ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: മലപ്പുറത്ത് സമദാനിക്ക് മങ്ങിയ ജയം, വോട്ടുകള്‍ കുറഞ്ഞു
മലപ്പുറം: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മുസ്ലിം ലീഗ് നേതാവ് എംപി അബ്ദുസമദ് സമദാനിക്ക് വിജയം. എന്നാല്‍ 2019ല്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ ജയവുമായി താരതമ്യം ചെയ്യുമ്പോള്‍ അല്‍പ്പം മങ്ങിയ വിജയമാണ്. ഭൂരിപക്ഷത്തില്‍ ഒന്നര ലക്ഷത്തിന്റെ കുറവാണ് വന്നിരിക്കുന്നത്. എന്നാല്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി വിപി സാനു ഒരു ലക്ഷത്തോളം വോട്ട് അധികം നേടുകയും ചെയ്തു. കുഞ്ഞാലിക്കുട്ടിയുടെ രാജിയില്‍ അമര്‍ഷം നിലനിന്നിരുന്ന മണ്ഡലമാണ് മലപ്പുറം.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

സമദാനിക്ക് 538248 വോട്ടുകളാണ് മൊത്തം ലഭിച്ചത്. ഇടതു സ്ഥാനാര്‍ഥി വിപി സാനുവിന് 423633 വോട്ടുകളും കിട്ടി. സമദാനിയുടെ ഭൂരിപക്ഷം 114615 വോട്ടുകള്‍. അതേസമയം, മണ്ഡലത്തില്‍ ബിജെപിക്ക് വേണ്ടി മല്‍സരിച്ച പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിക്ക് 68935 വോട്ടുകള്‍ കിട്ടി. എസ്ഡിപിഐ സ്ഥാനാര്‍ഥി ഡോ. തസ്ലിം റഹ്മാനിക്ക് 46758 വോട്ടുകളും ലഭിച്ചു. സ്വതന്ത്രന്‍മാരായി മല്‍സരിച്ച യൂനുസ് സലീമിന് 7044 വോട്ടും അഡ്വ. സയ്യിദ് സാദിഖലി തങ്ങള്‍ക്ക് 10479 വോട്ടുകളും ലഭിച്ചു.
കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചതിനേക്കാള്‍ വോട്ടുകള്‍ കുറഞ്ഞിട്ടുണ്ട് സമദാനിക്ക്. കുഞ്ഞാലിക്കുട്ടിക്ക് 2.60 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. 2019ലും ഇടതുപക്ഷത്തിന് വേണ്ടി മലപ്പുറം മണ്ഡലത്തില്‍ മല്‍സരിച്ചത് വിപി സാനു തന്നെയായിരുന്നു. അന്ന് അദ്ദേഹത്തിന് കിട്ടിയതിനേക്കാള്‍ വോട്ടുകള്‍ ഇത്തവണ ലഭിച്ചു. 93913 വോട്ടുകളാണ് സാനു ഇത്തവണ അധികം നേടിയത്. ബിജെപിക്ക് വേണ്ടി മല്‍സരിച്ച എപി അബ്ദുള്ളക്കുട്ടിക്ക് 2019ല്‍ ബിജെപിക്ക് കിട്ടിയ അത്ര വോട്ടുകള്‍ നേടാനും സാധിച്ചില്ല.












Click it and Unblock the Notifications