോദരന്റെ വീട്ടില്‍ നിന്ന് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കായിറങ്ങുന്നു. വണ്‍ ഇന്ത്യക്ക് വേണ്ടി അല്‍പനേരം ചെലവഴിക്കാമെന്ന് സമ്മതം. സംസാരില്‍ കാറില്‍ വച്ചാകാം. ഫോട്ടോ ഇപ്പോള്‍ എടുക്കേണ്ട. ആവശ്യമുള്ളത് പ്രചാരണത്തിനിടെ എടുക്കാം...

തലേന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വീട്ടില്‍ എത്തിയത്. ഉറങ്ങിയത് അല്‍പനേരം മാത്രം. പക്ഷേ മുഖത്ത് ക്ഷീണമൊന്നുമില്ല. പ്രസാദവദനന്‍.

ആര്‍എസ്പി എല്‍ഡിഎഫില്‍ നിന്ന് വിട്ട് യുഡിഎഫിലേക്ക് പോയതില്‍ ദുഖമുണ്ടെന്നാണ് എംഎ ബേബി പറയുന്നത്. ജനങ്ങളുടെ ചേരിയില്‍ നിന്ന് ജനവിരുദ്ധരുടെ ചേരിയിലേക്കാണ് അവര്‍ പോയത്. പ്രേമചന്ദ്രന്‍ പോയാലും പ്രേമചന്ദ്രനേക്കാള്‍ താഴ്ന്ന നിലവാരത്തിലുള്ള ഒരാള്‍ പോയാലും ആ ദു:ഖം ഉണ്ടാകും.

MA Baby

പ്രേമചന്ദ്രന്‍ എടുത്തിരിക്കുന്ന നിലപാട് പ്രേമചന്ദ്രന്റെ പാര്‍ട്ടിയുടെ ദേശീയ നിലപാടിന് എതിരാണ്. പ്രേമചന്ദ്രന്‍ എല്‍ഡിഎഫിനെ മാത്രമല്ല സ്വന്തം പാര്‍ട്ടിയെക്കൂടി വഞ്ചിച്ചിരിക്കുകയാണെന്ന് ബേബി പറയുന്നു.

യുഡിഎഫിന്റെ കൂടാരത്തില്‍ പോയി പെട്ടുകഴിഞ്ഞാല്‍ സമനില തെറ്റും. വിഎസിനെ ചതിയന്‍ ചന്തു എന്ന് ടിജെ ചന്ദ്രചൂഡന്‍ വിശേഷിപ്പിച്ചതിനെപ്പറ്റി ചോദിച്ചപ്പോള്‍ ബേബിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

യുഡിഎഫിലെത്തിയാല്‍ ടിജെ ചന്ദ്രചൂഡന് പോലും സമനില തെറ്റും. കുറേ നാളായി, ചന്ദ്രചൂഡന്‍ എവിടെയായിരുന്നുവെന്ന് ആളുകള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തെ രംഗത്തിറക്കാന്‍ വേണ്ടി എന്തോ യുഡിഎഫ് ചെയ്തിട്ടുണ്ട്. അതെന്താണെന്ന് മാധ്യമങ്ങള്‍ക്ക് കണ്ടുപിടിക്കാവുന്നതാണ്. രാജ്യം മുഴുവന്‍ ബഹുമാനിക്കുന്ന വിഎസിനെ പോലെ ഒരാള്‍ക്കെതിരെ ഇത്തരം മോശം പരാമര്‍ശം നടത്താന്‍ മാത്രം ചന്ദ്രചൂഡന് എന്തെങ്കിലും വാഗ്ദാനം ലഭിച്ചിട്ടുണ്ടാകും എന്ന് വേണം ഊഹിക്കാന്‍.

<strong>2004ആവര്‍ത്തിക്കും;സ്വതന്ത്രര്‍ രാഷ്ട്രീയ തീരുമാനം</strong>2004ആവര്‍ത്തിക്കും;സ്വതന്ത്രര്‍ രാഷ്ട്രീയ തീരുമാനം

English summary
MA Baby expressed grief contesting against Premachandran; Interview.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X