Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവാതിര കളിച്ച് ആഘോഷിച്ചാണ് ഇരുന്ന് മുതല കണ്ണീർ ഒഴുക്കുന്നത്; ബേബിയുടെ പോസ്റ്റിന് പൊങ്കാല

തിരുവനന്തപുരം; ധീരജിന്റെ കൊലപാതകത്തിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരനെ വിമർശിച്ച എം എ ബേബിയുടെ പോസ്റ്റിന് കീഴെ വൻ വിമർശനം. കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ ചിത അണയും മുമ്പ് അപമാനിച്ച് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് സുധാകരൻ എന്നായിരുന്നു ബേബിയുടെ കുറിപ്പ്. കേരളത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കാൻ
ആർ എസ് എസും
എസ് ഡി പി ഐയും ചേർന്നു നടത്തുന്ന ശ്രമത്തിൽ ആർ എസ് എസ് പക്ഷപാതിയായ കെ സുധാകരൻ കൂട്ടുകരാറിൽ പങ്കാളിയാവുകയാണെന്നും ബേബി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.

MA Baby

അതേസമയം പോസ്റ്റിന് താഴെ ബേബിക്കും സിപിഎമ്മിനെതിരെ യുഡിഎഫ് ,സംഘപരിവാർ പ്രവർത്തകരും രംഗ്തതെത്തി. ധീരജിന്റെ ശവസംസ്കാരം കഴിയും മുൻപ് എം ബേബി കൂടി പങ്കെടുത്ത തിരുവനന്തപുരത്തെ മെഗാ തിരുവാതിര ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.

ആ വിദ്യാർത്ഥിയുടെ ചിത അണയും മുൻപ് മെഗാ തിരുവാതിര ആസ്വദിക്കാൻ പോയത് അപമാനമോ അഭിമാനമോ? എന്നായിരുന്നു ഒരു കമന്റ്. കണ്ണൂരിൽ ധീരജിന്റെ മൃതദേഹം ചിതയിൽ വെയ്ക്കുന്ന നേരത്ത് തിരുവനന്തപുരത്തിരുന്ന് പിണറായി വിജയന്റെ അപദാനങ്ങൾ പാടി പുകഴ്ത്തുന്ന തിരുവാതിരക്കളി ആസ്വദിച്ചിരുന്ന നിങ്ങൾക്ക് ഇത്‌ എഴുതുമ്പോൾ ഒരുളുപ്പും തോന്നുന്നില്ലേയെന്നും ആ ചെറുപ്പക്കാരന്റെ മരണം തിരുവാതിര കളിച്ച് ആഘോഷിച്ചാണ് ഇരുന്ന് മുതല കണ്ണീർ ഒഴുക്കുന്നതെന്നുമുള്ള കമന്റുകളും പോസ്റ്റിന് താഴെ ഉയരുന്നുണ്ട്.

ബേബിയുടെ കുറിപ്പ് വായിക്കാം-കേരളത്തിലെ മാധ്യമങ്ങൾ കോൺഗ്രസിന്റെ താല്പര്യങ്ങൾക്കായി ചെയ്യുന്ന വിടുവേല അതിന്റെ എല്ലാ സീമകളെയും ലംഘിക്കുകയാണ്. ഇടുക്കി സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകനായ സഖാവ് ധീരജിനെ കോൺഗ്രസ് ഗുണ്ടകൾ കുത്തിക്കൊന്നതിൽ കോൺഗ്രസ് നേതാവ് സുധാകരൻ നടത്തുന്ന ന്യായീകരണങ്ങൾക്ക് ചില മാധ്യമങ്ങൾ കുഴലൂത്ത് നടത്തുകയാണ്.

സഖാവ് ധീരജ് രക്തസാക്ഷിയായ ദിവസം തന്നെ, ഇത് ഇടുക്കിയിലെ സിപിഐ എം ൻറെ ഉൾപ്പാർട്ടി തർക്കത്തിൻറെ ഭാഗമാണെന്ന് സുധാകരന് പറയാൻ മാധ്യമങ്ങൾ അവസരം നല്കി. സുധാകരന്റെ നേരിട്ടുള്ള ഒരു അനുയായി നടത്തിയ കൊലപാതകത്തിന് ന്യായീകരണത്തിനുള്ള വേദി ഉണ്ടാക്കുകയാണ് മാധ്യമങ്ങൾ.

ഈ കൊലപാതകത്തിൽ ഇടതുപക്ഷ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ ഏതോ കോൺഗ്രസ് ഓഫീസിൻറെ ചില്ല് പൊട്ടി, ഏതോ കൊടിമരം കാണാനില്ല അപ്പോൾ നിങ്ങൾ ഇരുകക്ഷികളും ഒരേപോലെ അക്രമം നടത്തുകയല്ലേ എന്നാണ് വലതുപക്ഷത്തിനായി ഒരുവിഭാഗം മാധ്യമങ്ങൾ ചോദിക്കുന്നത്.
ഇരുന്ന് വാങ്ങിയ കൊലപാതകം എന്നാണ് ഇന്ന് സുധാകരൻ രക്തസാക്ഷിയെ അപമാനിക്കാൻ പറഞ്ഞത്. കൊല്ലപ്പെട്ട ഒരു വിദ്യാർത്ഥിയുടെ ചിത അണയും മുമ്പ് അപമാനിച്ച് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് സുധാകരൻ.
കേരളത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കാൻ
ആർ എസ് എസും
എസ് ഡി പി ഐയും ചേർന്നു നടത്തുന്ന ശ്രമത്തിൽ ആർ എസ് എസ് പക്ഷപാതിയായ കെ സുധാകരൻ കൂട്ടുകരാറിൽ പങ്കാളിയാവുകയാണ് .

കെ സുധാകരന്റെ അറിവോടെയാണ് ഈ കൊലപാതകം എന്ന് ഞാൻ സംശയിക്കുന്നു. ഈ കൊലപാതകം നടത്തിയവരെ അസന്നിഗ്ധമായഭാഷയിൽതള്ളിപ്പറയാൻ പോലും കോൺഗ്രസ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. അവരെ സംരക്ഷിക്കുകയും ന്യായീകരിക്കുകയുമാണ്
കെ സുധാകരനും അനുയായികളും. കേരളത്തിലെ രാഷ്ട്രീയ രംഗത്ത് ഇത് അപരിചിതമായ ഒരു രീതിയാണ്.
ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന, മതേതരവാദികളായ കോൺഗ്രസുകാർ കെസുധാകരന്റെയും സുധാകരന്റെ രക്ഷകർത്താവ് കെ സി വേണുഗോപാലിന്റെയും അപമാനകരമായ നേതൃത്വത്തിൻ കീഴിൽ തുടരണോ എന്ന് ഗൌരവമായി ആലോചിക്കണം.

ഞെട്ടിച്ച് അമല പോൾ.. നടിയുടെ കിടിലൻ ഫോട്ടോഷൂട്ട് വീണ്ടും വൈറൽ

Recommended Video

cmsvideo
    സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്‌കൂളുകളും ഓഫീസുകളും അടച്ചേക്കും |

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+