കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം കത്തും!! നിര്‍ണായക ദിനം ബുധനാഴ്ച; സര്‍ക്കാരിനോട് ചില ചോദ്യങ്ങള്‍, പിന്നെ മുന്നറിയിപ്പും

Google Oneindia Malayalam News

തിരൂരങ്ങാടി: ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കല്‍ മലപ്പുറം ജില്ലയില്‍ വന്‍വിവാദമാണ്. ബുധനാഴ്ച ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് നിര്‍ണായകമായ യോഗം ചേരുകയാണ്. ഈ സാഹചര്യത്തില്‍ വിവാദമായ ഭൂമിയേറ്റെടുക്കല്‍ നടക്കുന്ന കൂരിയാട്-അരീത്തോട് പ്രദേശങ്ങളിലുള്ളവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ അവഗണിക്കാനാകില്ല. അധികൃതര്‍ ഉത്തരം നല്‍കിയേ മതിയാകൂ.

Highway

കൂരിയാട് മുതല്‍ അരീത്തോട് വരെയുള്ള പ്രദേശങ്ങളില്‍ ദേശീയ പാതാ അതോറിറ്റിയുടെ കൈവശം മതിയായ ഭൂമിയുണ്ട്. ഈ സ്ഥലത്തിന് പുറമെയാണ് നിര്‍ദിഷ്ട പാതയ്ക്ക് വേണ്ടി വീണ്ടും ഭൂമി ഏറ്റെടുക്കുന്നത്. നേരത്തെ ഏറ്റെടുത്ത ഭൂമി കൈവശമുള്ളപ്പോള്‍ എന്തിനാണ് വീണ്ടും ഭൂമി ഏറ്റെടുക്കുന്നതെന്ന് എന്നാണ് ഉയരുന്ന പ്രധാന ചോദ്യം.

പുതിയ ഭൂമി ഏറ്റെടുക്കലില്‍ നെല്‍പാടവും അറുപതോളം വീടുകളും പൊതുശ്മശാനങ്ങളുമെല്ലാം നഷ്ടമാകും. ദേശീയ പാതാ അതോറിറ്റിയുടെ കൈവശമുള്ള ഭൂമിയില്‍ പാത നിര്‍മിച്ചാല്‍ പോരെ എന്നാണ് നാട്ടുകാര്‍ ഉന്നയിക്കുന്ന ചോദ്യം.

ഖത്തര്‍ അതിര്‍ത്തിയില്‍ സൗദി സൈന്യം; ആണവ മാലിന്യ കേന്ദ്രം, ഭീഷണി തുരുത്തായി രാജ്യം!!ഖത്തര്‍ അതിര്‍ത്തിയില്‍ സൗദി സൈന്യം; ആണവ മാലിന്യ കേന്ദ്രം, ഭീഷണി തുരുത്തായി രാജ്യം!!

നിലവിലെ ദേശീയ പാത കടന്നുപോകുന്ന കൂരിയാട് മുതല്‍ അരീത്തോട് വരെയുള്ള പ്രദേശത്തെ നാല് കിലോമീറ്റര്‍ ഭാഗത്ത് പുതിയ പാതയാണ് ദേശീയ പാതാ അധികൃതര്‍ വെട്ടുന്നത്. നിലവിലുള്ള പാതക്ക് പുറമെയാണ് മറ്റൊരു പാത വെട്ടുന്നത്. 45 മീറ്റര്‍ വീതിയാണ് പുതിയ പാതയ്ക്ക് വേണ്ടതെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ നിലവിലെ പാതയുടെ ഇരുവശവും 50 മീറ്ററിലധികം സ്ഥലം ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഈ സ്ഥലം ഉപയോഗിക്കാതെയാണ് പുതിയ ഭൂമി ഏറ്റെടുക്കല്‍.

മകളെ പീഡിപ്പിച്ചു; പരാതി നല്‍കിയ പിതാവിനെ ജയിലിലടച്ചു, മര്‍ദ്ദിച്ച് കൊന്നു!! ബിജെപി നേതാവ് പിടിയില്‍മകളെ പീഡിപ്പിച്ചു; പരാതി നല്‍കിയ പിതാവിനെ ജയിലിലടച്ചു, മര്‍ദ്ദിച്ച് കൊന്നു!! ബിജെപി നേതാവ് പിടിയില്‍

പതിനൊന്നാം തിയ്യതി നിലവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചതാണ്. സര്‍വകക്ഷി യോഗം ചേരുംമുമ്പ് തിടുക്കത്തില്‍ സര്‍വേ നടപടികള്‍ ആരംഭിച്ചതാണ് കഴിഞ്ഞദിവസങ്ങളിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണം. കളക്ടറും എസ്പിയും അവധിയിലിരിക്കെ നടന്ന ഭൂമി ഏറ്റെടുക്കലില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

ഭൂമി ഏറ്റെടുക്കലിനിതെരെ സമരം നയിച്ചവരെ തീവ്രവാദികളും ദേശദ്രോഹികളുമാക്കിയ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്റെയും പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. എആര്‍ നഗര്‍ സിപിഎം പഞ്ചായത്തംഗം കെ പി ഷമീര്‍ ഉള്‍പ്പെടെയുള്ളവരെയാണ് സമരം നടത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ സമവായം ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

English summary
Malappuarm NH Widening Survey: Crucial meeting on Wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X