കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുവ്വൂർ കിണർ ഒറ്റുകാരുടേയും ജാലിയൻ ബാലബാഗിലെ കിണർ ദേശാഭിമാനികളുടേതും; പിഎസ് പ്രശാന്ത്

Google Oneindia Malayalam News

തിരുവനന്തപുരം: മലബാർ വിപ്ലവത്തെ സത്യസന്ധമായി വിലയിരുത്തണമെന്ന് തന്നെയാണ് ഞങ്ങളുടേയും അഭിപ്രായമെന്ന് അടുത്തിടെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ എത്തിയ പിഎസ് പ്രശാന്ത്. ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ ഉയര്‍ത്തിയ വാദങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മലബാർ വിപ്ലവത്തെ വർഗ്ഗീയ കലാപമാക്കി മാറ്റുവാനുള്ള ബ്രിട്ടീഷുകാരുടെ അതേ മനോനില തന്നെയാണ് ബിജെപി സംഘ്പരിവാറും തുടർന്ന് വരുന്നത്.
അത് തികച്ചും യാദ്യശ്ചികമല്ല മന:പൂർവ്വമാണെന്നും പിഎസ് പ്രശാന്ത് വ്യക്തമാക്കുന്നു.

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; മുന്‍ ഗോവ മുഖ്യമന്ത്രി പാര്‍ട്ടി വിട്ടു, തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുംകോണ്‍ഗ്രസിന് വന്‍ തിരിച്ചടി; മുന്‍ ഗോവ മുഖ്യമന്ത്രി പാര്‍ട്ടി വിട്ടു, തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും

ബ്രിട്ടീഷ്കാർക്ക് "മാപ്പ്"എഴുതി നല്കി എന്നെ മോചിപ്പിക്കുകയാണെങ്കിൽ ഞാനും എന്റെ പതിനായിര കണക്കിന് ആര്‍എസ്എസ് പ്രവർത്തകരും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കൊപ്പം ഉണ്ടാകും എന്ന് ഉറപ്പ് കൊടുത്ത സവർക്കറുടെ അനുയായികളിൽ നിന്നും ഇതല്ലാതെ മറ്റെന്താണ് ഞങ്ങൾ പ്രതീക്ഷിക്കേണ്ടത്.
മലബാർ വിപ്ലവത്തെ രക്തത്തിൽ മുക്കി കൊല്ലാനും ക്രൂരമായ നരനായാട്ട് നടത്താനും നേതൃത്വം നല്കിയ നരഹത്യയുടെ ഒന്നാം പ്രതിയും ക്രൂരനുമായ ബ്രിട്ടീഷ് പോലിസ് ഓഫിസർ ഹിച്ച്കോക്ക് എഴുതിയ പുസ്തകവും, അന്നത്തെ ഡെപ്യൂട്ടി കളക്ടറും ബ്രിട്ടീഷുകാരുടെ ആഞ്ജാനുവർത്തിയുമായിരുന്ന ദിവാൻ ഗോപാലൻ നായർ എഴുതിയ പുസ്തകവും മാത്രം വായിച്ച് മലബാർ പിപ്ലവത്തെ വിലയിരുത്തിയാൽ ബ്രിട്ടീഷുകാരുടെ അതേ മനോഭാവത്തിലെ ശ്രീ കുമ്മനത്തിനും കൂട്ടർക്കും സംസാരിക്കുവാൻ കഴിയുവെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.

congress

"തുവ്വൂർ" കിണറ്റിൽ കൊല ചെയ്യപ്പെട്ട 36 പേർ വിശുദ്ധൻമാർ ആയിരുന്നില്ല. ഹിംസയെ ന്യായീകരിക്കുന്നുമില്ല. പക്ഷേ ബ്രിട്ടീഷുകാർക്കെതിരായി ജൻമ നാടിന്റെ മോചനത്തിനും ഫ്യൂഡൽ ജന്മിമാരുടെ ചൂക്ഷണത്തിനും എതിരായി വിപ്ലവം നയിച്ച വിപ്ലവകാരികളേ ഒറ്റുകൊടുത്തവരായിരുന്നു ഇവർ. അതിൽ ഹിന്ദുക്കൾ മാത്രമല്ല പല സമുദായത്തിലേയും ആളുകൾ ഉണ്ടായിരുന്നു. വസ്തുതകൾ മറച്ച് വച്ച് കൊണ്ട് കടുത്ത വർഗ്ഗീയത ഉണ്ടാക്കാനുള്ള മന:പൂർവ്വ ശ്രമം കേരളത്തിൽ വിലപ്പോവില്ല. "തുവ്വൂർ"കിണറ്റിലെ കൊലയിൽ വിലപിക്കുന്നവർ എന്ത് കൊണ്ട് ഇന്ത്യൻ സ്വതന്ത്ര്യ സമരത്തിലെ കറുത്ത അദ്ധ്യായങ്ങളിൽ ഒന്നായ "വാഗൺ ട്രാജടി " യെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. മലബാർ വിപ്ലവത്തിൽ പങ്കെടുത്ത് ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്ത മാപ്പിളമാരേയും ഹിന്ദുക്കളേയും നാടുകടത്താനായി തിരൂർ റയിൽവേ സ്റ്റേഷനിൽ നിന്നും ശ്വാസമോ വെളിച്ചമോ ഇല്ലാത്ത ഗുഡ്സ് വാഗനിൽ ഇടിച്ച്കയറ്റി ശ്വാസം മുട്ടിച്ചും വെള്ളമോ ഭക്ഷണമോ കൊടുക്കാതേയും ക്രൂരവും പൈശാചികവുമായി ആരുംകൊല ചെയ്ത ബ്രിട്ടീഷ്കാരുടെ കാട്ടാളത്തെക്കുറിച്ച് എന്തേ ദേശാഭിമാനത്തിന്റെ മേനി നടിക്കുന്ന ശ്രീ കുമ്മനവും കൂട്ടരും ഒരക്ഷരം മിണ്ടുന്നില്ല.

