കോണ്‍ഗ്രസ് നേതാവിനെ കൊന്ന കോണ്‍ഗ്രസ്സുകാര്‍ക്ക് ഇരട്ട ജീവപര്യന്തം
തൃശൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഗ്രൂപ്പ് വഴക്കിന്റെ പേരില്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴ് പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു. ആറ് പേര്‍ക്ക് ഇരട്ട ജീവപര്യന്തവും ഒരാള്‍ക്ക് ജീവപര്യന്തവും ആണ് ശിക്ഷ.
അയ്യന്തോള്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ആയിരുന്ന മധു ഈച്ചരത്തിനെയാണ് സഹപ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. 2013 ജൂണ്‍ ഒന്നിനായിരുന്നു സംഭവം.

ഭാര്യയ്‌ക്കൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയ മധുവിനെ അക്രമിസംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളായിരുന്നു സംഭവത്തിന് വഴിവച്ചത്.
2013 ലെ വിഷു ദിവസം മധു ഈച്ചരത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആയ പ്രേംജി കൊള്ളന്നൂരിലെ വീട്ടില്‍ കയറി ആക്രമിച്ചിരുന്നു. ഇതിന് പ്രതികാരമായിട്ടാണ് മധുവിനെ വധിച്ചത്. മധു കൊല്ലപ്പെട്ട് രണ്ടര മാസം കഴിഞ്ഞപ്പോള്‍ പ്രേംജിയുട സഹോദരന്‍ ലാല്‍ജിയെ അക്രമി സംഘം കൊലപ്പെടുത്തി.
പ്രേംജി, മാര്‍ട്ടിന്‍, ഷിനോജ്, പ്രവീണ്‍്, പ്രജിത്ത്, സുരേഷ്, സനൂപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. എല്ലാവരും 31 വയസ്സിന് താഴെ പ്രായമുള്ളവരാണ്. തൃശൂര്‍ നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെപി സുധീര്‍ ആണ് ശിക്ഷ വിധിച്ചത്.












Click it and Unblock the Notifications