കാറിനെ ടിപ്പര്‍ ലോറിയിടിച്ചു, പിന്നീട് വെടിവെച്ചു, വെട്ടികൊന്നു.. കാസര്‍കോട് നടന്ന കൊലപാതകം ഇങ്ങനെ..

  • By: Akshay
Subscribe to Oneindia Malayalam
കാസര്‍കോട്: ഗുണ്ട നേതാവിനെ വെടിവെച്ചു വീഴ്ത്തി, ശേഷം വെട്ടിക്കൊന്നു. കൊലപാതകം അടക്കം നാല്‍പ്പത്തി അഞ്ചില്‍പരം കേസുകളില്‍ പ്രതിയായ ഉപ്പള മണിമുണ്ടയിലെ കാലിയ റഫീഖിനെ(35) ആണ് ഉള്ളാളിനടുത്ത് വെടിവെച്ച് വീഴ്ത്തിയതിന് ശേഷം വെട്ടികൊന്നത്. മംഗളൂരുവിലായിരുന്നു സിനിമയെ വല്ലെുന്ന രംഗം നടന്നത്.

മംഗളൂരു കെസി റോഡില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്നത്. മരണം ഉറപ്പു വരുത്തിയശേഷമാണ് സംഘം അവിടെ നിന്നും മടങ്ങിയത്. കാസര്‍കോടുനിന്ന് മംഗലാപുരം ഭാഗത്തേക്ക് റികിട് കാറില്‍ പോകുകയായരുന്നു റഫീഖ്. ഇതിനെ പിന്തുടര്‍ന്ന് എത്തിയ മിനിലോറി കാറില്‍ ഇടിക്കുകയും ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച റഫീഖിനെ കാറിലെത്തിയ സംഘം വെട്ടികൊല്ലുകയുമായിരുന്നു.

സുഹൃത്തിനും വെട്ടേറ്റു

സുഹൃത്തിനും വെട്ടേറ്റു

കാറിന്റെ ഡോര്‍ തുറന്ന് തോക്കുമായി പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാലിയാ റഫീഖിന്റെ കൈക്കാണ് ആദ്യം വെട്ടിയത്. കൂടെ ഉണ്ടായിരുന്ന ഉപ്പള മണിമണ്ടം സ്വദേശി സിയാദ് അക്രമം തടുക്കാന്‍ ശ്രമിച്ചപ്പോള്‍ സിയാദിന്റെ കൈക്കും വെട്ടേറ്റു.

 പിന്നാലെ ഓടി

പിന്നാലെ ഓടി

കൈക്ക് വെട്ടേറ്റതോടെ അവിടെ നിന്നും രക്ഷപ്പെട്ട കാലിയ റഫീഖ് ബിസി റോഡിലെ പെട്രോള്‍ പമ്പിലേക്ക് ഓടിക്കയറി. പിന്നാലെയെത്തിയ സംഘം കാലിയ റഫീഖിനെ വെടിവെച്ചിട്ടശേഷം വാളുകൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

 മഞ്ചേശ്വരം സ്വദേശി

മഞ്ചേശ്വരം സ്വദേശി

റഫീഖ് സഞ്ചരിച്ച കാറിനെ ഇടിച്ച ടിപ്പര്‍ ലോറിയില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ടിപ്പര്‍ മഞ്ചേശ്വരം സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

 കൊലപാതകം

കൊലപാതകം

ഇവരുടെ സംഘത്തിലുണ്ടായിരുന്ന ഉപ്പള മണ്ണംകുഴിയിലെ മുത്തലിബിനെ വെട്ടികൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണ് റഫീഖിനെ കൊല്ലാന്‍ കാരണമായതെന്ന് പോലീസ് പറയുന്നു.

 ഉപ്പള സ്വദേശി

ഉപ്പള സ്വദേശി

സംഭവവുമായി ബന്ധപ്പെട്ട് ഉപ്പള സ്വദേശിയായ ഒരു യുവാവ് പോലീസ് പിടിയിലായെന്ന് സുചനയുണ്ട്.

 മൊഴി രേഖപ്പെടുത്തി

മൊഴി രേഖപ്പെടുത്തി

അക്രമി സംഘത്തിലുള്ള എല്ലാവരെയും തിരിച്ചറിഞ്ഞെന്നാണ് പോലീസ് നല്‍കുന്ന സൂചന. കൈക്ക് വെട്ടേറ്റ സിയാദില്‍ നിന്നുംപോലീസ് വിശദമായ മൊഴഇ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്ഥിരീകരിച്ചില്ല

സ്ഥിരീകരിച്ചില്ല

റഫീഖ് സഞ്ചരിച്ച കാറില്‍ നിന്നും ഒരു തോക്ക് കണ്ടെത്തിയതായി സൂചനയുണ്ട്. കാറില്‍ നിന്നും മറ്റ് ആയുധങ്ങള്‍ എന്തെങ്കിലും കിട്ടിയിട്ടുണ്ടോ എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

 പോലീസ്

പോലീസ്

റഫീഖും സംഘവും എവിടെയാണ് പോകാന്‍ തീരുമാനിച്ചതെന്നതിനെ കുറിച്ച് പോലീസ് വിശദമായി അന്വേഷം നടത്തുന്നുണ്ട്.

 റഫീഖ്

റഫീഖ്

പിടിച്ചുപറി, മോഷണം, ഗുണ്ടാ പിരിവ് തുടങ്ങി മംഗലാപുരത്തും കാസര്‍കോട്ടുമായി നാല്‍പ്പത്തഞ്ചിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് റഫീഖ്.

ജയില്‍

ജയില്‍

മൂന്ന് ദിവസം മുമ്പ് ഉപ്പളയിലെ ഒരു ഡോക്ടറെ പണം ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ജയിലിലായിരുന്ന റഫീഖഅ കുറച്ചു നാളുകള്‍ക്ക് മുമ്പ് പുറത്തിറങ്ങിയതേ ഉള്ളൂ.

English summary
Mafia leader found dead in Kasargod
Please Wait while comments are loading...