2004ആവര്‍ത്തിക്കും;സ്വതന്ത്രര്‍ രാഷ്ട്രീയ തീരുമാനം
സിപിഎമ്മിന്റെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ അംഗമാണ് എംഎ ബേബി. കേരളത്തില്‍ മൊത്തത്തില്‍ എല്‍ഡിഎഫിന്റെ പ്രകടനം എങ്ങനെയായിരിക്കും എന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ...
കേരളത്തില്‍ ഇത്തവണ 2004 ആവര്‍ത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിന് ഒറ്റ സീറ്റ് പോലും കിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ അഴിമതികളും ഇവിടെ ചര്‍ച്ചയാകും. ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശം വരെ അതിന് ഉദാഹരണമാണ്.

അഞ്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയാണ് സിപിഎം ഇത്തവണ മത്സര രംഗത്തിറക്കിയിരിക്കുന്നത്. അതില്‍ രണ്ട് പേര്‍ മുന്‍ കോണ്‍ഗ്രസ് അംഗങ്ങളാണ്. ഇത് സംബന്ധിച്ച് കൃത്യമായ വിശദീകരണമുണ്ട് എംഎ ബേബിക്ക്.
സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ സിപിഎം എല്ലാകാലത്തും നിര്‍ത്തിയിട്ടുള്ളതാണ്. 1971ല്‍ വികെ കൃഷ്ണമേനോന് കോണ്‍ഗ്രസ് സീറ്റ് നല്‍കാതിരുന്നപ്പോള്‍ സിപിഎമ്മാണ് സീറ്റ് നല്‍കിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലഭ്യമായ പ്രമുഖരായ വ്യക്തികളെ സ്ഥാനാര്‍ത്ഥിയാക്കുന്നു എന്ന് മാത്രം. അതില്‍ പുതുമയൊന്നും ഇല്ല. ഞങ്ങളെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് എന്ന് പറയുന്നത് ഒരുപാട് മേഖലകളില്‍ നടത്തുന്ന പോരാട്ടങ്ങളുടെ തുടര്‍ച്ചയും അതിന്റെ ഭാഗവും ആണ്.
പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നവര്‍ക്ക് മാത്രം വോട്ട് ചെയ്യാനായിരിക്കും പല അനുഭാവികള്‍ക്കും താതപര്യം. പക്ഷേ സാഹചര്യങ്ങള്‍ക്കനുസരിച്ച് പാര്‍ട്ടി തീരുമാനങ്ങള്‍ മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയണം. രാജ്യം മുഴുവന്‍ പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിച്ച് ജയിപ്പിക്കണം എന്നായിരിക്കും പാര്‍ട്ടി സഖാക്കള്‍ ആഗ്രഹിക്കുന്നത്. പക്ഷേ അത് പ്രായോഗികമല്ലല്ലോ...
സ്ഥാനാര്‍ത്ഥിയുടെ രാവിലെയുള്ള പത്രപാരായണം കാറിലെ ഈ യാത്രക്കിടയിലാണ്. അത് തടസ്സപ്പെടുത്തുന്നതിലുള്ള അനൗചിത്യം പരിഗണിച്ച് ചോദ്യങ്ങള്‍ അവസാനിപ്പിച്ചു. വിജയാശംസകള്‍ നേര്‍ന്ന് പിരിഞ്ഞു.












Click it and Unblock the Notifications