കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് ജാമ്യം ലഭിക്കുമ്പോള്‍ ദുരൂഹതകള്‍ ഏറെ

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ചകേസില്‍ നടന്‍ ദിലീപിന് ജാമ്യം ലഭിക്കുമ്പോള്‍ നാളുകളായി നീളുന്ന കേസ് അന്വേഷണത്തില്‍ ദുരൂഹതകള്‍ ഏറെ. 85 ദിവസം ജയിലില്‍ കഴിഞ്ഞിട്ടും ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് വൈകിയത് ദിലീപിന് ജാമ്യം ലഭിക്കാനുള്ള അവസരമൊരുക്കാനാണെന്ന രീതിയില്‍ ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

ശക്തമായ തെളിവുകള്‍ തന്നെയാണ് ദിലീപിനെതിരെ അന്വേഷണസംഘം കണ്ടെത്തിയത്. ഇതിന്റെ ബലത്തിലായിരുന്നു നാലുതവണയും ദിലീപിന് ജാമ്യം നിഷേധിച്ചത്. എന്നാല്‍ 90 ദിവസം നീളുന്നതുവരെ കുറ്റപത്രം വൈകിപ്പിച്ചത് ദിലീപിന് മുന്നില്‍ ജാമ്യത്തിനുള്ള സാധ്യത തുറന്നിടാന്‍ തന്നെയാണെന്നാണ് അഭ്യൂഹം. ദിലീപിന് ജാമ്യം ലഭിച്ചതോടെ കേസിനെ അത് കാര്യമായി ബാധിക്കുമെന്നും ആശങ്കയുണ്ട്.

dileep

സംവിധായകന്‍ നാദിര്‍ഷയെയും ദിലീപിന്റെ ഭാര്യ കാവ്യയെയും നിരന്തരം ചോദ്യം ചെയ്യുകയും തെളിവെടുക്കുകയും ചെയ്തിട്ടും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വൈകിപ്പിച്ചതും സംശയത്തിനിടനല്‍കുന്നതാണ്. കേസന്വേഷണം അനന്തമായി നീളുന്നതില്‍ കോടതിതന്നെ കുറ്റപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങളെത്തിച്ചത് എന്തിനാണെന്നത് ദുരൂഹമാണ്.

ദിലീപിന് നേരത്തെ ജാമ്യം നിഷേധിച്ചതില്‍ നിന്നും ഏതു സാഹചര്യമാണ് ഇപ്പോള്‍ മാറിയതെന്ന് അഞ്ചാംതവണ ദിലീപ് ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ കോടതി ആരാഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു നിരീക്ഷണം നടത്തിയതോടെ ദിലീപിന് ജാമ്യം ലഭിച്ചേക്കില്ലെന്നായിരുന്നു സൂചന. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പ് ജാമ്യം ലഭിച്ചതോടെ വര്‍ഷങ്ങള്‍ ജയിലില്‍ കിടക്കുന്നതില്‍ നിന്നുമാണ് ദിലീപ് രക്ഷപ്പെട്ടത്.

മാനഭംഗപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസ് ക്രിമിനല്‍ കുറ്റകൃത്യചരിത്രത്തില്‍ അസാധാരണമാണെന്നാണ് പ്രോസിക്യൂഷന്‍ വാദം. ദിലീപിന് ജാമ്യം ലഭിച്ചതോടെ ഇനി പ്രത്യേക കോടതി സ്ഥാപിച്ച് വിചാരണ വേഗത്തിലാക്കാനാകും പോലീസിന്റെ ശ്രമം.

English summary
Malayalam actor Dileep gets bail in actress abduction case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X