മഹാരാഷ്ട്രയില്‍ നാളെ വിശ്വാസവോട്ടെടുപ്പ്: സഭാ സമ്മേളനം വിളിച്ച് ഗവർണ്ണർ, വിട്ടുകൊടുക്കാതെ താക്കറെ
മുംബൈ: ശിവസേന വിമതന്‍ ഏക്നാഥ് ഷിന്‍ഡെ ആരംഭിച്ച വിമത നീക്കത്തെ തുടർന്ന് പ്രതിസന്ധിയിലായ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാർ നാളെ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് തേടും. ഗവർണർ ഭഗത് സിംഗ് കോഷിയാരിയാണ് നാളെ സഭചേർന്ന് വിശ്വാസ വോട്ടെടുപ്പ് തേടാന്‍ ഉത്തരവിട്ടിരിക്കുന്നത്. പ്രത്യേക സഭാ സമ്മേളനം വിളിച്ച് ചേർക്കാന്‍ നിർദേശിച്ച ഗവർണ്ണർ 11 മണിക്ക് സഭ ചേർന്ന് 5 മണിക്കകം നടപടികള്‍ പൂർത്തിയാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Recommended Video
കഴിഞ്ഞ ദിവസം ബി ജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് ഗവർണറെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് നാളെ പ്രത്യേക സമ്മേളനം വിളിച്ച് മഹാരാഷ്ട്ര നിയമസഭാ സെക്രട്ടറിക്ക് ഗവർണർ കത്തയച്ചത്. ശിവസേന, ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ സി പി), കോൺഗ്രസ് എന്നിവർ ഉൾപ്പെടുന്ന മഹാ വികാസ് അഘാഡി സർക്കാറിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലാക്കിക്കൊണ്ട് വിമത നീക്കം ആരംഭിച്ച മന്ത്രി ഏകനാഥ് ഷിൻഡെ ഏകദേശം 40 എം എല്‍ എമാരുടെ പിന്തുണയാണ് അവകാശപ്പെടുന്നത്. നിയമസഭയില്‍ ആകെ 55 എം എല്‍ എമാരാണ് ശിവസേനയ്ക്കുള്ളത്. മൂന്നില്‍ രണ്ട് എം എല്‍ എമാരും കൂടെയുള്ളതിനാല്‍ തങ്ങള്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് വിമതർ അവകാശപ്പെടുന്നത്.

വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന് ഗവർണ്ണർ വ്യക്തമാക്കിയതോടെ ഏക്നാഥ് ഷിന്‍ഡെ നാളെ മുംബൈയില്‍ എത്തുമെന്ന് വ്യക്തമാക്കി. തന്നോടൊപ്പം ക്യാമ്പ് ചെയ്യുന്ന വിമത എംഎൽഎമാരും നാളെ മുംബൈയിൽ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നാളെ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ഗവർണറുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഉദ്ധവ് താക്കറെ പക്ഷം ഒരുങ്ങുകയാണ്. ഗവർണ്ണർ തിടുക്കത്തില്‍ തീരുമാനമെടുത്തുവെന്നും ഇതിനെതിരെ ഞങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ശിവസേന എംപി സഞ്ജയ് റാവത്ത് വ്യക്തമാക്കി.
അനന്യ ദാ ഇവിടെയുണ്ട്: ചുവപ്പില്‍ സൂപ്പർ ലുക്കില്‍ തിളിങ്ങി താരം, ചിത്രങ്ങള്‍ കാണാം
അതേസമയം, സഭാസമ്മേളനം വിളിച്ചുകൊണ്ട് നിയമസഭ സെക്രട്ടറി പുറപ്പെടുവിച്ച കത്ത് വ്യാജമാണെന്ന് അവകാശപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് രംഗത്ത് എത്തി. കത്ത് വ്യാജമാണെന്നും ഇതിന് പിന്നിലുള്ള വ്യക്തിക്കെതിരെ നടപടിയെടുക്കണമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വാൽസെ പാട്ടീലിനോട് ആവശ്യപ്പെടുകയും ചെയ്യുന്നെന്നുമായിരുന്നു കോൺഗ്രസ് നേതാവ് അതുൽ ലോന്ദെ കത്ത് പങ്കിട്ടുകൊണ്ട് ട്വിറ്ററില്‍ കുറിച്ചത്. "ഈ വ്യാജ കത്ത് പുറത്തുവിട്ട വ്യക്തിക്കെതിരെ നടപടിയെടുക്കണമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാൽസ് പാട്ടീലിനോട് ഞങ്ങൾ ആവശ്യപ്പെടുന്നു. ഭരണഘടനാ സ്ഥാപനമായ ഗവർണറെ ദുരുപയോഗം ചെയ്തതായി തോന്നുന്നു," കത്ത് പങ്കിട്ടുകൊണ്ട് കോണ്‍ഗ്രസ് നേതാവ് ട്വിറ്ററില്‍ കുറിച്ചു.












Click it and Unblock the Notifications