കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്തെ മോഹനചന്ദ്രന്റേത് അപകടമരണമല്ല; കൊലപാതകം, പിന്നില്‍ ജംഇയ്യത്തുല്‍ ഇഹ്‌സാനിയ?

Google Oneindia Malayalam News

തൃശൂര്‍: മലപ്പുറം ജില്ലയിലെ ബിജെപി നേതാവായിരുന്ന മോഹന ചന്ദ്രന്റെ മരണം കൊലപാതകമെന്ന് തെളിയുന്നു. ചാവക്കാട് തൊഴിയൂര്‍ സുനില്‍ വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ പിടിയിലായവരില്‍ നിന്നാണ് 24 വര്‍ഷം മുമ്പ് നടന്ന സംഭവത്തിന്റെ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ഇതോടെ മോഹനചന്ദ്രന്‍ വധക്കേസ് പുനരന്വേഷണത്തിന് സാധ്യതയേറി.

ജംഇയ്യത്തുല്‍ ഇഹ്‌സാനിയ എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നും ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചുവെന്നാണ് വിവരം. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഇവരെ ശാസ്ത്രീയമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം ലഭിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

സംഭവം 1995ല്‍

സംഭവം 1995ല്‍

1995 ആഗസ്റ്റിലാണ് മലപ്പുറം കൊളത്തൂരില്‍ മോഹന ചന്ദ്രന്‍ എന്നയാള്‍ മരിക്കുന്നത്. വാഹനം ഇടിച്ചുമരിച്ചുവെന്നാണ് അന്ന് കരുതിയത്. മലപ്പുറം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് തെളിവില്ലാത്തതിനെ തുടര്‍ന്ന് 13 വര്‍ഷം മുമ്പ് അവസാനിപ്പിക്കുകയായിരുന്നു.

 തുമ്പ് ലഭിച്ചത് ഇങ്ങനെ

തുമ്പ് ലഭിച്ചത് ഇങ്ങനെ

തൊഴിയൂര്‍ സുനില്‍ വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ക്ക് മോഹന ചന്ദ്രന്റെ മരണത്തിലും പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതത്രെ. ഇതോടെ ഈ കേസും പുനരന്വേഷിച്ചേക്കും. തലയ്‌ക്കേറ്റ പരിക്കാണ് മോഹന ചന്ദ്രന്റെ മരണത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നെങ്കിലും കൂടുതല്‍ തെളിവുകള്‍ ലഭിച്ചിരുന്നില്ല.

അന്ന് സംഭവിച്ചത്

അന്ന് സംഭവിച്ചത്

രാത്രി കടയടച്ച് സൈക്കിളില്‍ പോയ മോഹന ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അപകട മരണമാണ് എന്നാണ് പോലീസ് കണ്ടെത്തിയത്. 2006ല്‍ കേസ് അന്വേഷണം അവസാനിപ്പിച്ചു. ജംഇയ്യത്തുല്‍ ഇഹ്‌സാനിയ സംഘം മോഹനചന്ദ്രനെ ജീപ്പിടിച്ച് കൊന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

 രണ്ടു കേസിലും ഒരേ ജീപ്പ്

രണ്ടു കേസിലും ഒരേ ജീപ്പ്

ജംയഇത്തുല്‍ ഇഹ്‌സാനിയ നേതാവ് സൈതലവിയും സംഘവുമാണ് മോഹന ചന്ദ്രനെ കൊലപ്പെടുത്തിയത് എന്നാണ് പ്രതികളില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. ഇവരെ ശാസ്ത്രീയമായി ചോദ്യം ചെയ്തപ്പോഴാണ് വിവരം ലഭിച്ചതെന്ന് പോലീസ് പറയുന്നു. തൊഴിയൂര്‍ കേസില്‍ കസ്റ്റഡിയിലെടുത്ത ജീപ്പ് തന്നെയാണ് മോഹന ചന്ദ്രനെ വധിക്കാനും ഉപയോഗിച്ചതെന്നാണ് സംശയിക്കുന്നത്.

 സിപിഎമ്മുകാരെ ശിക്ഷിച്ച കേസ്

സിപിഎമ്മുകാരെ ശിക്ഷിച്ച കേസ്

1994 ഡിസംബര്‍ നാലിനാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ തൊഴിയൂര്‍ സുനില്‍ കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് സിപിഎം പ്രവര്‍ത്തകന് നേരെ ആക്രമണമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകം എന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്.

ജംഇയ്യത്തുല്‍ ഇഹ്‌സാനിയയിലേക്ക്

ജംഇയ്യത്തുല്‍ ഇഹ്‌സാനിയയിലേക്ക്

1997 മാര്‍ച്ചില്‍ സുനില്‍ വധക്കേസില്‍ നാല് പ്രതികളെ വിചാരണ കോടതി ജീവപര്യന്തം ശിക്ഷിച്ചു. ഇവര്‍ തടവ് അനുഭവിച്ച് വരവെ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി 2012ല്‍ ശിക്ഷ റദ്ദാക്കി പുനരന്വേഷണത്തിന് ഉത്തരവിട്ടു. ഈ അന്വേഷണമാണ് ജംഇയ്യത്തുല്‍ ഇഹ്‌സാനിയയിലേക്ക് എത്തിയിരിക്കുന്നത്.

 മൂന്ന് പേര്‍ പിടിയില്‍

മൂന്ന് പേര്‍ പിടിയില്‍

ജംഇയ്യത്തുല്‍ ഇഹ്‌സാനിയയുടെ നേതാവായ സൈതലവിയാണ് കൊലപാതകത്തിന് ചുക്കാന്‍ പിടിച്ചത് എന്നാണ് കരുതുന്നത്. ഇയാള്‍ വിദേശത്ത് ഒളിവില്‍ കഴിയുകയാണ് എന്നാണ് പറയുന്നത്. കേസിലെ പ്രധാനിയെന്ന് സംശിയിക്കുന്ന മൊയ്‌നുദ്ദീന്‍ കഴിഞ്ഞദിവസം അറസ്റ്റിലായി. തൊട്ടുപിന്നാലെയാണ് മലപ്പുറം ചെമ്പ്രശേരി സ്വദേശി ഉസ്മാന്‍, തൃശൂര്‍ അഞ്ചരങ്ങാടി സ്വദേശി യൂസഫലി എന്നിവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ ക്രൈംബ്രാഞ്ച് സംഘം മാസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. ഇനി അഞ്ച് പേര്‍ പിടിയിലാകാനുണ്ട്.

ബംഗാളില്‍ അമിത് ഷായ്ക്ക് അടിതെറ്റി; ബിജെപിക്ക് തിരിച്ചടി, മുന്‍സിപ്പാലിറ്റി ടിഎംസി തിരിച്ചുപിടിച്ചുബംഗാളില്‍ അമിത് ഷായ്ക്ക് അടിതെറ്റി; ബിജെപിക്ക് തിരിച്ചടി, മുന്‍സിപ്പാലിറ്റി ടിഎംസി തിരിച്ചുപിടിച്ചു

ഖത്തറില്‍ പ്രവാസികള്‍ക്ക് വന്‍ നേട്ടം; നിയമത്തില്‍ പൊളിച്ചെഴുത്ത് പ്രഖ്യാപിച്ച് അല്‍ത്താനി ഭരണകൂടംഖത്തറില്‍ പ്രവാസികള്‍ക്ക് വന്‍ നേട്ടം; നിയമത്തില്‍ പൊളിച്ചെഴുത്ത് പ്രഖ്യാപിച്ച് അല്‍ത്താനി ഭരണകൂടം

English summary
Malappuram Mohanachndran Death; Police get More Details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X