കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയെ ബാധിച്ച ആ കളങ്കവും മാറുന്നു? അത് വ്യാജ ഏറ്റുമുട്ടല്‍ ആയിരുന്നില്ലെന്ന് സൂചന

പിണറായിയെ ബാധിച്ച ആ കളങ്കവും മാറുന്നു? അത് വ്യാജ ഏറ്റുമുട്ടല്‍ ആയിരുന്നില്ലെന്ന് സൂചന

  • By Gowthamy
Google Oneindia Malayalam News

മലപ്പുറം: നിലമ്പൂര്‍ വനത്തില്‍ രണ്ട് മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ച സംഭവം വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്ന് സൂചന. മജിസ്റ്റീരിയല്‍ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതെന്നാണ് സൂചന. നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവം ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

മലപ്പുറം ജില്ലാ കളക്ടറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് ഈ മാസം സര്‍ക്കാരിന് കൈമാറും. മജിസ്റ്റീരിയല്‍ അന്വേഷണത്തിന് പുറമെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

മൂന്നു മാസം സമയം

മൂന്നു മാസം സമയം

മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍നല്‍കിയ സമയ പരിധി. എന്നാല്‍ രണ്ട് തവണ കളക്ടര്‍ സമയം നീട്ടി വാങ്ങി.ിരുന്നു. ഇനി സമയം നീട്ടി നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ തയ്യാറായത്.

വ്യാജ ഏറ്റമുട്ടല്‍ അല്ല

വ്യാജ ഏറ്റമുട്ടല്‍ അല്ല


മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലല്ലെന്നാണ് മജിസ്റ്റീയല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരികുന്നത് എന്നാണ് സൂചന. അന്വേഷണ റിപ്പോര്‍ട്ട് ഈ മാസം സമര്‍പ്പിക്കും.

 നിലവില്‍ ലഭിച്ച തെളിവുകള്‍

നിലവില്‍ ലഭിച്ച തെളിവുകള്‍


നിലവില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട് നല്‍കുന്നത്. ഫോറന്‍സിക് പരിശോധന ഫലം വൈകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു സമയം നീട്ടി ചോദിച്ചത്. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു.

 രാസ പരിശോധന ഫലം ഇല്ല

രാസ പരിശോധന ഫലം ഇല്ല

വെടിയേറ്റു മരിച്ച മാവോയിസ്റ്റുകളുടെ രാസ പരിശോധന ഫലം ലഭിച്ചിട്ടില്ല. അതിനാല്‍ ഈ മാസം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണഎന്നാണ് കളക്ടര്‍ അമിത് മീണ അറിയിച്ചിരിക്കുന്നത്.

 ആയുധങ്ങളുടെ പരിശോധന ഫലം

ആയുധങ്ങളുടെ പരിശോധന ഫലം

പോലീസും മാവോയിസ്റ്റുകളും വെടി വയ്ക്കാന്‍ ഉപയോഗിച്ച ആയുധങ്ങളുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല. ഇത് ലഭിക്കാന്‍ കാത്തിരുന്നാല്‍ റിപ്പോര്‍ട്ട് നല്‍കുന്നത് ഇനിയും വൈകും ഈ സാഹചര്യത്തിലാണ് നിവിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ തീരുമാനിച്ചത്.

 മൊഴികളുടെ അടിസ്ഥാനത്തില്‍

മൊഴികളുടെ അടിസ്ഥാനത്തില്‍

ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍, ആരേപണം ഉന്നയിച്ചവര്‍, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഉദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാജ ഏറ്റുമുട്ടല്‍ എന്ന ആരോപണം തള്ളിയിരിക്കുന്നത്.

 മാവോയിസ്റ്റ് വേട്ട

മാവോയിസ്റ്റ് വേട്ട

2016 നവംബര്‍ 24നായിരുന്നു മാവോയിസ്റ്റ് നേതാക്കളായിരുന്ന കുപ്പു ദേവരാജ്, അജിത എന്നിവര്‍ നിലമ്പൂര്‍ ഉള്‍വനത്തില്‍ വെടിയേറ്റ് മരിച്ചത്. തുടക്കം മുതല്‍ വ്യാജ ഏറ്റുമുട്ടല്‍ ആരോപണം ഉയര്‍ന്നിരുന്നു.

 പോലീസ് പറയുന്നത്

പോലീസ് പറയുന്നത്

നിലമ്പൂര്‍ ഉള്‍വനത്തില്‍ മാവോയിസ്റ്റുകള്‍ ക്യ്ാംപ് ചെയ്ത് ആയുധ പരിശീലനം നടത്തുകയാണെന്ന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയ തണ്ടര്‍ ബോള്‍ട്ടിനു നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്.

 സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി

സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി

പിണറായി സര്‍ക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവം. ഇടതു മുന്നണിയിലെ സിപിഐ സിപിഎമ്മിനെതിരെ രംഗത്തെത്തിയത് പിണറായി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. പോലീസുകാര്‍ക്ക് വെടിയേറ്റിരുന്നില്ലെന്ന എന്ന വാദം ഉന്നയിച്ചാണ് സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ഉയര്‍ന്നത്.

English summary
magisterial investigation completes in nilambur maoist encounter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X