നീതി നിഷേധം എന്തിന്; നമ്പി നാരായണനുമായി പേരിലും രൂപത്തിലും നിറത്തിലും വ്യത്യാസമുള്ളതിനാലെന്ന് മഅദനി
24 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് നമ്പി നാരായണനെന്ന ശാസ്ത്രജ്ഞന് സുപ്രീം കോടതിയില്‍ നിന്ന് നീത ലഭിച്ചത്. നമ്പി നാരായണന് 50 ലക്ഷവും മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവുമായിരുന്നു സുപ്രീം കോടതി വിധിച്ചത്. രാജ്യത്തെ പരമോന്നത കോടതിയില്‍ നിന്ന് തന്നെ അനുകൂല വിധിയുണ്ടായെങ്കിലും ഇക്കാലയളനവിനുള്ളില് നമ്പി നാരായണനും കുടുംബവും അനുഭവിച്ച യാതനകള്‍ വിവരണങ്ങള്‍ക്ക് അതീതമാണ്.
രാഷ്ട്രീയ കളികളുടെ ഭാഗമായിട്ട് കൂടിയായിരുന്നു നമ്പി നാരായണെന്ന് ശാസ്ത്ര പ്രതിഭക്ക് രാജ്യദ്രോഹിയെന്ന വിളികേള്‍ക്കേണ്ടി വന്നത്. ചാരക്കേസില്‍ നമ്പി നാരായണന് അനുകൂല വിധി ലഭിച്ചതിന് പിന്നാലെ ഭരണകൂട ഭീകരതയ്ക്ക് ഇരയാകുവരെ കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് തനിക്ക് നേരിടേണ്ടി വന്ന നിതീ നിഷേധങ്ങള്‍ വിശദീകരിച്ച് അബുദള്‍ നാസര്‍ മഅദനി രംഗത്തെത്തിയിരിക്കുന്നത്.

നമ്പി നാരായണന് അനുകൂലമായി
ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് അനുകൂലമായി വിധി വന്നതിന് പിന്നാലെയാണ് തനിക്ക് നീതി നിഷേധിക്കുന്നതിനുള്ള കാരണങ്ങള്‍ നിരത്തി അബ്ദുള്‍ നാസര്‍ മഅദനി ഫെയസ്ബുക്കിലൂടെ രംഗത്ത് വന്നിരുക്കുന്നത്.

പ്രയോജനം ഉണ്ടയാലും ഇല്ലെങ്കിലും
തന്നെ പോലെ നിരന്തരം ഭരണകൂട ഭീകരതയ്ക്ക് വിധേയരാക്കപ്പെട്ടിട്ടുള്ളവര്‍ക്ക് പ്രയോജനം ഉണ്ടയാലും ഇല്ലെങ്കിലും ചരിത്രത്തില്‍ ഇടം പിടിക്കുന്ന വിധിയാണ് സുപ്രീകോടതിയില്‍ നിന്ന് വന്നിരിക്കുന്നതെന്ന് മഅദനി ഫെയ്സ്ബുക്കില്‍ കുറിച്ചു. ഈ വിഷയത്തില്‍ രണ്ട് കുറിപ്പുകളാണ് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. ആദ്യ കുറിപ്പ് ഇങ്ങനെയായിരുന്നു.

വ്യത്യാസം
ഇന്ന് രാവിലെ മുതല്‍ പലരും ചോദിക്കുന്നു.
നമ്പിനാരായണനെ ചാരനെന്നും രാജ്യദ്രോഹിയെന്നുമൊക്കെ ആരോപിച്ചു പീഡിപ്പിച്ചതിനു നഷ്ടപരിഹാരവും സുപ്രിംകോര്‍ട്ട് മുന്‍ജഡ്ജിയെകൊണ്ടുള്ള അന്വഷണവുമൊക്കെ വിധിച്ചിരിക്കുന്നുവല്ലോ താങ്കളേയും തീവ്രവാദവും രാജ്യദ്രോഹവുമൊക്കെ ആരോപിച്ചു ഒമ്പതര വര്‍ഷം ജയിലിലടച്ചു.

തെളിവിന്റെ ഒരംശം പോലും
ശേഷം നിരപരാധി ആണെന്ന് പ്രഖ്യാപിച്ചു പ്രത്യേക കോടതി വിട്ടയക്കുകയും പ്രസ്തുത വിധി മദ്രാസ് ഹൈക്കോടതി യും സുപ്രിംകോടതിയും ശരിവെക്കുകയും ചെയ്തതല്ലേ, വീണ്ടും മറ്റൊരു സംസ്ഥാനത്തു മറ്റൊരു കേസില്‍ കുടുക്കിയിട്ടു ഇന്നുവരെ തെളിവിന്റെ ഒരംശം പോലും ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടിരിക്കുകയല്ലേ?

പേരും രൂപവും നിറവും
എന്നിട്ടും എന്താണിങ്ങനെയെന്നു....അവരോടു വിനയപൂര്‍വ്വം പറയുന്നു'നമ്പിനാരായണന്റെ പേരും രൂപവും മഅദനിയുടെ പേരും രൂപവും നിറവും വ്യത്യസ്തമാണ് സഹോദരന്മാരെ!' എന്നാണ് മഅദനി ഐഎസ്ആര്‍ഒ ചാരക്കേസില്‍ വിധി വന്ന ശേഷം ഫെയ്സ്ബുക്കില്‍ കുറിച്ചത്.

രണ്ടാമത്തെ കുറിപ്പ്
ഇന്നലെയാണ് അദ്ദേഹം രണ്ടാമത്തെ കുറിപ്പ് പങ്കുവെച്ചത്. ഐഎസആര്‍ഓ ചാരക്കേസില്‍ നമ്പിനാരായണന് അനുകൂലുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിയുടെ പകര്‍പ്പ് പങ്കുവെച്ചുകൊണ്ടുള്ളതാണ് ഈ കുറപ്പ്. വിശദാമായ കുറിപ്പ് ഇങ്ങനെ.

സുപ്രീം കോടതിയില്‍ നിന്നും
ഇതാണ് നമ്പി നാരായണന് അനുകൂലമായി ഇന്നലെ ബഹു.സുപ്രീം കോടതിയില്‍ നിന്നുമുണ്ടായ വിധി. എന്നെപ്പോലെ നിരന്തര ഭരണകൂട ഭീകരതക്ക് വിധേയരാക്കപ്പെട്ടിട്ടുള്ള പരശ്ശതം നിസ്സഹായര്‍ക്ക് പ്രയോജനം ഉണ്ടായാലും ഇല്ലെങ്കിലും ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്നതാണ് ഈ വിധി.

അഭിവാദ്യങ്ങള്‍!
പരാതികള്‍ കുറേ ഏറെ ഉന്നയിക്കപ്പെട്ടുവെങ്കിലും ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ജസ്റ്റിസ് ശ്രീ ദീപക് മിശ്ര വിടപറയുന്നതിന്റെ മുന്‍പ് ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നു...
അഭിവാദ്യങ്ങള്‍!
(വിധിയുടെ അവസാന രണ്ട് പേജുകള്‍ കമന്റ് ബോക്സില്‍ കാണാം...)
ഫെയ്സ്ബുക്ക് പോസ്റ്റ്
മഅദനി
ഫെയ്സ്ബുക്ക് പോസ്റ്റ്
രണ്ടാമത്തെ കുറിപ്പ്
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications