കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളം തന്നെ, ഭാഷാ ബില്ലിന് നിയമസഭയുടെ അംഗീകാരം

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: മലയാളം ഭാഷാ ബില്ലിന് നിയമ സഭയുടെ അംഗീകാരം. മാതൃഭാഷാ പ്രോത്സാഹിപ്പിക്കാനും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മലയാളം നിര്‍ബന്ധമാക്കാനും വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്‍ നിയമസഭ പാസാക്കിയത്. കേരളാ ഔദ്യോഗിക നിയമം അനുസരിച്ച് ഇംഗ്ലീഷും മലയാളവും ഔദ്യോഗിക ഭാഷകളാണ്. ഇതിന് പകരം സമഗ്ര മലയാളഭാഷ നിയമം ഉണ്ടാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. ബില്ലിന് ഇക്കഴിഞ്ഞ നവംബറില്‍ മന്ത്രി സഭയുടെ അംഗീകാരം ലഭിച്ചിരുന്നു.

എല്ലാ ഔദ്യോഗിക ഭാഷകള്‍ക്കും ഉപയോഗിക്കേണ്ട ഭാഷ മലയാളമായിരിക്കും. പ്രധാന കേന്ദ്ര നിയമങ്ങളും സംസ്ഥാന നിയമങ്ങളും മലയാളത്തില്‍ പരിഭാഷപ്പെടുത്തണം. സര്‍ക്കാര്‍ വകുപ്പുകള്‍ക്കു പുറമെ അര്‍ധ സര്‍ക്കാര്‍, പൊതുമേഖല,സ്വയംഭരണ,സഹകരണ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമായിരിക്കും. ബില്‍ തയാറാക്കാനുള്ള മെമ്മോറാണ്ടം ആദ്യം നിയമ വകുപ്പിന് നല്‍കിയിരുന്നു.

malayalam-letters

അവര്‍ തയാറാക്കിയ കരടുബില്‍ പെരുമ്പടവം ശ്രീധരന്‍, ആര്‍ ഗോപാലകൃഷ്ണന്‍, ഡോ. എം ആര്‍ തമ്പാന്‍, മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ എന്നിവരടങ്ങിയ സമിതി സൂഷ്മ പരിശോധന നടത്തി. തുടര്‍ന്ന് പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം വകുപ്പുകളുടെയും ഹൈക്കോടതി റജിസട്രാറുടെയും അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചു ഭേദഗതി വരുത്തിയ കരടു ബില്‍ നിയമ വകുപ്പിന് സമര്‍പ്പിച്ചു.

പിന്നിട് മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ നിയമസഭയുടെ പരിഗണനയ്ക്ക് വച്ചത്.സമഗ്ര മലയാള ഭാഷാ നിയമം വേണമെന്ന് ഔദ്യോഗിക ഭാഷാ സംബന്ധിച്ച നിയമസഭാ സമിതി സര്‍ക്കാരിനോട് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. മുഖ്യമന്ത്രി അധ്യക്ഷനായ ഔദ്യോഗിക ഭാഷാ സംബന്ധിച്ച ഉന്നതതല സമിതിയും ഈ നിയമം വേണമെന്ന് തീരുമാനിച്ചിരുന്നു.

English summary
malayalam language bill passed-by kerala assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X