Get Updates
Get notified of breaking news, exclusive insights, and must-see stories!

മാഹി ഇനി മദ്യപരുടെ സ്വര്‍ഗഭൂമി

മയ്യഴി: കേരളത്തില്‍ മദ്യവില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെ പോണ്ടിച്ചേരിയുടെ ഭാഗമായി മയ്യഴി (മാഹി) ഇനി മദ്യപരുടെ സ്വര്‍ഗഭൂമിയാകും. ഇപ്പോള്‍ത്തന്നെ വിലക്കുറവിനാല്‍ അനവധി മദ്യപര്‍ ദിവസേനയെത്തുന്ന മാഹിയില്‍ കേരളത്തിലെ മദ്യ നിയന്ത്രണം കൂടി വരുന്നതോടെ മദ്യപപ്രവാഹമായിരിക്കുമെന്നാണ് ബാര്‍ ഉടമകള്‍ പറയുന്നത്.

കേവലം 9 കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ണൂര്‍ കോഴിക്കോട് ജില്ലയ്ക്കിടയില്‍ സ്ഥിതിചെയ്യുന്ന ചെറിയ പ്രദേശത്ത് നിലവില്‍ 64 ബാറുകളുണ്ട്. തീര്‍ന്നില്ല, 34 ചില്ലറ വില്‍പന ശാലയും 30 മൊത്തക്കച്ചവടശാലയുമായി മാഹി നിറയെ മദ്യശാലയാണ്. കേരളത്തില്‍ 16 പഞ്ചനക്ഷത്ര ബാറുകളൊഴികെ ബാക്കിയെല്ലാം അടച്ചിടുമ്പോള്‍ മാഹിയിലെ ബാറുകളുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കും.

liquor-bottles

ഒന്നര കിലോമീറ്റര്‍ ടൗണ്‍ പ്രദേശത്ത് മാത്രം 40 ബാറുകളാണ് പ്രവര്‍ത്തിക്കുന്നത്. മദ്യവില്‍പന ശാലയ്ക്കു സമീപം മദ്യപിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയവരും ഉണ്ട്. ഒരു ലോഡില്‍ എണ്ണൂറ് പെട്ടി എന്ന കണക്കില്‍ ഒരുമാസം ശരാശരി 100 മുതല്‍ 150 വരെ ലോഡ് മദ്യത്തിന്റെ വില്‍പനയാണ് മാഹിയില്‍ നടക്കുന്നത്. അന്യജില്ലകളില്‍ നിന്നും എത്തുന്ന മദ്യപരുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ ഇത് രണ്ടോ മൂന്നോ ഇരട്ടി വര്‍ദ്ധിച്ചേക്കുമെന്നാണ് കണക്കുകൂട്ടല്‍.

മയ്യഴിക്ക് സമീപമുള്ള കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ നിന്നും ഇപ്പോള്‍ത്തന്നെ ഉപഭോക്താക്കള്‍ മാഹിയിലെത്തുന്നുണ്ട്. ചില ബ്രാന്‍ഡുകള്‍ക്ക് കേരളത്തിലുള്ളതിനേക്കാള്‍ പകുതി വിലയ്ക്ക് മാഹിയില്‍ ലഭ്യമാകുന്നതാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന മുഖ്യഘടകം. ബാറില്ലാത്ത നാടായി കേരളം മാറുന്നതോടെ കേരളത്തിലെ മിക്കയിടങ്ങളില്‍ നിന്നും മദ്യപര്‍ മാഹിയിലെത്തുമെന്നുറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+