മലയാളിയെ ഇന്നസെന്റായി ചിരിപ്പിച്ച പോഞ്ഞിക്കര; രാഷ്ട്രീയത്തിലും നര്‍മം കലര്‍ത്തിയ കലാകാരന്
മലയാള സിനിമയ്ക്കും നര്‍മത്തിനും ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത വ്യക്തികളിലൊരാളാണ് ഇന്നെസന്റ്. അദ്ദേഹം വിടപറയുമ്പോള്‍ മലയാളിക്ക് നഷ്ടമാകുന്നത് നര്‍മത്തിന്റെ ഏറ്റവും നിഷ്കളങ്കമായ മുഖമാണ്. രാഷ്ട്രീയത്തിലും നര്‍മം കൊണ്ടുവന്ന അപൂര്‍വം വ്യക്തിയായിരുന്നു അദ്ദേഹം.
750ലേറെ ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. അര്‍ബുദം ബാധിച്ചപ്പോള്‍ ഒരു പുഞ്ചിരിയോടെ അതിനെ നേരിട്ട ഏക കലാകാരനും ഇന്നസെന്റായിരിക്കും. എന്തിനേറെ പറയുന്നു അതിനെ കുറിച്ച് തുറന്ന് പറയാന്‍ പോലും ഇന്നസെന്റ് മടിച്ചിരുന്നില്ല. തന്റെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തെ അദ്ദേഹം പത്രങ്ങളില്‍ കോളങ്ങളായി എഴുതി. ഇന്നസെന്റ് ചിരികള്‍ എന്ന ലേഖനങ്ങളിലൂടെ ജീവിതത്തിലെ ദാരിദ്ര്യം നിറഞ്ഞ കാലഘട്ടത്തെ അദ്ദേഹം നര്‍മത്തിലൂടെ അവതരിപ്പിച്ചു.

അത്രയേറെ നര്‍മത്തിനും ചിരിക്കും കരുത്തുണ്ടെന്ന് വിശ്വസിച്ചിരുന്നു ഇന്നസെന്റ് എന്ന ഇന്നച്ചന്. ഇരിഞ്ഞാലക്കുടയിലെ ക്രിസ്ത്യന്‍ കുടുംത്തില്‍ തെക്കേത്തല വറീതിന്റെയും മാര്‍ഗരറ്റിന്റെയും മകനായി 1948ലാണ് ഇന്നസെന്റിന്റെ ജനനം. ഇരുവരുടെയും അഞ്ചാമത്തെ കുട്ടിയായിരുന്നു ഇന്നസെന്റ്. ഇരിഞ്ഞാലക്കുടയിലെ ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം.
എട്ടാം ക്ലാസ് വരെയായിരുന്നു ഇന്നസെന്റ് പഠിച്ചത്. പിന്നീട് പഠനം തുടര്‍ന്നില്ല. താല്പര്യം സിനിമയിലായിരുന്നു. നേരെ വിട്ടത് മദ്രാസിലേക്കായിരുന്നു. അവിടെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായിട്ടായിരുന്നു തുടക്കം. ചെറിയൊരു വേഷവും ആ സമയം ചെയ്തു. അതും ഇതിഹാസ സംവിധായകന് രാമു കാര്യാട്ടിന്റെ നെല്ല് എന്ന ചിത്രത്തില്‍. പിന്നീട് അസുഖബാധിതനായി അദ്ദേഹം നാട്ടിലേക്ക് മടങ്ങി.
1974ല്‍ സിനിമ വിട്ട് ബിസിനസിലേക്കായിരുന്നു ഇന്നസെന്റ് തിരിഞ്ഞത്. ലെതര്‍ ബിസിനസായിരുന്നു ആരംഭിച്ചത്. പിന്നീട് സൈക്കിള്‍ വാടകയ്ക്ക് നല്കുന്ന കച്ചവടം ആരംഭിച്ചു. പിതാവുമായുള്ള പ്രശ്നങ്ങളെ കുറിച്ചെല്ലാം ഇന്നസെന്റ് വിസ്തരിച്ച് പറഞ്ഞിട്ടുണ്ട്. വീടിലെ എല്ലാവര്ക്കും നല്ല വിഭ്യാഭ്യാസം ഉണ്ടായിരുന്നു. എനിക്ക് മാത്രമായിരുന്നു അതില്ലാതിരുന്നത്. അതിന്റെ പേരിലായിരുന്നു പ്രശ്നങ്ങള്‍.
ഇതിനിടയിലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇരിഞ്ഞാലക്കുടയിലെ മുനിസിപ്പല്‍ കൗണ്‍സിലറായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1970കളില്‍ ആര്‍എസ്പിയുടെ ജില്ലാ സെക്രട്ടറിയായിരുന്നു ഇന്നസെന്റ്. ഇരിഞ്ഞാലക്കുടയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതും ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു. മലയാള സിനിമയില്‍ തൃശൂര്‍ ഭാഷ ഇത്രത്തോളം പ്രചാരമുണ്ടാക്കിയത് ഇന്നസെന്റിന്റെ വരവോടെയാണെന്ന് പറയേണ്ടി വരും. തുടക്കത്തിലെ ചില പതര്‍ച്ചകള്‍ക്ക് ശേഷം വൈവിധ്യമുള്ള വേഷങ്ങള്‍ അദ്ദേഹത്തെ തേടി വരാന്‍ തുടങ്ങി.
പ്രിയദര്ശന്, സത്യന് അന്തിക്കാട്, ഫാസില്‍, കമല്‍ എന്നിവര്‍ ഇന്നസെന്റില്ലാതെ സിനിമ ചെയ്യാറില്ലെന്ന അവസ്ഥയായിരുന്നു. മഴവില്‍ക്കാവടിയില്‍ ശങ്കരന്‍ക്കുട്ടി മേനോന് എന്ന പരുക്കനായ അച്ഛന് കഥാപാത്രത്തെ നര്‍മം കലര്‍ത്തി അവതരിപ്പിച്ച ഇന്നസെന്റിനെ മലയാളികള്‍ കൈയ്യും നീട്ടി സ്വീകരിച്ചു. ആ ചിത്രത്തിന് മികച്ച സഹനടനുള്ള അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി.
രാംജി റാവു സ്പീക്കിംഗിലെ മാന്നാര്‍ മത്തായി, കിലുക്കത്തിലെ കിട്ടുണ്ണി, ഗോഡ്ഫാദറിലെ സ്വാമിയേട്ടന്, വിയറ്റ്നാം കോളനിയിലെ കെകെ ജോസഫ്, ദേവാസുരത്തിലെ വാര്യര്‍ എന്നിവ മലയാളികള്‍ ഒന്നും ഓര്‍ത്തിരിക്കുന്ന ചിത്രങ്ങളാണ്. അതിലുപരി കെപിഎസി ലളിതയുമായുള്ള സ്ക്രീന്‍ ജോഡിയും സ്ക്രീനില്‍ ഏറെ മികച്ച് നിന്നിരുന്നു.മിസ്റ്റര്‍ പോഞ്ഞിക്കരയെന്ന ഇന്നസെന്റിന്റെ കഥാപാത്രം എക്കാലവും സിനിമാ ആരാധകര്‍ ഓര്‍ത്തിരിക്കുന്നതാണ്. ട്രോളുകളിലൂടെ ഇന്നും ആ കഥാപാത്രം ജനപ്രിയമായി നില്ക്കുന്നു.
2014 ലോക്സഭാ തിരഞ്ഞെടുപ്പിലായിരുന്നു അദ്ദേഹം ചാലക്കുടിയില്‍ നിന്ന് മത്സരിച്ച് വിജയിച്ചത്. 2019ല്‍ പക്ഷേ അദ്ദേഹം പരാജയമറിയുകയും ചെയ്തു. രാഷ്ട്രീയത്തിലും ഇന്നസെന്റ് കൊണ്ടുവന്ന സരസമായ സംഭാഷണരീതി അദ്ദേഹത്തിന് ഒരുപാട് ആരാധകരെ സമ്മാനിച്ചതാണ്. അമ്മയുടെ പ്രസിഡന്റായപ്പോഴും ആ രീതി അദ്ദേഹം ഉപേക്ഷിച്ചിരുന്നില്ല.
ചാനല്‍ പരിപാടിയില്‍ അദ്ദേഹം വരുമ്പോള്‍ നര്‍മ കഥകളുടെ വലിയൊരു നിര തന്നെ പുറത്തെടുക്കാറുണ്ട്. പലതും അദ്ദേഹത്തിന്റെ സ്വന്തം അനുഭവത്തിലുള്ളതാണ്. അത്തരമൊരു കലാകാരനാണ് മലയാളിയെ വിട്ടുപോയിരിക്കുന്നത്. നികത്താനാവാത്ത തീരാനഷ്ടം കൂടിയാണ് ഈ വിയോഗം.
ഗാന്ധിയുടെ നാട്ടിലേക്ക് ഒരു യാത്ര പോയാലോ; സൗരാഷ്ട്ര തന്നെ ബെസ്റ്റ്, കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications