• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു; വിട വാങ്ങുന്നത് മലയാളത്തിന്റെ നിറഞ്ഞ ചിരി

Google Oneindia Malayalam News

തിരുവനന്തപുരം: പ്രശസ്ത നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. നടി ഗിരിജ പ്രേമനാണ് ഭാര്യ. ഇന്ന് ഉച്ചയോടെ ആയിരുന്നു അദ്ദേഹത്തിന് അസ്വസ്ഥകള്‍ അനുഭവപ്പെട്ടത്. മകന്റെ വീട്ടില്‍ താമസിച്ച് വരികയായിരുന്നു കൊച്ചു പ്രേമന്‍. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഇന്ന് ഉച്ചക്ക് ഭക്ഷണം കഴിച്ചതിന് ശേഷം അസ്വസ്ഥ അനുഭവപ്പെട്ട കൊച്ചു പ്രേമനെ മകനാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. അതേസമയം ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ കൊച്ചു പ്രേമന്റെ മരണം സംഭവിച്ചിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നടി ഗിരിജ പ്രേമനാണ് കൊച്ചു പ്രേമന്റെ ഭാര്യ. ഹരികൃഷ്ണന്‍ ആണ് ഏക മകന്‍.

1

1979-ല്‍ റിലീസായ ഏഴ് നിറങ്ങള്‍ എന്ന സിനിമയിലൂടെ ആണ് കൊച്ചുപ്രേമന്‍ ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. ഇതിനോടകം 250 ഓളം ചിത്രങ്ങളില്‍ വേഷമിട്ട കൊച്ചു പ്രേമന്‍ നാടകങ്ങളിലൂടെ ആണ് കലാരംഗത്തേക്ക് എത്തുന്നത്. സിനിമ കൂടാതെ മിനിസ്‌ക്രീന്‍ സീരിയലുകളിലും സജീവമായിരുന്നു കൊച്ചു പ്രേമന്‍. കെ എസ് പ്രേംകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. 1955 ജൂണ്‍ ഒന്നിന് തിരുവനന്തപുരത്തെ പേയാട് എന്ന ഗ്രാമത്തില്‍ ആണ് കൊച്ചു പ്രേമന്റെ ജനനം

'റോബിന്‍ നിങ്ങളുടെ അരി വാങ്ങുന്ന ഒരു കണ്ടന്റ് മാത്രം.. നിങ്ങളുടെ കാര്യം നോക്കി പൊക്കോളൂ മിസ്റ്റര്‍'- മറുപടി'റോബിന്‍ നിങ്ങളുടെ അരി വാങ്ങുന്ന ഒരു കണ്ടന്റ് മാത്രം.. നിങ്ങളുടെ കാര്യം നോക്കി പൊക്കോളൂ മിസ്റ്റര്‍'- മറുപടി

2

ആദ്യ സിനിമ ഏഴ് നിറങ്ങള്‍ ആണെങ്കിലും 1996 ല്‍ റിലീസായ ദില്ലിവാല രാജകുമാരന്‍ എന്ന സിനിമയിലൂടെ ആണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി രാജസേനന്‍ ചിത്രങ്ങളില്‍ ഭാഗമായി. രാജസേനനൊപ്പം എട്ട് സിനിമകളില്‍ പ്രവര്‍ത്തിച്ചു. തുടക്കകാലത്ത് സ്വന്തമായി നാടകമെഴുതിയിരുന്ന കൊച്ചുപ്രേമന്‍ ആകാശവാണിക്ക് വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്ന സിനിമയില്‍ ശ്രദ്ധേയ വേഷം ലഭിച്ചു.

ഹിമാചലില്‍ കണക്കുകൂട്ടലെല്ലാം തെറ്റി ബിജെപി, വിചാരിച്ചതിലും വലിയ പണി കാത്തിരിക്കുന്നു?; അടിയന്തരയോഗംഹിമാചലില്‍ കണക്കുകൂട്ടലെല്ലാം തെറ്റി ബിജെപി, വിചാരിച്ചതിലും വലിയ പണി കാത്തിരിക്കുന്നു?; അടിയന്തരയോഗം

3

1990 കള്‍ക്ക് ശേഷം മലയാളത്തിലെ ഒട്ടുമിക്ക സിനിമകളിലും ചെറുതെങ്കിലും ശ്രദ്ധേയമായ വേഷം ചെയ്തു. ഗുരു, മിഴികള്‍ സാക്ഷി, ലീല എന്നീ ചിത്രങ്ങളിലൂടെ വെറുമൊരു അഭിനേതാവ് എന്നതിന് അപ്പുറം മികച്ച നടന്‍ കൂടിയാണ് താന്‍ എന്ന് കൊച്ചു പ്രേമന്‍ തെളിയിച്ചു. 2003-ല്‍ റിലീസായ തിളക്കം എന്ന ചിത്രത്തിലെ വെളിച്ചപ്പാടിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു.

4

കഷ്ടകാലം ഒഴിഞ്ഞു.. ഇന്ന് മുതല്‍ ഭാഗ്യകാലം, ആഗ്രഹിച്ചതെന്തും നടക്കും; ഈ രാശിക്കാരാണോ നിങ്ങള്‍?കഷ്ടകാലം ഒഴിഞ്ഞു.. ഇന്ന് മുതല്‍ ഭാഗ്യകാലം, ആഗ്രഹിച്ചതെന്തും നടക്കും; ഈ രാശിക്കാരാണോ നിങ്ങള്‍?

ദില്ലിവാല രാജകുമാരന്‍, തിളക്കം, കല്യാണരാമന്‍, തെങ്കാശിപ്പട്ടണം, പട്ടാഭിഷേകം, ഛോട്ടാമുംബൈ, ലീല, ഓര്‍ഡിനറി, മായാമോഹിനി, പാപ്പീ അപ്പച്ചാ, കഥാനായകന്‍, ദി കാര്‍, ഗുരു, ഞങ്ങള്‍ സന്തുഷ്ടരാണ്, നാറാണത്ത് തമ്പുരാന്‍, നരിമാന്‍, അച്ഛനെയാണെനിക്കിഷ്ടം, ഉത്തമന്‍, ഉടയോന്‍, തൊമ്മനും മക്കളും, മിഴികള്‍ സാക്ഷി, ആയിരത്തില്‍ ഒരുവന്‍, ശിക്കാര്‍, മേരിക്കുണ്ടൊരു കുഞ്ഞാട്, ഒരു സ്മാള്‍ ഫാമിലി, തേജാഭായി & ഫാമിലി, ട്രിവാന്‍ഡ്രം ലോഡ്ജ് , ദി പ്രീസ്റ്റ്, കൊച്ചാള്‍ എന്നിവയാണ് പ്രധാന സിനിമകള്‍

English summary
Malayalam Actor Kochu Preman Passed Away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X