ജാലിയൻ ബാല ബാഗ് കൂട്ടക്കൊലക്ക് ബ്രിട്ടീഷ് പോലിസ് ഉദ്യോഗസ്ഥൻ ജനറൽ ഡയർ ആണ് നേതൃത്വം കൊടുത്തതെങ്കിൽ ഇവിടെ "മലബാർ ഡയർ " എന്നറിയപ്പെടുന്ന ക്യാപ്റ്റൻ ഹിച്ച്കോക്ക് ആയിരുന്നു എന്ന വ്യത്യാസം മാത്രം.
ജാലിയൻ ബാഗ് മൈതാനത്തിലെ കിണറ്റിൽ നിറഞ്ഞത് ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ നൂറ് കണക്കിന് ധീര ദേശാഭിമാനികളുടെ ശവശരീരങ്ങൾ ആയിരുന്നുവെങ്കിൽ തുവ്വൂർ കിണറ്റിൽ കണ്ടത് സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത ചതിയൻ മാരുടേത് ആയിരുന്നു എന്ന വ്യത്യസം മാത്രം. നൂറ്റാണ്ടുകളായി നിലനിന്ന ഫ്യൂഡൽ പ്രഭുക്കൻമാരുടേയും മാടമ്പിമാരുടേയും നിരന്തരമായ ചൂക്ഷണത്തിലും പീഢനത്തിലും അടിമത്വത്തിലും മനം മടുത്ത മാപ്പിളമാരും പിന്നാക്ക മർദ്ദിത വിഭാഗവും ഉൾപ്പെടെ അസ്വസ്ഥമായിരുന്ന സമൂഹ്യ പശ്ചാത്തലം. ഒപ്പം രാജ്യത്തും പ്രത്യേകിച്ച് മലബാറിലും അടിച്ചമർത്തിയും ചൂക്ഷണം ചെയ്തും നരനായാട്ട് നടത്തുന്ന ബ്രിട്ടീഷ് പട്ടാളത്തിനെതിരായി ഉയർന്ന് വന്ന ദേശിയ ബോധം . ഇത് രണ്ടും കൂടിച്ചേർന്നുള്ള ഒരു സ്വാതന്ത്ര്യ - കാർഷിക പ്രക്ഷോഭമാണ് മലബാറിൽ അലയടിച്ചത്.

പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ബ്രിട്ടീഷുകാരുടെ പ്രത്യേക ആയുധമായ ഭിന്നിപ്പിച്ച് ഭരിക്കൽ അഥവാ "വർഗ്ഗീയവിഷം" മനസ്സിൽ കയറ്റിയ ചിലർ അറിഞ്ഞോ അറിയാതേയോ ബ്രിട്ടീഷ് താല്പര്യങ്ങൾക്കായി പ്രക്ഷോഭത്തിന്റെ മറവിൽ കൊള്ളയും കൊലയും നയത്തിയിട്ടുണ്ട് എന്നത് കാണാതിരിക്കുന്നില്ല. അത് ഏകപക്ഷീയവും ആയിരുന്നില്ല. അതിനെ സമാന്യവൽക്കരിച്ച് മലബാർ വിപ്ലവത്തെ വർഗ്ഗീയ കലാപമാക്കാനുള്ള ആസുത്രിത ശ്രമങ്ങൾ അണിയറയിൽ ഒരുക്കുന്നതിന്റെ ചേതോവികാരം എല്ലാവർക്കും മനസ്സിലാവുനുണ്ടെന്നും പിഎസ് പ്രശാന്ത് പറയുന്നു.

സ്വതന്ത്ര്യ സമരത്തിന്റേയും ഖിലാഫത്ത് മൂവ്മെന്റിന്റേയും നിസ്സഹകരണ സമരത്തിന്റേയും ഭാഗമായി ബ്രിട്ടീഷുകാർക്കും രാജ്യ താല്പര്യങ്ങളേക്കാൾ തങ്ങളുടെ സ്വാർഥതാല്പര്യങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിച്ച ഒറ്റുകാരായ ഫ്യൂഡൽ പ്രഭുക്കൻമാർക്കും എതിരായി മലബാറിൽ നടന്ന വിപ്ലവത്തിന് വർഗ്ഗീയതയുടെ നിറം നല്കാനുള്ള കേന്ദ്ര ചരിത്ര ഗവേഷണ കൗൺസിലേന്റേയും ആര്‍എസ്എസ്-ബിജെപി സംഘ് പരിവാറിന്റേയും അജണ്ട കേരളത്തിൽ ചിലവാകില്ല. കോളോണിയൻ ഭിന്നിപ്പ് നയത്തിന്റെ അവശിഷ്ട്ടങ്ങളോ ക്രിസംഘികളുടെ "നാർകോട്ടിക് ജിഹാദോ " കേരളത്തിന്റെ അടുപ്പിൽ വേകില്ല.!! കാരണം കേരളം പ്രബുദ്ധമാണ് കേരളീയർ ചരിത്രബോധമുള്ളവരുമാണെന്നും പിഎസ് പ്രശാന്ത്.

Recommended Video

cmsvideo
UK approved covishield vaccine | Oneindia Malayalam

English summary
Malabar rebellion; CPM leader PS Prashanth responds to Kummanam Rajasekharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X