മകന്റെ നിക്കാഹിൽ പങ്കെടുക്കാൻ മദനി തലശേരിയിൽ! ഉസ്താദിനെ കാണാൻ തിക്കുംതിരക്കും,കനത്ത സുരക്ഷ...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കണ്ണൂർ: മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായി പിഡിപി ചെയർമാൻ അബ്ദുനാസർ മദനി തലശേരിയിലെത്തി. കൊല്ലത്ത് നിന്നും ട്രെയിൻ മാർഗം രാവിലെ തലശേരിയിലെത്തിയ മദനിക്ക് വൻ സ്വീകരണമാണ് റെയിൽവേ സ്റ്റേഷനിൽ ലഭിച്ചത്.

തിരുവനന്തപുരത്ത് പെൺകുട്ടിയെ പീഡിപ്പിച്ചത് 50ഓളം പേർ!സീരിയൽ രംഗത്തെ പ്രമുഖരും വലയിലാകും?ഷാഹിതാ ബീവിയുടെയും ശ്രീകലയുടെയും സെക്സ് റാക്കറ്റ്...

ബിജെപിയുടെ തന്ത്രങ്ങൾ പാളി! അഹമ്മദ് പട്ടേലിന് വിജയം!അമിത് ഷായും സ്മൃതി ഇറാനിയും രാജ്യസഭയിലേക്ക്...

മദനിയുടെ വരവ് കണക്കിലെടുത്ത് തലശേരി നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡിവൈഎസ്പി പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിൽ മൂന്നു സിഐമാരും നിരവധി സായുധ പോലീസുകാരുമടക്കമുള്ള സംഘമാണ് സുരക്ഷയ്ക്കായി നഗരത്തിൽ നിലയുറപ്പിച്ചിരിക്കുന്നത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും നഗരത്തിലുണ്ട്. ഇതിനു പുറമേ മഫ്തി പോലീസുകാരുടെയും നിരീക്ഷണമുണ്ടാകും.

madanitly

രാവിലെ തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസിൽ തലശേരിയിലെത്തിയ മദനി നേരെ ഹോട്ടലിലേക്കാണ് പോയത്. ഇവിടെ നിന്നും രാവിലെ 11 മണിയോടെ വിവാഹവേദിയായ തലശേരി ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിലേക്കെത്തും. ഉച്ചയ്ക്ക് 12 മണിക്കാണ് മകൻ ഉമർ മുക്താർ ഹാഫിസിന്റെ നിക്കാഹ്.

madanitly2
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനി തലശ്ശേരിയില്‍ | Oneindia Malayalam

വിവാഹ ചടങ്ങുകൾ നടക്കുന്ന തലശേരി ടൗൺ ഹാളും, പരിസരവും പോലീസിന്റെ നിരീക്ഷണത്തിലാണ്. തലശേരിയിലെ ചടങ്ങുകൾക്ക് ശേഷം അഴിയൂരിലെ വധുവിന്റെ വീട്ടിലേക്ക് പോകുന്ന മദനി അവിടുത്തെ സൽക്കാരത്തിലും പങ്കെടുത്ത് വൈകീട്ടോടെ കോഴിക്കോട്ടേക്ക് തിരിക്കും. ബുധനാഴ്ച രാത്രി കോഴിക്കോട് തങ്ങിയശേഷം വ്യാഴാഴ്ച രാവിലെയാകും കൊല്ലത്തേക്ക് പോകുന്നത്. പിഡിപി പ്രവാസി സംഘടനയുടെ അബുദാബി ശാഖ പ്രസിഡന്റ് അഴിയൂർ പുത്തൻപുരയ്ക്കൽ ഇല്യാസിന്റെ മകൾ നിഹ്മത്തുമായാണ് മദനിയുടെ മകന്റെ വിവാഹം.

English summary
madani reached in thalassery to attend son's marriage.
Please Wait while comments are loading...