കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്തെ ഉമ്മയുടെ ലീവ് ലെറ്റര്‍ സോഷ്യല്‍ സൈറ്റുകളില്‍ വൈറലാകുന്നു

  • By Gokul
Google Oneindia Malayalam News

മലപ്പുറം: ഏതു തരത്തില്‍ വളരണമെന്നും എന്തൊക്കെ പഠിക്കണമെന്നും ശരിയായ രീതിയില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന മാതാപിതാക്കളുടെ മക്കള്‍ക്ക് വഴിതെറ്റുക അപൂര്‍വമാണ്. നല്ല മാതാപിതാക്കള്‍ നല്ല കുട്ടികളെയും അതുവഴി നല്ല സമൂഹത്തെയും വാര്‍ത്തെടുക്കുന്നു. മലപ്പുറത്തെ ഒരു കുട്ടിയുടെ മാതാവ് തന്റെ മകന് ലീവ് അനുവദിച്ചുതരാനായി എഴുതിയ ലീവ് ലെറ്റര്‍ ഏതൊരു മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും പാഠമാകേണ്ടതാണ്.

പെരുന്നാള്‍ പ്രമാണിച്ച് ബന്ധുവീട്ടില്‍ വിരുന്നിനുപോയതിനാല്‍ രണ്ടുദിവസം അവധിയെടുക്കേണ്ടിവന്ന കുട്ടിക്കുവേണ്ടിയായിരുന്നു ഉമ്മയുടെ കത്ത്. ഉമ്മയോട് മകന്‍ കള്ളം പറയാന്‍ പ്രേരിപ്പിക്കുന്നതും എന്നാല്‍ അക്കാര്യം ഉമ്മ കത്തില്‍ തന്നെ സൂചിപ്പിക്കുന്നതും ശ്രദ്ധേയമാണ്. ക്ലാസില്‍ മറ്റു കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് വിദ്യാര്‍ത്ഥികളെ കളിയാക്കുന്ന അദ്ധ്യാപകര്‍ക്കും കത്ത് ഒരു പാഠമാണെന്നതില്‍ സംശയമില്ല. അദ്ധ്യാപകന്റെ സുഹൃത്ത് കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ മികച്ച പ്രതികരണമാണ് കത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

malapuram-map
ഉമ്മ മകനുവേണ്ടിയെഴുതിയ കത്തിന്റെ പൂര്‍ണരൂപം:

ലീവ് ലെറ്ററിന്റെ പൂര്‍ണരൂപം

സ്‌നേഹത്തോടെ സാറിന്...,

ക്ഷേമം നേരുന്നു.......

എന്റെ മകന്‍ ഫിസാന്‍ കഴിഞ്ഞ രണ്ട് ദിവസം ക്ലാസില്‍ വന്നിരുന്നില്ല. പെരുന്നാള്‍ അവധിക്ക് വിരുന്ന് പോയതായിരുന്നു. വല്ലപ്പോഴുമേ പോകാറൊളളു.. മോന്‍ പറയുന്നത് ക്ലാസില്‍ വരാതിരുന്നത് വിരുന്ന് പോയതുകൊണ്ടാണെന്ന് പറഞ്ഞാല്‍ മാഷ് കുട്ടികള്‍ക്കിടയിലിട്ട് കളിയാക്കുമെന്നാണ്.! അതുകൊണ്ട് ഉമ്മച്ചി വേറെ എന്തെങ്കിലും കാരണമെഴുതണമെന്നാണ്....

കളവ് പറഞ്ഞ് രക്ഷപ്പെടാം എന്ന തെറ്റായ ധാരണ മകന് പകര്‍ന്നു നല്‍കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടും സത്യമേ പറയാവൂ എന്ന നിര്‍ബന്ധ ബുദ്ധിയുളളതുകൊണ്ടുമാണ് ഇങ്ങനെ എഴുതേണ്ടി വന്നത്..

പാഠ പുസ്തകങ്ങളില്‍ നിന്ന് മാത്രമല്ലല്ലോ കുട്ടികള്‍ക്ക് അറിവ് ലഭിക്കുന്നത്... കുടുംബാംഗങ്ങള്‍ ഒത്തു ചേരലിന്റെ അനുഭവങ്ങളില്‍ നിന്നും കുട്ടികള്‍ എന്തുമാത്രം കാര്യങ്ങള്‍ പഠിച്ചെടുക്കുന്നുണ്ടാകും.. എനിക്കുറപ്പുണ്ട്....! വൃദ്ധയായ എന്റെ ഉമ്മയെ ഞാന്‍ പരിചരിക്കുന്നത് കണ്ട മോന് അതൊരു നല്ല പാഠമായിട്ടുണ്ടാകുമെന്ന്.....

അതുകൊണ്ട്..., കഴിഞ്ഞ രണ്ട് ദിവസത്തെ ലീവ് ഫിസാന് അനുവദിച്ചു കൊടുക്കണമെന്ന് അപേക്ഷിക്കുന്നു.....

English summary
Malappuram mother write leave letter to class teacher
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X