പിണറായി വിജയന്റെ ആ വാക്കുകള്‍ അത്രത്തോളം വേദനിപ്പിച്ചു; മുഖ്യമന്ത്രിയെ കാണില്ലെന്ന് ഉറപ്പിച്ച് മഹിജ

  • By: Afeef
Subscribe to Oneindia Malayalam

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തില്ലെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. കൂടിക്കാഴ്ച നടത്താനായി ഏപ്രില്‍ 15 ശനിയാഴ്ചയാണ് മുഖ്യമന്ത്രി മഹിജയ്ക്കും കുടുംബത്തിനും സമയം അനുവദിച്ചത്. എന്നാല്‍ നാളുകള്‍ നീണ്ട ആശുപത്രി വാസത്തിന് ശേഷം തിരുവനന്തപുരത്ത് നിന്നും മടങ്ങിയ മഹിജയും ബന്ധുക്കളും ശനിയാഴ്ച മുഖ്യമന്ത്രിയെ കാണാന്‍ പോകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

ജിഷ്ണുവിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തെത്തിയ മഹിജയെയും ബന്ധുക്കളെയും പോലീസ് റോഡിലിട്ട് വലിച്ചിഴച്ചത് വിവാദമായിരുന്നു. പോലീസ് നടപടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നപ്പോഴും, മുഖ്യമന്ത്രിയും സിപിഐഎമ്മും പോലീസ് നടപടിയെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മഹിജയെയും കുടുംബത്തെയും ചിലര്‍ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

കൂടിക്കാഴ്ചയ്ക്ക് അനുവാദം...

കൂടിക്കാഴ്ചയ്ക്ക് അനുവാദം...

ജിഷ്ണു മരണപ്പെട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും മുഖ്യമന്ത്രി ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാത്തതും പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിനിടെ തിരുവനന്തപുരത്തെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജിഷ്ണുവിന്റെ അമ്മയും അമ്മാവനും സഹോദരിയും നിരാഹാര സമരം നടത്തുകയും ചെയ്തു. ഈ സമരം ഒത്തുതീര്‍പ്പാക്കാനായി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കരാറില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ സമയം നല്‍കാമെന്നും പറഞ്ഞിരുന്നു.

കാണില്ലെന്ന് മഹിജ...

കാണില്ലെന്ന് മഹിജ...

ഏപ്രില്‍ 15 ശനിയാഴ്ചയാണ് മഹിജയ്ക്കും ബന്ധുക്കള്‍ക്കും മുഖ്യമന്ത്രിയെ കാണാന്‍ സമയം അനുവദിച്ചത്. എന്നാല്‍ നിരാഹാര സമരത്തിന് ശേഷം ആരോഗ്യസ്ഥിതി മോശമായിരുന്ന മഹിജ, കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് നിന്നും നാട്ടിലേക്ക് മടങ്ങിയത്. ശനിയാഴ്ച മുഖ്യമന്ത്രിയെ കാണില്ലെന്നാണ് മഹിജ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

ആ വാക്കുകള്‍ അത്രയേറെ വേദനിപ്പിച്ചു...

ആ വാക്കുകള്‍ അത്രയേറെ വേദനിപ്പിച്ചു...

സമരം കൊണ്ട് എന്തുനേടിയെന്ന് ചോദിച്ച മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ അത്രയേറെ വേദനിപ്പിച്ചെന്നും, അതിനാലാണ് ശനിയാഴ്ച മുഖ്യമന്ത്രിയെ കാണാന്‍ തയ്യാറാകാത്തതെന്നുമാണ് മഹിജ പറഞ്ഞത്.

മുഖ്യമന്ത്രി പ്രതികരിച്ചില്ല...

മുഖ്യമന്ത്രി പ്രതികരിച്ചില്ല...

ജിഷ്ണുവിന്റെ കുടുംബത്തിന് സര്‍ക്കാരിനെ കൊണ്ട് ചെയ്യാനാകുന്നതെല്ലാം ചെയ്തു കൊടുത്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ശനിയാഴ്ചയുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാറല്ലെന്ന് മഹിജ വ്യക്തമാക്കിയതിനെക്കുറിച്ച് മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
Mahija is not ready to meet chief minister;report.
Please Wait while comments are loading...