മലപ്പുറം: കൈകൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
മലപ്പുറം: കൈകൂലി വാങ്ങിയ കേസില്‍ മലപ്പുറം പറപ്പീര്‍ വില്ലേജ് ഓഫീസറെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ കളക്ടറോട് ആവശ്യപ്പെട്ടു.
പ്രമുഖ മാധ്യമമാണ് വില്ലേജ് ഓഫീസര്‍ കൈകൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ലാന്റ് റവന്യൂ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് മാറിപോയതിന് തിരുത്താന്‍ വില്ലേജ് ഓഫീസില്‍ എത്തിയ കുടുംബത്തിനാണ് രേഖകള്‍ എല്ലാം ഹാജരാക്കിയിട്ടും കൈകലി നല്‍കേണ്ടി വന്നത്. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ കാണിച്ച പിതാവിന്റെ പേരും എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലെ പിതാവിന്റെ പേരും ഒരാളുടെ തന്നെയാണ് എന്നായിരുന്നു തെളിയിക്കേണ്ടത്.
ഇത് തെളിയിക്കുന്നതിന് വേണ്ടി 5000 രൂപയാണ് വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടത്. എല്ലാ രേഖകളും ഉണ്ടായിട്ടും ഇത്രയും തുക ആവശ്യപ്പെടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.












Click it and Unblock the Notifications