അവൻ സ്കൂളിലെത്തി !!! ആദ്യം പഠിച്ചത് സ്വന്തം പേര്!!! അധ്യാപകൻ മെല്ലെ വിളിച്ചു ധനുഷ്....

  • Posted By:
Subscribe to Oneindia Malayalam

മലമ്പുഴ: പേരില്ല കുട്ടിയ്ക്ക്ക് പേര് നൽകി പ്രധാനാധ്യാപകൻ. മലമ്പുഴ ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് അധ്യാപകൻ കുട്ടിക്ക് പേരു നൽകിയത്.ഒന്നാം ക്ലാസിലിരുന്ന കുട്ടിയുടെ ചെവിയിൽ പ്രധാനാധ്യാപകൻ ബാലസുബ്രഹ്മണ്യൻ അവനിഷ്ടമുള്ള പേരു വിളിച്ചു. ധനുഷ്....അച്ഛൻ മായനും അമ്മ മുനിയമ്മയും അഭിമാനവും വാത്സല്യവുമെല്ലാം ഉള്ളിലൊതുക്കി മൗനം പാലിച്ചു .ഒന്നാം ക്ലാസിൽ ചേരുന്നതുവരെ അവന് പേരില്ലായിരുന്നു. എന്നാൽ ഇന്ന് അവനു പേരുണ്ട് അതും അവൻ നിർദ്ദേശിച്ച പേര്.

school

22 വർഷങ്ങൽക്കു മുൻപ് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കുടിയേറി പാർത്ത ദമ്പതികളാണ് മായനും മുനിയമ്മയും .രണ്ടു പേരു സംസാരിക്കാൻ കഴിയാത്തവരായിരുന്നു.കുഞ്ഞിനെ പേരിട്ടുവിളിക്കാനോ കൊഞ്ചിക്കാനോ ആ ദമ്പതിമാർക്ക് കഴിഞ്ഞിരുന്നില്ല. രാവിലെ അച്ഛനോടെപ്പം ജോലി സ്ഥലത്തേക്ക് വൈകിട്ട് വീട്ടിലേക്ക് ഇതായിരുന്നും അവന്റെ  ലോകം. പുറം ലോകമായോ കുട്ടികളുമായോ അതികം ബന്ധമില്ലായിരുന്ന കുട്ടി അങ്കണവാടിയിലെത്തി. അധ്യാപിക ചെറിയ വാക്കുകൾ കുട്ടിക്ക് പകർന്നു നൽകി. എന്നാൽ കുട്ടുകാർ തുരുപ്പതിയെന്നും തുമ്പിയെന്നും കുട്ടിയെ വിളിച്ചു. അതിനെല്ലാം അവൻ വിളി കേട്ടിരുന്നു.

അഞ്ചു വയസായതോടെ അങ്കണാവാടി വിട്ട് അവൻ അച്ഛനോടെപ്പം ജോലി സ്ഥലത്തെത്തി.പണിസ്ഥലത്ത് കണ്ട കുട്ടിയെ മിൽമ കാലിത്തീറ്റ ടെക്നീഷ്യനായ സന്തോഷ് കുട്ടിയെ സ്കൂളിലെത്തിച്ചു. പുത്തന്‍ ഷര്‍ട്ടും പാന്റ്‌സുമിടുവിച്ച് മായനും മുനിയമ്മയും കുട്ടിയുമായി സ്കൂളിലെത്തി.പ്രധാനാധ്യാപകന്‍ പി. ബാലസുബ്രഹ്മണ്യന്‍ പേരുവിളിച്ച് രജിസ്റ്ററില്‍ പേരുചേര്‍ത്തു. കുറെ പേരുകള്‍ പറഞ്ഞുകേള്‍പ്പിച്ചതില്‍നിന്ന് ധനുഷ് തന്നെയാണ് ആ പേര്തിരഞ്ഞെടുത്തത്. ഇതോടെ സ്വന്തം പേര് തിരഞ്ഞെടുത്ത കുട്ടി എന്ന സ്ഥാനവും ധനുഷിന് കൈവന്നു. ധനുഷിന്റെ പഠനച്ചെലവുകള്‍ പൂര്‍ണമായും പി.ടി.എ.യാണ് വഹിക്കുക. ബാഗും സമ്മാനമായി നൽകി.

English summary
teacher celebrate naming ceremony in school child.
Please Wait while comments are loading...