നടി ആക്രമിക്കപ്പെട്ടതിന് ശേഷം മലയാള സിനിമ നന്നായോ? മാറ്റങ്ങള്‍ വന്നുവെന്ന് സംവിധായകന്‍...

  • Written By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ തുടങ്ങാന്‍ പോവുകയാണ്. മാര്‍ച്ച് 14 ന് ആണ് സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ തുടങ്ങുന്നത്. ഇതിനായി എല്ലാ പ്രതികളും ഈ ദിവസം ഹാജരാകേണ്ടതുണ്ട്.

കേസില്‍ വിചാരണ നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ട് എട്ടാം പ്രതിയായ ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നടിയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ രേഖകളും തനിക്ക് ലഭ്യമാക്കണം എന്നതാണ് ദിലീപിന്റെ ആവശ്യം. ഇക്കാര്യം നേരത്തേ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

ഈ സാഹചര്യത്തില്‍ ആണ് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനും ആയ കമലിന്റെ പരാമര്‍ശം ചര്‍ച്ചയാകുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം മലയാള സിനിമയില്‍ ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് കനല്‍ പറയുന്നത്. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടക്കിവാഴല്‍

അടക്കിവാഴല്‍

മലയാള സിനിമ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ചിലര്‍ അടക്കി വാഴുക ആയിരുന്നു. എന്നാല്‍ ആ രീതിക്ക് ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട് എന്നാണ് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനും ആയ കമല്‍ പറയുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ആണ് ഈ മാറ്റം ഉണ്ടായത് എന്നും അദ്ദേഹം പറയുന്നുണ്ട്. ആ സംഭവത്തിന് ശേഷം സിനിമ മേഖലയിലും പുറത്തും ഒരുപാട് പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. പല തുറന്നുപറച്ചിലുകള്‍ക്കും കേരളം സാക്ഷിയാവുകയും ചെയ്തു. ഇതെല്ലാം ഈ മാറ്റത്തില്‍ ഏറെ നിര്‍ണായക ഘടകമായിരുന്നു എന്ന് വേണം കരുതാന്‍.

സ്വാതന്ത്ര്യവും അച്ചടക്കവും

സ്വാതന്ത്ര്യവും അച്ചടക്കവും

ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഇപ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യവും അച്ചടക്കവും ഉണ്ട് എന്നാണ് കമലിന്റെ പക്ഷം. സിനിമയില്‍ വിലക്കുകളുടെ കാലം കഴിഞ്ഞു എന്നും കമല്‍ അഭിപ്രായപ്പെട്ടു. ഒരു പ്രത്യേക കാലഘട്ടത്തില്‍ സിനിമയില്‍ സ്പര്‍ദ്ധകളും അതുമായി ബന്ധപ്പെട്ട വ്യക്തി വൈരാഗ്യങ്ങളും ഒക്കെ ഉണ്ടാകുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. അത് ഒരു നല്ല പ്രവണയതല്ല എന്ന തിരിച്ചറിവ് ഇപ്പോള്‍ ചലച്ചിത്ര മേഖയില്‍ വന്നിട്ടുണ്ട് എന്നും കമല്‍ പറയുന്നുണ്ട്. എല്ലാവര്‍ക്കും സ്‌പേസ് വേണം എന്നതിനെ കുറിച്ച് എല്ലാവരും ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതൊരു ചെറിയ മാറ്റം അല്ലെന്നും കമല്‍ പറയുന്നു.

പുരുഷാധിപത്യത്തിന് അന്ത്യമായില്ല

പുരുഷാധിപത്യത്തിന് അന്ത്യമായില്ല

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും, മലയാള സിനിമയില്‍ തുടര്‍ന്നുവരുന്ന പുരുഷ താരാധിപത്യത്തിന് ഇപ്പോഴും അവസാനമായിട്ടില്ല എന്നും കമല്‍ പറയുന്നുണ്ട്. കഴിഞ്ഞ കുറേ കാലമായി മലയാള സിനിമയില്‍ സ്ത്രീ വിരുദ്ധത ശക്തമായിട്ടുണ്ട്. പ്രമേയപരമായിട്ടും, അവതരണത്തിലും എല്ലാം അത് കടന്നുവരുന്നുണ്ട് എന്നും കമല്‍ പറയുന്നുണ്ട്.

അടുത്തിടെ കസബ എന്ന സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ സ്ത്രീവിരുദ്ധതയുടെ പേരില്‍ വിമര്‍ശിച്ചതിന് നടി പാര്‍വ്വതി നേരിട്ട സൈബര്‍ ആക്രമണങ്ങളെ കുറിച്ചും കമല്‍ പറയേണ്ടതായിരുന്നു. എന്നാല്‍ ഇതേ കുറിച്ച് അദ്ദേഹം ഒന്നും പരാമര്‍ശിച്ചില്ല.

മാറ്റങ്ങള്‍ വലുതാണ്

മാറ്റങ്ങള്‍ വലുതാണ്

കമല്‍ പറഞ്ഞാലും ഇല്ലെങ്കിലും, നടി ആക്രമിക്കപ്പെട്ടതിന് ശേഷം മലയാള സിനിമയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ ചെറുതല്ല. സ്ത്രീകള്‍ക്കായി സ്ത്രീകളുടെ നേതൃത്വത്തില്‍ ഒരു പുതിയ സിനിമ കൂട്ടായ്മ തന്നെ ഉണ്ടായി. ആക്രമിക്കപ്പെട്ട നടിക്ക് ഏറ്റവും അധികം പിന്തുണ നല്‍കിയതും ഇതേ കൂട്ടായ്മ തന്നെ ആയിരുന്നു. സിനിമയിലെ പല കള്ളനാണയങ്ങളും വെളിപ്പെട്ടു എന്നതും ഒരു പ്രത്യേകതയാണ്. താര സംഘടനയായ അമ്മയ്ക്ക് അതിന്റെ ട്രഷററെ ഒറ്റ ദിനം കൊണ്ട് പുറത്താക്കേണ്ടിയും വന്നു.

മമ്മൂട്ടിയെ നാണം കെടുത്തി ചളിക്കുണ്ടിലേക്ക് താഴ്ത്തി... 'ഫാനരൻമാർക്ക്' അടപടലം ട്രോൾ.. 'ക്ക' 'ട്ടി'!

ആ വൃത്തികെട്ട ജന്തുക്കളെ തല്ലി കൊല്ലണം... ക്വീനിലെ ചിന്നുവിനോട് പോലും റേറ്റ് ചോദിച്ചു; ചുട്ട മറുപടി

അവളുടെ വസ്ത്രം മുഴുവന്‍ കത്തിയമര്‍ന്നപ്പോൾ, പാതികത്തിയ വസ്ത്രം നൽകി... പക്ഷേ, മധുവിധു തീരുംമുമ്പേ...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Malayalam Film Industry changed after attack against actress: Says Director Kamal

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്